sections
MORE

4.5 സെന്റ്, 17 ലക്ഷം; ഈ കുമ്പളങ്ങി വീട് ഹീറോയാടാ, ഹീറോ!

kumbalangi-house-view
SHARE

കായൽപരപ്പും, ചുറ്റുമുള്ള പച്ചപ്പും, ചീനവലയും വള്ളങ്ങളുമെല്ലാം കാഴ്ചവിരുന്നൊരുക്കുന്നിടത്താണ് സാബുവും കുടുംബവും താമസിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ കണ്ട പോലെ മനോഹരമായ ഭൂപ്രദേശം. 4.5 സെന്റിലെ പ്ലോട്ടിൽ ഒരുനില വീടായിരുന്നു ഇത്. എന്നാൽ വേലിയേറ്റ സമയത്ത് വെള്ളം കയറുക പതിവായതിനാൽ മുകളിലേക്ക് പണിയാൻ തീരുമാനിക്കുകയായിരുന്നു. അധിക ചെലവ് വരാതെ എങ്ങനെ പണിയാമെന്നുള്ള ചിന്ത ചെന്നവസാനിച്ചത് ഏറ്റസ് ഡിസൈൻ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ്.

kumbalangi-house-exterior

കായൽ പ്രദേശമായതിനാൽ ഫൗണ്ടേഷന്റെ അടിയുറപ്പ് കണക്കിലെടുത്ത് ഗ്രൗണ്ട് ഫ്ലോർ നിലനിർത്തിക്കൊണ്ടു തന്നെ മുകളിലേക്ക് കോൺക്രീറ്റ് ഇട്ട് വാർക്കുക എന്നത് ഒരു പ്രശ്നം തന്നെയാണ്. അതിനാൽ ഫൈബർ സിമെന്റ് ബോർഡാണ് ഇവിടെ ഉപയോഗിച്ചത്. പൈപ്പും മറ്റും വരുന്നിടത്തു മാത്രമാണ് ബ്രിക് ഉപയോഗിച്ച് സിവിൽ വർക്ക് ചെയ്തത്. വിദഗ്ധരായ തൊഴിലാളികളെ കൊണ്ട് ചെയ്യിച്ചതിനാൽ പണി എളുപ്പം തീർക്കാനായി. സമയവും ചെലവും കുറയ്ക്കാനായി. മണലും ചരലുമൊക്കെ ആവശ്യമായി വരുന്നുമില്ല.

വെള്ളം കയറുന്നതിനാൽ ഗ്രൗണ്ട് ഫ്ലോർ ഉപേക്ഷിച്ചു ഫസ്റ്റ് ഫ്ലോറിലാണ് മറ്റ് സൗകര്യങ്ങൾ എല്ലാം സജ്ജീകരിച്ചത് സെക്കന്റ് ഫ്ലോർ ഭാവിയിൽ 3 മുറികൾ വരെ ക്രമീകരിക്കാവുന്ന രീതിയിൽ ട്രസ്റൂഫ് നൽകി പ്രയോജനപ്പെടുത്തി. ഫസ്റ്റ് ഫ്ലോറിലേക്കെത്തിയാൽ ഒരു കോമൺ ഏരിയ ലിവിങ് സ്പേസ്, ഡൈനിങ്, 2 ബെഡ്റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെയാണ് ഫസ്റ്റ് ഫ്ലോറിലെ സജ്ജീകരണങ്ങൾ. 

kumbalangi-house-hall

വാസ്തുവിലൂന്നിയാണ് എല്ലാ ക്രമീകരണങ്ങളും. സ്പേസ് കുറവായതിനാൽ വെർട്ടിക്കൽ പാറ്റേൺ സ്പേസുകളാണ് ഇന്റീരിയറിൽ നൽകിയത്. ജനലുകളെല്ലാം യുപിവിസിയാണ്. ഫർണിച്ചറുകളെല്ലാം ഇന്റീരിയറിന് ചേർന്നു പോകും വിധവും, സ്ഥലപരിമിതിയും കണക്കിലെടുത്ത് ഡിസൈൻ ചെയ്ത് എടുത്തവയാണ്. സീലിങ്ങിൽ കട്ടിങ്ങുകൾ നൽകി. ലൈറ്റും കൊടുത്തു.

kumbalangi-house-kitchen

‘L’ ഷേപ്പിലാണ് കിച്ചൻ ഡിസൈൻ. സ്പേസ് കുറവായതിനാലാണ് ‘L’  െഷയ്പ് സ്വീകരിച്ചത്. മൾട്ടിവുഡിലാണ് കബോർഡുകൾ ചെയ്തിട്ടുള്ളത്. നാനോവൈറ്റാണ് കൗണ്ടർ ടോപ്പിന്. നാനോവൈറ്റ് തന്നെയാണ് ഡൈനിങ്ങിന്റെ ടേബിൾ ടോപ്പിനും ഉപയോഗിച്ചത്. ഡൈനിങ്ങിൽ സ്ഥലപരിമിതി മൂലം ബഞ്ച് ആണ് ഇട്ടിരിക്കുന്നത്. 

kumbalangi-house-dine

ഉപയുക്തത കണക്കിലെടുത്തു കൊണ്ടുള്ള ഡിസൈൻ രീതികളാണ് ബെ‍ഡ്റൂമിൽ അവലംബിച്ചിട്ടുള്ളത്. 2 ബെഡ്റൂമുകളാണ് ഉള്ളത്. അകത്തളങ്ങളിൽ ആകമാനം ന്യൂട്രൽ നിറങ്ങളാണ് ഉപയോഗിച്ചത്. ഇത് വിശാലത തോന്നിപ്പിക്കുന്നുണ്ട്. െചറിയ സ്പേസായതു കൊണ്ടാണ് ന്യൂട്രൽ നിറങ്ങൾ നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിന് ടൈലുകളാണ് വിരിച്ചിരിക്കുന്നത്. ഇങ്ങനെ എല്ലാ സൗകര്യങ്ങളും പരിമിതികളെല്ലാം മാറ്റിനിർത്തി ക്രമീകരിക്കാൻ സാധിച്ചു എന്ന് ഡിസൈനേഴ്സ് പറയുന്നു. 

kumbalangi-house-bed

17 ലക്ഷത്തിന് എല്ലാ പണികളും പൂർത്തിയാക്കാനായി. ഭാവിയിൽ മുറികൾ കൂട്ടിയെടുക്കുന്നതിനുള്ള സ്പേസും സെക്കന്റ് ഫ്ലോറിൽ ഉണ്ട്. 

kumbalangi-house-attic

ഇവിടെ ഇലക്ട്രിക് വർക്കുകളെല്ലാം തന്നെ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിക്കുമ്പോൾ തന്നെ ചെയ്തു പോകണമായിരുന്നു അതുകൊണ്ട് പ്രീപ്ലാനിങ്ങും എക്സിക്യൂഷനും ഇങ്ങനെ ഒരു പ്രോജക്ടിൽ അനിവാര്യവുമാണ്. ഇതിനെല്ലാം ഉപരി കുന്നും മലയും ഇടിച്ചു നിരത്താതെ, പുഴയിലെ മണലു വാരാതെ ഒരു വീട് പണിയാം എന്ന് ഇവർ വിചാരിച്ചതുപോലെ പോലെ എല്ലാവരും ചിന്തിക്കുകയാണെങ്കിൽ പ്രകൃതിക്ക് ദോഷം വരാതെ നമുക്ക് സംരക്ഷിക്കാനാകും. അവിടെയാണ് ഈ കുമ്പളങ്ങി വീട് ഹീറോയാകുന്നത്.

kumbalangi-house-lakeview

Project facts

സ്ഥലം – കുമ്പളങ്ങി, കൊച്ചി

വിസ്തീർണം – 850 സ്ക്വയർഫീറ്റ്

പ്ലോട്ട് – 4.5 സെന്റ്

ഉടമസ്ഥൻ – സാബു

പണി പൂർത്തീകരിച്ച വർഷം – 2019 ആഗസ്റ്റ്

ഡിസൈൻ- ഏറ്റസ് ഡിസൈൻ സ്റ്റുഡിയോ, പനംപിള്ളി നഗർ, കൊച്ചി 

ഫോൺ – 9895757686   9995660167               

ആകെ ചിലവ്– 17 ലക്ഷം    

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA