sections
MORE

ആരും കൊതിക്കും പ്രകൃതിയുടെ മടിത്തട്ടിൽ ഇതുപോലെ ഒരു വീട്!

colorful-home-wayanad-elevation
SHARE

കോടമഞ്ഞും മലയും പച്ചപ്പും കൈകോർക്കുന്ന വയനാട്ടിലെ മുട്ടിൽ എന്ന സ്ഥലത്തുള്ള 22 സെന്റ് സ്ഥലത്താണ് റസാഖ് വീട് പണിയാൻ തീരുമാനിച്ചത്.

ചുറ്റുപാടിന്റെ മനോഹാരിതയിലേക്ക് കൺതുറക്കുന്ന ലയിച്ചു ചേരുന്ന ഒരുനില വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. നിരപ്പായി വാർത്തു ട്രസ് വർക്ക് ചെയ്ത മേൽക്കൂരയിൽ ഇറക്കുമതി ചെയ്ത ഓടുവിരിക്കുകയായിരുന്നു. ഇടയിൽ സ്‌പേസ് ഉള്ളതിനാൽ അകത്തേക്ക് ചൂട് പ്രസരിക്കുന്നത് കുറവാണ്. പുറത്തെ ഷോ വോളുകൾ മഞ്ഞ, നീല നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. മുറ്റത്ത് നാച്ചുറൽ സ്റ്റോണും മെക്സിക്കൻ ഗ്രാസും വിരിച്ച് ലാൻഡ്സ്കേപ്പിങ്ങും ഒരുക്കി.

colorful-home-wayanad-exterior

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ  ഒരുക്കിയിരിക്കുന്നത്. മെസനൈൻ ശൈലിയിൽ മുകൾനിലയിൽ ചെറിയ ഇടത്തട്ടും ഒരുക്കിയിട്ടുണ്ട്. ഇവിടെ ജിം സ്‌പേസ് ഒരുക്കി. ഇവിടേക്ക് പ്രവേശിക്കാൻ പുറത്തുകൂടി ഗോവണി നൽകി. 

colorful-home-wayanad

ചെറിയ സിറ്റൗട്ട് കടന്നു അകത്തേക്ക് കയറിയാൽ വശത്തായി സ്വകാര്യത നൽകി സ്വീകരണമുറി. ഇത്  കഴിഞ്ഞാൽ പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ഫോർമൽ ലിവിങ്, ഡൈനിങ്, പൂജാമുറി എന്നിവ ക്രമീകരിച്ചു.

colorful-home-wayanad-hall

മറൈൻ പ്ലൈ, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. മിതമായി ജിപ്സം ഫോൾസ് സീലിങ് ചെയ്ത് വാം ടോൺ ലൈറ്റുകൾ നൽകി. ഇത് അകത്തളം പ്രസന്നമാക്കുന്നു.

colorful-home-wayanad-formal

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ക്രോക്കറി ഷെൽഫ് നൽകി.

colorful-home-wayanad-dine

പുറത്തെ മനോഹരകാഴ്ചകൾ ലഭിക്കുംവിധമാണ് കിടപ്പുമുറികളുടെ ക്രമീകരണം. മൂന്നു കിടപ്പുമുറികളുടെയും ഹെഡ്ബോർഡ് പാനലിങ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി.

colorful-home-wayanad-bed

മറൈൻ പ്ലൈവുഡിൽ  ഗ്ലാസ് ഫിനിഷ് നൽകിയാണ് അടുക്കളയിലെ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. സമീപം വർക്കേരിയ നൽകി.

colorful-home-wayanad-kitchen

പുറത്തെ മനോഹരകാഴ്ചകൾ ആസ്വദിക്കാൻ പുറത്തക്ക് ഇറങ്ങേണ്ട എന്നതാണ് ഈ വീടിന്റെ രൂപകല്പനയുടെ പ്രധാന സവിശേഷത. പ്രകൃതിയുടെ മടിത്തട്ടിലുള്ള ജീവിതം വീട്ടുകാർ ആവോളം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.

Project Facts

Location- Muttil, Wayanad

Area- 2500 SFT

Plot- 22 cent

Owner- Razak

Designer- Muhammed Muneer

Nufail Muneer Associates

Mob- 98472 49528

Completion year- 2019 Aug

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA