ADVERTISEMENT

നിശ്ചയിച്ച ബജറ്റിൽ നിന്നും ഒരു രൂപ പോലും അനാവശ്യമായി ചെലവഴിക്കാതെ സുന്ദരമായ വീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞാനൊരു സാധാരണക്കാരനാണ്. തൃശൂർ ജില്ലയിലെ പെരുമ്പിലാവിൽ എട്ടു സെന്റ് ഭൂമിയാണുള്ളത്. വീട് പണിയാൻ നേരം പ്രധാനമായും ഒരു ആവശ്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. പോക്കറ്റ് കീറാൻ പാടില്ല, എന്നാൽ അത്യാവശ്യ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം.

വൈറ്റ് പുട്ടി ഫിനിഷിലാണ് വീടിന്റെ അകം പുറം കാഴ്ചകൾ. വർണാഭമായ നിറങ്ങൾ ചെലവ് കൂട്ടും എന്നറിഞ്ഞു ഒഴിവാക്കി.പുറംകാഴ്ചയിൽ വേർതിരിവ് നൽകാൻ കുറച്ചിട സിമന്റ് പ്ലാസ്റ്ററിങ് ചെയ്ത് ഗ്രേ പെയിന്റ് അടിച്ചു. പാരപെറ്റിൽ പര്‍ഗോളയും നൽകിയിട്ടുണ്ട്.

16-lakh-house-thrissur-exterior

സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1022 ചതുരശ്രയടിയിൽ ഒരുക്കിയത്. സിറ്റൗട്ടിൽ ഇൻബിൽറ്റായി ഇരിപ്പിട സൗകര്യവും നൽകി.

പലപ്പോഴും സ്ട്രക്ചർ തീർന്നാലും ഫർണിഷിങ്ങിലാണ് ബജറ്റ് കൈവിട്ടു പോകുന്നത്. അതിനാൽ 'അത്യാവശ്യം, ഒഴിവാക്കാവുന്നത്, അനാവശ്യം' എന്നിങ്ങനെ ഒരു പട്ടിക ആദ്യമേ ഉണ്ടാക്കിയാണ് അകത്തളങ്ങൾ ഒരുക്കിയത്.

16-lakh-house-thrissur-living

പ്രധാന വാതിൽ പണിയാൻ മാത്രം തേക്ക് ഉപയോഗിച്ചു. അകത്തെ വാതിലുകൾക്കും ജനലുകൾക്കുമെല്ലാം പ്ലാവ് അടക്കം താരതമ്യേന ചെലവ് കുറഞ്ഞ തടികളാണ് ഉപയോഗിച്ചത്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

മറൈൻ പ്ലൈവുഡിൽ മൈക്ക ഒട്ടിച്ചാണ് കിച്ചൻ കബോഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ചെലവ് കുറഞ്ഞ ഗ്രാനൈറ്റ് ഒട്ടിച്ചു.

16-lakh-house-thrissur-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 16.5 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി. 

 

ചെലവ് കുറച്ച ഘടകങ്ങൾ

ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.

ചുവരിൽ കടുംവർണങ്ങൾ നൽകാതെ വൈറ്റ് വാഷ് മാത്രം ചെയ്തു.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫർണിഷിങ്ങിന് പ്ലൈവുഡ് അടക്കം ബദൽ സാമഗ്രികൾ ഉപയോഗിച്ചു.

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

16-lakh-house-thrissur-plan

ലാൻഡ്സ്കേപ്പിങ്ങിനു പണം കളഞ്ഞില്ല.

 

Project facts

Location- Perumbilavu, Thrissur

Plot- 8 cent

Area- 1022 SFT

Owner- Nambiathan Namboothirippadu

Completion- Apr 2019

Cost- 16.5 Lakhs

Designer- Arun KM

AKM Builders, Thrissur

Ph.-9946161316                                         

Email -arun.arunkm@gmail.com     

Content Summary: Cost Effective House built at Thrissur; Home Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com