ADVERTISEMENT

പാലക്കാട് ജില്ലയിൽ പട്ടാമ്പി വല്ലപ്പുഴയ്ക്കടുത്ത് ഫ്യൂഷൻ രീതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് നസീം. 

വ്യത്യസ്തമായ എക്സ്റ്റീരിയറും സിംപിൾ ആൻഡ് എലഗന്റ് ലുക്കിലുള്ള ഇന്റീരിയറും വേണമെന്നായിരുന്നു പ്രധാന ആവശ്യം. അത് പരിഗണിച്ചു കൊണ്ടുതന്നെ ബോക്്സ് ടൈപ്പിൽ നിന്നുമാറി ഫ്ളാറ്റ് റൂഫിനോടൊപ്പം സ്ലോപ്പ് റൂഫുകളും ഉൾപ്പെടുത്തി. സെറാമിക് ടൈൽസ് റൂഫിങ്ങാണ് വീടിന് നൽകിയത്. പലവിധ ശൈലികൾ സമ്മേളിപ്പിച്ചു കൊണ്ടു തികച്ചും സൗകര്യപ്രദമായ രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. 2450 സ്ക്വയർഫീറ്റാണ് വീടിന്റെ ആകെയുള്ള വിസ്തീർണ്ണം. 

fusion-house-pattambi

വെള്ള നിറത്തിന് പ്രാധാന്യം നൽകിയ എക്സ്റ്റീരിയറിൽ സിമന്റ്, ഗ്രേ എന്നീ നിറങ്ങളും കൂട്ടായുണ്ട്. സിമന്റ് ബോർഡിന് പകരം എക്സ്പോഷ്വർ സിമന്റ് ഫിനിഷ് പ്ലാസ്റ്ററിങ്ങ് ചെയ്യുമ്പോൾ തന്നെ ഒരുക്കി. ഇത് മൂലം ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിനോട് ചേരും വിധമാണ് ലാന്റ്സ്കേപ്പും ഗേറ്റും നിലകൊള്ളുന്നത്. ഗ്രാസ്സ്, മെറ്റൽ, സാന്തൂർ സ്റ്റോൺ എന്നിവയാണ്    ലാന്റ്സ്കേപ്പിനെ മനോഹരമാക്കുവാൻ തിരഞ്ഞെടുത്തത്. മുൻവശത്തേക്ക് അല്പം നീട്ടിയെടുത്ത ഒരു ഭാഗം ഫ്ളോട്ടിങ്ങ് മാതൃകയിലാണുള്ളത്. മറുഭാഗത്ത് കോർട്ട്യാഡും ഒരുക്കിയിട്ടുണ്ട്. 

fusion-house-pattambi-yard

ഇളം നിറങ്ങളുടെ അകമ്പടിയോടെയാണ് ഇന്റീരിയർ. സെമി ഒാപ്പൺ ഡിസൈൻ ആണ് ഇന്റീരിയറിൽ ഉടനീളം നൽകിയത്. ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, 4 അറ്റാച്ച്ഡ് ബെഡ്റൂമുകൾ തുടങ്ങിയവയാണ് അകത്തള സജ്ജീകരണങ്ങൾ. രണ്ട് നിലയിലായി വിന്യസിച്ച് കിടക്കുന്ന വീടാകമാനം മിനിമൽ ശൈലി ഉളവാക്കുന്നതാണ്.

fusion-house-pattambi-living

വീടിനുൾവശം പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ കോർട്ട്യാഡിന് വലിയ പങ്കുണ്ട്. ഡൈനിങ്, ഫോർമൽ ലിവിങ്, മാസ്റ്റർ ബെഡ്റൂം തുടങ്ങിയ ഇടങ്ങളിൽ നിന്ന് കാഴ്ച ലഭിക്കും വിധമാണ് കോർട്ട്യാഡ് ക്രമീകരിച്ചിരിക്കുന്നത്. 

