sections
MORE

ചെലവ് വെറും 6 ലക്ഷം, വേണ്ടത് മൂന്നാഴ്ച; കേരളത്തിന് മുഴുവൻ മാതൃകയാണ് ഈ വീട്!

prefab-house-view
SHARE

പ്രളയം തുടർക്കഥയായതോടെ, കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന വീടുകൾ പ്രസക്തമാവുകയാണ്. അത്തരത്തിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. 

കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ഈ വീട് നിർമിച്ചത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം സ്ട്രക്ചർ (LGSFS) സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. കോൺക്രീറ്റ് ഒഴിവാക്കി സ്റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിത്.

prefab-house-calicut

സിറ്റ്ഔട്ട്, ലിവിങ്–ഡൈനിങ് ഹാൾ, രണ്ട് കിടപ്പുമുറി, ബാത്റൂം, അടുക്കള എന്നിവയാണ് 489 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വെറും മൂന്നാഴ്ച കൊണ്ട് വീട് പൂർത്തിയാക്കാനായി. ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോ കൺസ്ട്രക്ട് ആണ് നിർമാണം നിർവഹിച്ചത്.

നിർമാണരീതി

പൈലിങ് നടത്തി അടിത്തറ ഉറപ്പിച്ച ശേഷം അതിൽ സ്റ്റീൽ ഫ്രെയിമുകള്‍ കുത്തനെ ഉറപ്പിച്ചു.

മേൽക്കൂരയിൽ മെറ്റൽ ബീമുകൾ നൽകി അതിനു മുകളിൽ മെഷ് വെൽഡ് ചെയ്ത് കോൺക്രീറ്റ് ചെയ്തു.

സ്റ്റീൽ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡുകൾ ഉറപ്പിച്ച് ചുവരുകൾ നിർമിച്ചു. 

prefab-house-hall

ഓപ്പൺ കോൺഡ്യൂട്ട് രീതിയിൽ വയറിങ്, പ്ലമിങ് ചെയ്തു.

ജനലുകളും വാതിലുകളും ഘടിപ്പിച്ച ശേഷം ചുവരുകൾ പുട്ടി അടിച്ച് പെയിന്റ് ചെയ്തു. 

വീടിന്റെ പ്ലാൻ ആവശ്യപ്പെടുന്നത് പോലെ ഫ്രയിമുകൾ നിർമിക്കാൻ കഴിയും. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ പുനരുപയോഗിച്ചാണ് ഈ സ്റ്റീൽ ഫ്രെയിമുകൾ നിർമിക്കുന്നത്. നിലവാരം കുറയാതെ ചെലവ് കുറയ്ക്കാൻ ചില വഴികൾ കണ്ടു. ജനലുകൾ, ജനലും വാതിലും ജനലിനും വാതിലിനും ചെലവ് കുറഞ്ഞ ഇരൂൾ മരം ഉപയോഗിച്ചു. കബോർഡ്, വാഡ്രോബ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

prefab-house-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 6 ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഒരു വീട് മാത്രമായി നിർമിച്ചതുകൊണ്ടാണ് ഇവിടെ ചെലവ് 6 ലക്ഷം വരെയായത്. ഒട്ടേറെ വീടുകൾ ഒരുമിച്ചു നിർമിക്കുന്ന പക്ഷം ചെലവ് ഇനിയും കുറയ്ക്കാൻ സാധിക്കും. മൂന്നു നില വീടുകൾ  വരെ ഈ സാങ്കേതികവിദ്യ വഴി പണിയാം എന്ന് എൻജിനീയർ ജീഷ് വെൺമരത്ത് പറയുന്നു.

സവിശേഷതകൾ

  • മൂന്നാഴ്ച കൊണ്ട് ഇത്തരം ഒരുകൂട്ടം വീടുകൾ പൂർത്തിയാക്കാം. പ്രളയശേഷമുള്ള പുനർനിർമാണത്തിന് അനുയോജ്യം.  
  • നിർമാണസാമഗ്രികൾ പുനരുപയോഗിക്കാം. അകത്തളം വിപുലപ്പെടുത്താം. ആവശ്യമെങ്കിൽ വീട് മുഴുവനായി അഴിച്ചെടുത്ത് മറ്റൊരിടത്ത് പുനസ്ഥാപിക്കാം.
  • പണിക്കാർ കുറച്ചു മതി. ഇതേ ചതുരശ്രയടിയിൽ കോൺക്രീറ്റ് വീട് പണിയുന്നതിന്റെ മൂന്നിലൊന്നു ചെലവ് മാത്രമേ ആകുന്നുള്ളൂ.

Project Facts

Location- Pallikandi, Calicut

Area- 489 SFT

Engineer- Jeesh Venmarath 

Formexx Consultants, Calicut

98474 34848

Budget- 6 Lakhs

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA