ADVERTISEMENT

ഒരു സാധാരണ കെട്ടിടത്തെ അസാധാരണ രീതിയിൽ മാറ്റിയെടുത്തിരിക്കുകയാണ് ഫിലിം പ്രൊഡ്യൂസറായ പ്രേം എബ്രഹാം. പരമ്പരാഗത വീടുകളോടുള്ള ഇഷ്ടത്തിന്റെ ഭാഗമായി പ്രേം, തിരുവല്ലയിൽ 20 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി. എന്നാൽ കാലപ്പഴക്കത്തിന്റെ അസ്വസ്ഥതകൾ വീട്ടിൽ കണ്ടപ്പോഴാണ് പഴമ നിലനിർത്തിക്കൊണ്ടുതന്നെ പുതുക്കാൻ തീരുമാനിച്ചത്. Asquare Architects എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ  ആശിഷാണ് ദൗത്യം ഏറ്റെടുത്തത്.

renovated-house-tiruvalla-yard

ഉണ്ടായിരുന്ന പഴയ തടികളെ വീണ്ടും  ഉപയോഗിച്ചും ,കുറെ പഴയ ഉരുപ്പടികൾ വാങ്ങിച്ചുമാണ് പണികൾ നടത്തിയത്. ഉപയോഗശൂന്യമെന്നു നമുക്ക് തോന്നുന്ന വസ്തുക്കളെ വീണ്ടും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മോഡേൺ രീതിയിലാണ്  അടുക്കളയും 4 ബെഡ്‌റൂമും ചെയ്തിരിക്കുന്നത്. എന്നാൽ പുറംകാഴ്ച, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എല്ലാം ട്രഡീഷണൽ ശൈലി പിന്തുടരുന്നു. വുഡ് തീമിൽ ആണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്.

renovated-house-tiruvalla-inside

ദീർഘനാൾ കേരളത്തിന് പുറത്തു ജീവിച്ച ഇദ്ദേഹത്തിന് ഒരു വലിയ  ആന്റിക്‌ ശേഖരം തന്നെ ഉണ്ട്. എല്ലാം കൂടി ചേർന്നപ്പോൾ വീടിന്റെ മുഖഛായ തന്നെ മാറി . ടെറസിന്റെ മുകളിൽ ട്രസ് ചെയ്ത് ഓട് പാകിയിരിക്കുന്നതിനാൽ ,ചൂടും നന്നേ കുറവാണ്. വെറും 3 മാസം കൊണ്ടാണ് പണി തീർത്തത്. 

renovated-house-tiruvalla-living
renovated-house-tiruvalla-kitchen

ഇനിയുമുണ്ട് ട്വിസ്റ്റ്... താൻ ആഗ്രഹിച്ചതിലും നന്നായി വീട് ഒരുക്കി നൽകിയതിന് മറ്റൊരു ഗിഫ്റ്റും ഉടമ ഡിസൈനർക്ക് നൽകി.ആശിഷിനു സംഗീതത്തിലുള്ള താൽപര്യം കേട്ടറിഞ്ഞ പ്രേം, താൻ പുതുതായി നിർമിക്കുന്ന ചിത്രം 'ആഹാ'യുടെ ടൈറ്റിൽ സോങ് ചെയ്യാൻ ആശിഷിനെയും  സഹോദരൻ ആകാശിനെയും ഏൽപിച്ചു. ഓണത്തിന് റിലീസ് ചെയ്ത ഈ ഗാനം ഇപ്പോൾ ഹിറ്റിലേക്ക് നീങ്ങുമ്പോൾ ഇരട്ടി സന്തോഷത്തിലാണ് നിർമാതാവും സംഗീതസംവിധായകനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com