ADVERTISEMENT

കാലടിക്കടുത്ത് ഒക്കൽ എന്ന സ്ഥലത്താണ് സെന്തിൽ മോഹന്റെ വീട്. കെട്ടുറപ്പുള്ള വീടും ബന്ധവുമെല്ലാം പഴമയുടെ പ്രത്യേകതയാണ്. ഈ നന്മകൾ നിലനിർത്തിക്കൊണ്ട് ഇന്നത്തെ ജീവിതശൈലികൾക്ക് ആധാരമാക്കി നിർമിച്ച വീടാണിത്.

ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണരുംവിധമാണ് വീടിന്റെ എലിവേഷൻ. പോർച്ചുഗൽ നിന്നും ഇറക്കുമതി ചെയ്ത ടൈലാണ് റൂഫിങ്ങിന്. തേക്കിൻതടിയിൽ തീർത്ത മുഖപ്പും, പല ലെവലുകളിലുള്ള റൂഫിങ്ങും എല്ലാ എലിവേഷനെ മനോഹരമാക്കുന്നു. 

traditional-house-perinthalmanna-yard

പഴയകാല വീടുകളിൽ പരസ്പരം ഒത്തു കൂടാനും മറ്റും പ്രത്യേക ഇടങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വീടിന് പിറകിലെ ലാൻഡ്സ്കേപ്പിൽ സ്വിമ്മിങ്പൂൾ, ഗസീബോ, പാർട്ടി സ്പേസ് എന്നിവ ഒരുക്കി. 

traditional-house-perinthalmanna-gaseebo

മെയിൻ സിറ്റ് ഔട്ടിന് മുകളിലായി ഒരു ബാൽക്കണി ഉണ്ട്. ഇവിടെ ഡബിൾ ഹൈറ്റ് സ്പേസായി തോന്നും വിധം ഡിസൈൻ ചെയ്തിരിക്കുന്നു. 

traditional-house-perinthalmanna-patio

സിറ്റ്ഔട്ടിൽ നിന്നും നേരെ ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. ഓപ്പൺ പ്ലാൻ പിന്തുടർന്നെങ്കിലും സ്വകാര്യതയ്ക്ക് ഊന്നൽ നൽകികൊണ്ടാണ് എല്ലാം ക്രമീകരിച്ചിട്ടുള്ളത്.  വീടിനകത്ത് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കണ്ണിലുടക്കുക സ്പൈഡർ ഷേപ്പിലുള്ള സ്റ്റെയർകേസാണ്. 

traditional-house-perinthalmanna-stair

ഡൈനിങ് റൂമിലെയും ലിവിങ് റൂമിലെയും എല്ലാ ഫർണിച്ചറും വരച്ച് ഡിസൈൻ ചെയ്ത് എടുത്തവയാണ്. ടീക്ക് വുഡിന്റെയും വാൾനട്ട്ഫിനിഷിങ്ങിന്റേയും ചന്തമാണ് ഫർണിച്ചറുകൾക്ക്. 

പഴയ വീടിന്റെ സോഷ്യൽ കണ്ടീഷനുകൾ പുതിയ വീട്ടിലും കൊണ്ടു വന്നു. സീലിങ്ങിൽ വുഡിന്റെയും വെനീറിന്റെയും കോംപിനേഷനും വുഡൻ സ്റ്റീൽ ഫ്രെയിമും എല്ലാം ഇന്റീരിയറിനെ ആഢംബരപൂർണമാക്കുന്നു.

traditional-house-perinthalmanna-living

ഒരു കോർട്ട് യാർഡിനും ഇന്റീരിയറിൽ ഇടം നൽകിയിട്ടുണ്ട്. വലിയ ജനാലകളും, സ്കൈലൈറ്റും, ഡോർകം വിൻഡോസുമെല്ലാം ഇന്റീരിയറിന്റെ മാസ്മരികത വർദ്ധിപ്പിക്കുന്നു. 

നീളത്തിലുള്ള ഡൈനിങ് ടേബിളാണ് ഡൈനിങ് സ്പേസിന്റെ പ്രത്യേകത. ഒരുവശത്ത് ബഞ്ചും മറുവശത്ത് കസേരക ളുമാണ് ഇട്ടിരിക്കുന്നത്. ഡൈനിങ്ങും കിച്ചനും തമ്മിൽ ഓപ്പൺ പ്ലാനിങ്ങിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

traditional-house-perinthalmanna-dine

കിച്ചന്റെ സൈഡിൽ തന്നെ നല്ലൊരു ലൈബ്രറി സ്പേസ് നല്‍കി. ഇവിടെ ഒരു പാൻട്രി സ്പേസിനും ഇടം നൽകി. ഇത് സ്റ്റഡി ഏരിയ ആയിട്ടാണ് ഉപയോഗിക്കുന്നത്. അമ്മ അടുക്കളയില്‍ നിൽക്കുമ്പോൾ തന്നെ കുട്ടികളെ ശ്രദ്ധിക്കാൻ വളരെ എളുപ്പമാണ്. പ്രധാന കിച്ചൻ കൂടാതെ സെക്കന്റ് കിച്ചനുമുണ്ട്. 

traditional-house-perinthalmanna-kitchen

ബെഡ്റൂമുകളിൽ ഹെഡ്സെറ്റും, സീലിങ്ങും എല്ലാം ഓരോ മുറിക്കും അനുയോജ്യമാംവിധം ഡിസൈൻ ചെയ്തു. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് യൂണിറ്റുകളുമെല്ലാം എല്ലാം മുറികൾക്കും നൽകി. മുകളിൽ അപ്പർലിവിങ് ജിംനേഷ്യം, 8 പേർക്ക് ഇരിക്കാവുന്ന ഹോം തിയേറ്റർ എന്നിങ്ങനെയാണ് സജ്ജീകരണങ്ങൾ. സോളർ സംവിധാനം ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കുന്നു.

traditional-house-perinthalmanna-night

പഴമയെ മറക്കാതെ പുതുമയെ സ്വീകരിച്ചു കൊണ്ടുള്ള ഡിസൈൻ രീതികളാണ് അകംപുറം ഇവിടെ ഒരുക്കിയത്. എല്ലാ രീതിയിലും വീട്ടുകാരുടെ ജീവിതശൈലിയോട് പൊരുത്തപ്പെടുന്ന നയങ്ങൾ പിന്തുടർന്ന് ഒരുക്കിയതിനാൽ ഏറ്റവും സന്തോഷമെന്ന് വീടിന്റെ ആർക്കിടെക്റ്റ് സച്ചിൻ പറയുന്നു.  ചുരുക്കത്തിൽ  ഒരു ട്രോപ്പിക്കൽ ആർക്കിടെക്ചറിന്റെ പുതിയ രൂപം തന്നെയാണ് ഈ വീട്. 

 

Project facts

Location- Okkal, Kaladi

Area- 5900 SFT

Plot-  41.8 cent

Owner- Sentil Mohan

Architect- S.Sachin 

ArchiMatrix India Associates, Vytilla 

Ph:+91 8281297872

Completion year- 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com