fusion-house-pattambi-court

സ്റ്റെയർകേസിന്റെ ഫസ്റ്റ് ലാൻഡിങ്ങിൽ മെസനിൻ ഫ്ളോർ രീതിയിലാണ് ഫാമിലി ലിവിങ് സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങിന് തൊട്ട് പിന്നിലായി സ്ഥിതി ചെയ്യുന്ന കോർട്ട്യാഡിലേക്ക് ഫാമിലി ലിവിങ്ങിൽ നിന്നും വ്യൂ ലഭിക്കുന്നുണ്ട്.  

fusion-house-pattambi-upper

ഡിസൈൻ നയങ്ങളോട് ചേരും വിധം ഒാരോ ഭാഗവും വളരെ സൂക്ഷ്മവും കൃത്യതയോടെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. പരിപാലനം എളുപ്പമാക്കുവാൻ തൂവെള്ള നിറത്തിന് പകരം ഇളംചാര നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനായി തിരഞ്ഞെടുത്തത്. വുഡന് ഫിനിഷിലാണ് കോർട്ട്യാഡ് സജ്ജമാക്കിയത്. ലിവിങ്ങിലെ ഫർണീച്ചറിന് പ്ലൈവുഡും ജൂട്ടും തിരഞ്ഞെടുത്തു. ഡൈനിങ്ങിൽ വുഡിന്റേയും ഗ്ലാസ്സിന്റേയും പ്രഭാവം കാണുവാൻ സാധിക്കും. അടുക്കളയിലും കിടപ്പുമുറിയിലും കബോഡുകൾക്ക് പ്ലൈവുഡും പിയു പെയിന്റും ഉപയോഗിച്ചു. പ്ലോട്ടിലുണ്ടായിരുന്ന തേക്കുപയോഗിച്ചാണ് വാതിലും ജനാലകളും പണിതത്. 

fusion-house-pattambi-dine

ലളിതമായ ശൈലി പിൻതുടരുന്നവയാണ് ഇവിടുത്തെ കിടപ്പുമുറികൾ. താഴെയും മുകളിലുമായി 4 കിടപ്പുമുറികളുണ്ട്. കൂടാതെ ഒരു ബാൽക്കണിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജിഎെ പൈപ്പും ഗ്ലാസ്സും കൊണ്ടാണ് ബാൽക്കണി ഒരുക്കിയത്. കുടുംബാംഗങ്ങൾക്കും മറ്റുമായി ഒത്തുകൂടുവാൻ ഇൗ ഇടം സജ്ജമാക്കിയിട്ടുണ്ട്.

fusion-house-pattambi-bed

ഇന്റീരിയറോളം തന്നെ പ്രാധാന്യം ലാൻഡ്സ്കേപ്പിനും നൽകിയാണ് ആർക്കിടെക്റ്റ് അനസ് ഞങ്ങളുടെ വീടൊരുക്കിയത്. ലാന്റ്സ്കേപ്പിലേകക്ക് വ്യൂ കിട്ടുന്ന രീതിയിലാണ് വീടിന്റെ മുക്കും മൂലയും ഒരുക്കിയിട്ടുള്ളത്. നല്ല കാറ്റും വെളിച്ചവും അതോടൊപ്പം തന്നെ സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം നൽകിയാണ് പ്രൈവറ്റ് സ്പേയ്സുകളുടെ ക്രമീകരണം. ഞങ്ങളുടെ എല്ലാവിധ നിർദ്ദേശങ്ങളും ഉൾക്കൊണ്ടാണ് ആർക്കിടെക്റ്റ് ഇൗ സ്വപ്നക്കൂടൊരുക്കിയത്. ചുരുക്കത്തിൽ നാട്ടിലുള്ളവർക്കൊക്കെ അദ്ഭുതമാണ് ഇപ്പോൾ ഞങ്ങളുടെ വീട്. നിരവധി പേർ പ്ലാനും വിവരങ്ങളും ചോദിക്കാറുണ്ട്. പറഞ്ഞു കൊടുക്കുമ്പോൾ ഞങ്ങൾക്കും സന്തോഷം.

Project facts

Location: Vallapuzha, Pattambi

Area: 2450 Sqft.

Plot: 14 Cents

Owner: Naseem

Architect: Anas Muthunny

Anas Shameem Architects

Kechery, Thrissur

Ph: 9746547448

Completed in: 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com