sections
MORE

ഏറെനാളത്തെ കാത്തിരിപ്പ് സഫലം; ഇവിടെ ഇന്ന് പാലുകാച്ചൽ!

housewarming-home-exterior
SHARE

വില്ലേജ് ഓഫീസറായ ബീനയും കുടുംബവും ഏറെ ഗൃഹപാഠം ചെയ്ത ശേഷമാണ് വീടുപണി തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ വീതി കുറഞ്ഞു നീളത്തിലുള്ള 9 സെന്റ് പ്ലോട്ട് ആയിരുന്നു വാങ്ങിയത്. 

നിരവധി വെല്ലുവിളികൾ മറികടന്നു വീട്ടുകാരുടെ ദീർഘ നാളത്തെ കാത്തിരിപ്പിനു ഇവിടെ ഇന്ന് വിരാമമാവുകയാണ്. സമകാലിക ശൈലിയിൽ ഒരു മനോഹരഭവനം ഇവിടെ തലയുയർത്തി നിൽക്കുന്നു. പ്ലോട്ടിന്റെ പരിമിതികളെ അവസരങ്ങളാക്കി മാറ്റിയുള്ള രൂപകൽപനയാണ് ഇവിടെ കാണാനാവുക. ബോക്സ് ആകൃതിയിൽ ഫ്ലാറ്റ് റൂഫ് ആയാണ് വീടിന്റെ പുറംകാഴ്ച. ജിഐ ഗ്രില്ലുകൾ കൊണ്ട് ലൂവർ ഡിസൈൻ നൽകിയ ബാൽക്കണിയും ശ്രദ്ധേയമാണ്. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. പ്ലോട്ടിലെ കഴിവതും മരങ്ങൾ നിലനിർത്തിയിട്ടുമുണ്ട്. വീടിനകത്തും പുറത്തും വാട്ടർബോഡി നൽകിയിട്ടുണ്ട്.

housewarming-home-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2750 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അനാവശ്യ ചുവരുകൾ നൽകാതെ തുറസായ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. ചുവരുകളിൽ നൽകിയ ഇളംനിറങ്ങളും വൈറ്റ് ഗ്ലോസി, മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ്  ടൈലുകളും വിശാലതയുടെ  തോത് വർധിപ്പിക്കുന്നു. 

housewarming-home-dine

ഇരട്ടി ഉയരത്തിലാണ് സ്വീകരണമുറി അടങ്ങുന്ന ഹാൾ. ഇവിടെ ഗ്ലാസ് വോൾ നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. കാറ്റിനെ അകത്തേക്ക് ആനയിച്ച്, ഉള്ളിൽ പരിലസിപ്പിച്ച ശേഷം പുറത്തേക്ക് വിടുന്ന വലിയ ജാലകങ്ങൾ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. 

housewarming-home-hall

വീടിനുള്ളിലെ ഹൈലൈറ്റ് വാട്ടർബോഡിയുള്ള കോർട്യാർഡാണ്. ഇവിടെ ഒരുവശത്തെ ഭിത്തി ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. ബുദ്ധ ഷോപീസ് ഇവിടെ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. 

housewarming-home-courtyard

ഒതുക്കമുള്ള ഗോവണിയാണ്. നേർത്ത സ്റ്റെയിൻലെസ്സ് സ്റ്റീൽ അഴികൾ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ സ്റ്റോറേജ് സ്‌പേസും ഒരുക്കി. 

housewarming-home-stair

ഓരോ മുറികളും ഇളംനിറങ്ങളുടെ വ്യത്യസ്ത തീമിൽ ഒരുക്കി. നാലിനും  അറ്റാച്ഡ് ബാത്റൂം നൽകി. പ്ലൈവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് വാഡ്രോബുകൾ. 

housewarming-home-bed

ലെമൺ വൈറ്റ് തീമിലാണ് പാൻട്രി കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. സമീപം വർക്കേരിയയുമുണ്ട്.

housewarming-home-kitchen

തന്നെ കാണാൻ എത്തുന്ന അതിഥികളെ കാത്ത് പുതുമണവാട്ടിയെപ്പോലെ ഒരുങ്ങിനിൽക്കുകയാണ് ഇന്ന് വീട്. ഒത്തുചേരലിന്റെ സന്തോഷത്തിലേക്കും ആഘോഷങ്ങളിലേക്കും വീട്ടുകാരും മുഴുകിക്കഴിഞ്ഞു.

housewarming-home-view

ചിത്രങ്ങൾ- അജീബ് കൊമാച്ചി

housewarming-home-gf
housewarming-home-ff

Project facts

Location- Ramanattukara

Area- 2750 SFT

Plot- 9 cent

Owner- Beena & Murali

Architect-Soni Sooraj 

Capellin Projects,Calicut 

Mob- 8089020103

Content Summary: This Ramanattukara House Welcomes Guests Today for Housewarming

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA