ADVERTISEMENT

വയനാട് പനമരത്ത് പഴയ തറവാട് പൊളിച്ചു പുതിയ വീട് പണിത വിശേഷങ്ങൾ ഉടമസ്ഥൻ റിയാസ് പങ്കുവയ്ക്കുന്നു.

ഏകദേശം 30 വർഷത്തോളം പഴക്കമുള്ള തറവാട് വാസയോഗ്യമല്ലാതായപ്പോഴാണ് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചത്. 20 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. ഒരുപാട് കെട്ടുകാഴ്ചകൾ ഒന്നും വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അകത്തളങ്ങൾ വിശാലമാകണം, ചുറ്റുമുള്ള മനോഹര കാഴ്ചകൾ അകത്തെത്തണം. ഒപ്പം പരമാവധി സ്ഥലഉപയുക്തതയും ഉറപ്പാക്കണം.  ഇതായിരുന്നു ഡിമാൻഡ്. 

light-home-wayanad-view

ഫ്ലാറ്റ് റൂഫിൽ വൈറ്റ് തീമിലാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയത്. കാർ പോർച്ച് പ്രത്യേകമായി നൽകിയിട്ടില്ല. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, പ്രെയർ ഏരിയ,  അപ്പർ ലിവിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയുള്ള പുതിയ വീട്ടിലുള്ളത്.  രണ്ടു വിഭാഗങ്ങളായി വേർതിരിച്ചാണ് പണി പുരോഗമിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ മുൻവശത്തും കിടപ്പുമുറികൾ ഒറ്റ ബ്ലോക്കായി പിൻവശത്തും വരുന്ന രീതിയിലാണ് ക്രമീകരണം. 

light-home-wayanad-living

അപ്രധാന വാതിലുകൾക്കും ജനലുകൾക്കും പഴയ വീട്ടിലെ തടി പുനരുപയോഗിച്ചിട്ടുണ്ട്. എക്സ്പോസ്ഡ് ബീമുകൾക്ക് മുകളിൽ കൺസീൽഡ് ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇത് രാത്രിയിൽ വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നു.

സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കി. ഇവിടെ നിന്നും പ്രവേശിക്കുന്നത് ഓപ്പൺ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്റ്റെയർ എന്നിവ ഇവിടെ ഒരുക്കി.

light-home-wayanad-hall

ഇളംനിറങ്ങളാണ് വീടിനകത്തും പുറത്തും നൽകിയത്. ഇളംനിറമുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഗോവണിയുടെ താഴെയും കോർട്യാർഡിലും വുഡൻ ടൈലുകളും വിരിച്ചു.

ഗോവണിയുടെ മേൽക്കൂര ഇരട്ടി ഉയരത്തിലാണ്. ഇവിടെ നൽകിയ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്ക് വിരുന്നെത്തുന്നു.

light-home-wayanad-stair

മെറ്റൽ സ്ട്രക്ചറിൽ തടി പാകിയാണ് ഗോവണി ഒരുക്കിയത്. ധാരാളം ബന്ധുമിത്രാദികൾ വീട്ടിലെത്താറുണ്ട്. അവർക്കെല്ലാം ഒത്തുചേരാനായി വിശാലമായ ഹാളും മുകൾനിലയിൽ സജ്ജീകരിച്ചു.

light-home-wayanad-dine

മുകളിലും താഴെയും രണ്ടു കിടപ്പുമുറികൾ വീതം നൽകി. പുറത്തെ മലയുടെയും വയലിന്റെയും കാഴ്ചകളിലേക്ക് മിഴി തുറക്കുംവിധം വലിയ ജനാലകൾ മുറികളിൽ നൽകിയിട്ടുണ്ട്.

light-home-wayanad-bed

ഡൈനിങ്ങും കിച്ചനും ഓപ്പൺ ശൈലിയിലാണ്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് അടുക്കള. സമീപം വർക്കേരിയയും സ്റ്റോർ റൂമും നൽകി.

light-home-wayanad-kitchens

സ്ട്രക്ചറിന് ഏകദേശം 37 ലക്ഷമായി. ഫർണിഷിങ്, കിണർ, ചുറ്റുമതിൽ എന്നിവയ്ക്ക് 5 ലക്ഷവും. അങ്ങനെ ഏകദേശം 42 ലക്ഷത്തിനു ഞങ്ങളുടെ വീട് സഫലമായി.

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഉള്ളിൽ നിറയുന്ന കാറ്റും വെളിച്ചവുമാണ്. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യമേ വരുന്നില്ല. മാത്രമല്ല സമീപത്തെ പ്രകൃതിയുടെ മനോഹരകാഴ്ചകൾ വീടിനുള്ളിൽ ഇരുന്നു ആസ്വദിക്കാനുമാകും.

 

Project facts

Location- Panamaram, Wayanad

Area- 2800 SFT

Plot- 20 cent

Owner- Riyas

Designer- Ar.Iyas Muhammed

Mob- 8089256676

Completion year- 2019 Aug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com