ADVERTISEMENT

നാട്ടിൽ സ്വന്തമായി ഒരു വീട് പണിയുക എന്നത് ഏതൊരു പ്രവാസി മലയാളിയുടെയും സ്വപ്നമാണ്. അങ്കമാലിക്കടുത്ത് കിടങ്ങൂർ സ്വദേശിയായ അരുൺ തന്റെ സ്വപ്നഭവനം പണിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഒരുപാട് വെല്ലുവിളികൾ മറികടന്നു നിർമിച്ച വീടാണിത്. ഒരു അപ്പർ  മിഡിൽ ക്‌ളാസ് കുടുംബത്തിൽ നിന്നുള്ള പ്രവാസിക്ക് ഒരു വർഷം കൊണ്ട് വീടുപണിക്കാവശ്യമായ ഫണ്ട് സ്വരുക്കൂട്ടുക എന്നത് വെല്ലുവിളിയാണ്. എങ്കിലും ഡിസൈനർ ഷിന്ടോ അരങ്ങത്തേക്ക് വന്നതോടെ വീടുപണിക്ക് അനക്കം വച്ചു.  40 ലക്ഷം രൂപയാണ് ആദ്യം ബജറ്റ് നിശ്ചയിച്ചിരുന്നത്.  എങ്കിലും സങ്കൽപത്തിലുള്ള വീട് ഇതിനുള്ളിൽ ഒതുങ്ങില്ല എന്ന് മനസിലാക്കി ബജറ്റ് വർധിപ്പിക്കുകയായിരുന്നു. സാമ്പത്തികം ലഭിക്കുന്ന മുറയ്ക്ക് പല ഘട്ടങ്ങളായി തിരിച്ചായിരുന്നു പണി പുരോഗമിച്ചത്.  

തറവാടിന് സമീപം 9.5 സെന്റ് ഭൂമിയാണുണ്ടായിരുന്നത്. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ടിന്റെ ഏകദേശം മധ്യത്തിലായി ഒരു കിണർ ഉണ്ടായിരുന്നു. കിണർ മൂടാതെ തന്നെ വീട് പണിയുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. കിണർ നിലനിർത്തി ഷിന്ടോ പ്ലാൻ വരച്ചതോടെ ആ പ്രശ്നം തീർന്നു.

പുറംകാഴ്ച ആകർഷകമാക്കാൻ ചില ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്.  ഒരു ഭിത്തി റസ്റ്റിക് ഫിനിഷിൽ ടെക്സ്ചർ നൽകി ഷോ വോൾ ആക്കി മാറ്റി. മുകൾനിലയിൽ ജിഐ ട്യൂബുകൾ കൊണ്ട് പർഗോള നൽകിയതും കൗതുകം ഉണർത്തുന്നുണ്ട്. 

nri-angamali-house-view

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഡൈനിങ്ങിൽ വുഡൻ ടൈൽ നൽകി. റോളർ, റോമൻ ബ്ലൈൻഡുകൾ അകത്തളത്തിനു ഭംഗി പകരുന്നു. സ്വീകരണമുറിയിൽ സിമന്റ് ടെക്സ്ചറും ലാമിനേറ്റ് ടെക്സ്ച്ചറും മിക്സ് ചെയ്തുകൊണ്ടുള്ള പാനലിങ് ശ്രദ്ധ കവരുന്നുണ്ട്. കോമൺ ഏരിയകളിലും കിടപ്പുമുറികളിലും ജിപ്സം ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്.

nri-angamali-house-formal

പഴയ കിണർ ഇപ്പോൾ ഡൈനിങ്ങിൽ നിന്നും ഇറങ്ങുന്ന പാഷ്യോ സ്‌പേസിലാണ്. ഈ ഏരിയ പെബിൾസും ചെടികളും നൽകി ആകർഷകമാക്കി. ഊണുമുറിയിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ ഇവിടേക്ക് പ്രവേശിക്കാം. വീടിന്റെ മധ്യഭാഗത്ത് നല്ല പ്രകാശവും ക്രോസ് വെന്റിലേഷനും ലഭിക്കുന്നതിന് ഇതുമൂലം സാധിക്കുന്നു.

nri-angamali-house-dine

ഡബിൾ ഹൈറ്റ് ഏരിയയിലാണ് സ്റ്റെയറും ഫാമിലി ലിവിങും വരുന്നത്. സീലിങ്ങിൽ ലൈറ്റ് കടന്നു വരാൻ ചെറിയ പർഗോള സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ജിഐ ട്യൂബും എംഎസ് പൈപ്പും ഫാബ്രിക്കേറ്റ് ചെയ്താണ് ഗോവണി നിർമിച്ചത്. ഇതിനടിയിൽ ഇൻവെർട്ടർ, സ്റ്റോറേജ് സ്‌പേസ് നൽകി. ഫാമിലി ലിവിങ്ങിൽ പാർട്ടിഷൻ കം ടിവി വോൾ നൽകിയിട്ടുണ്ട്.

nri-angamali-house-family-living

മൂന്നു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്,  ഡ്രസിങ് സ്‌പേസ് സൗകര്യം നൽകിയിട്ടുണ്ട്. ഹെഡ്ബോർഡിൽ വ്യത്യസ്ത നിറമുള്ള പാനലിങ് നൽകി ആകർഷകമാക്കിയിട്ടുണ്ട്.  പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. 

nri-angamali-house-bed

പരിപാലനം എളുപ്പമാക്കുംവിധം ലളിതമാണ് കിച്ചൻ. മൾട്ടിവുഡ് ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. സമീപം വർക്കേരിയയുമുണ്ട്. കിച്ചന്റെ പുറമെ കാണുന്ന ഭിത്തി നാച്ചുറൽ സ്റ്റോൺ കൊണ്ട് ക്ലാഡിങ് നൽകിയത് പുറംകാഴ്ചയിലെ ആകർഷണമാണ്.

nri-angamali-house-kitchen

നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കാർ പോർച്ച് ഇപ്പോൾ പണിതിട്ടില്ല. അതിനായി ഭാവിയിൽ പ്രൊവിഷൻ ഇട്ടിട്ടുണ്ട്. പരിപാലനം കരുതി മുറ്റം കുറച്ചിട മാത്രം ഇന്റർലോക്ക് ചെയ്തു. ബാക്കിയിടങ്ങളിൽ മഴവെള്ളം ഭൂമിയിൽ ഇറങ്ങുംവിധം വെള്ളാരങ്കല്ലുകൾ വിരിച്ചു.

nri-angamali-house-exterior

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 55 ലക്ഷം രൂപയാണ് ചെലവായത്. ബജറ്റ് അല്പം അധികരിച്ചെങ്കിലും പ്രതീക്ഷിച്ചതിലും ഭംഗിയുള്ള വീട് ലഭിച്ചതിന്റെ സംതൃപ്തിയിലും സന്തോഷത്തിലുമാണ് ഞങ്ങൾ.

 

Project facts

Location-Kidangur, Angamaly

Area-2300 Sqft

Plot-9.5 Cents

Owner-Arun Kumar

Designer- Shinto Varghese

Concept Design Studio, Ernakulam

Mob – 9895821633

Completion Year-2019 Sep

Budget including interior-55 Lakhs

 

English Summary: Cost Effective House Built by NRI. Model Home Plans...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com