ADVERTISEMENT

വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നാട്ടിൽ വരുന്ന പ്രവാസികളുടെ പ്രധാന പ്രശ്നം വീടിന്റെ പരിപാലനമാണ്. അടച്ചിടുന്ന വീടുകൾക്കുണ്ടാവുന്ന കേടുപാടുകളും മറ്റും ഇവരുടെ തീരാവേദനയാണ്. എന്നാൽ ഇൗ വെല്ലുവിളികളെല്ലാം മറികടന്ന് കൊണ്ട് ഗുണനിലവാരത്തിൽ ഒട്ടും കുറവ് വരുത്താതെ നിർമ്മിച്ച വീടാണ് കോഴിക്കോട് കെടുവള്ളിയിലെ പ്രവാസിയായ ബിജീഷിന്റേത്.

28-lakh-nri-house-calicut-exterior

വിദേശത്ത് താമസിക്കുന്ന ബിജീഷിനും കുടുംബത്തിനും നാട്ടിൽ പുതുതായി പണിയുന്ന വീടിനെ കുറിച്ച് ഏറെ സങ്കൽപങ്ങളുണ്ടായിരുന്നു. മൂന്നംഗ കുടുംബത്തിന് അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട് എന്നതായിരുന്നു പ്രധാന ആവശ്യം. ഭംഗിയേക്കാളേറെ ഗുണമേന്മയ്ക്കും ഉറപ്പിനുമാണ് പ്രാധാന്യം കൽപ്പിച്ചിരുന്നത്. സ്ട്രക്ചറിന്റെ പണി കഴിഞ്ഞ് പ്ലാസ്റ്ററിങ്ങിന് തൊട്ട് മുൻപെയാണ് ഡിസൈനേഴ്സിനെ തേടി ഇൗ പ്രോജക്ട് എത്തിയത്.

28-lakh-nri-house-calicut-sitout

ഒറ്റ നിലയിൽ 1350 സ്ക്വർഫീറ്റിലാണ് ഇൗ വീട് വിന്യസിച്ച് കിടക്കുന്നത്. ചരിഞ്ഞ മേൽക്കൂരയാണ് വീടിന് നൽകിയിരിക്കുന്നത്. നാടൻ പ്രതീതി ജനിപ്പിക്കുവാൻ വെട്ടുകല്ലു കൊണ്ടുള്ള ക്ലാഡിങ്ങ് സഹായിക്കുന്നു. പ്ലോട്ടിന് മുൻഭാഗത്ത് തന്നെ കിണർ ഉള്ളത് കൊണ്ട് അൽപം പുറകോട്ട് നീക്കിയാണ് വീട് പണിതത്. ലാന്റ്സ്്കേപ്പിങ്ങും ചെറിയ പൂന്തോട്ടവും കിണറും എല്ലാം വീടിന്റെ മോടി കൂട്ടുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.  

28-lakh-nri-house-calicut-hall

സിറ്റൗട്ട്, ലിവിങ്ങ്, ഡൈനിങ്ങ്, 3 ബെഡ്റൂമുകൾ, കിച്ചൻ തുടങ്ങിയവയാണ് വീടിനുള്ളിൽ സജ്ജീകരിച്ചിട്ടുള്ളത്. പരമ്പരാഗത ശൈലിയും മോഡേൺ ശൈലിയും കൂടിച്ചേർന്നുള്ള ഡിസൈൻ രീതിയാണ് നിർമ്മാണത്തതിലുടനീളം സ്വീകരിച്ചിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് ലിവിങ്ങിലേക്കും തുടർന്ന് വരാന്തയിലേക്കും പ്രവേശിക്കാം. പരമ്പരാഗത ശൈലിയുടെ മുഖമുദ്രയായ നാലുകെട്ടാണ് വീടിന്റെ ഹൃദയഭാഗം. വീടിന്റെ ഏത് കോണിൽ നിന്ന് നോക്കിയാലും കാണാവുന്ന തരത്തിലാണ് നടുമുറ്റം സ്ഥിതി ചെയ്യുന്നത്.  നടുമുറ്റവും വരാന്തയും അതിനു ചുറ്റിലുമായി മറ്റിടങ്ങളുമായാണ് അകത്തളം ക്രമീകരിച്ചത്.

28-lakh-nri-house-calicut-court

ഗുണനിലവാരത്തിൽ കുറവ് വരുത്താതെ പരിപാലനം എളുപ്പമാകുന്നതരം ഉത്പന്നങ്ങളാണ് നിർമ്മാണത്തിനായി തെരഞ്ഞെടുത്തത്. അകത്തെപ്പോഴും ശൈത്യം നിലനിൽക്കുവാൻ ഗ്രാനൈറ്റാണ് നിലത്ത് പാകിയത്. ചുമരിൽ ഡബിൾ കോട്ട് പുട്ടിയിട്ട് പെയിന്റ് അടിച്ചു.

28-lakh-nri-house-calicut-bed

കിച്ചൻ ക്യാബിനറ്റിനും വാർഡ്രോബിനും ടിവി യൂണിറ്റിനും മൾട്ടി വുഡാണ് ഉപയോഗിച്ചത്.മാസങ്ങളോളം അടച്ചിടുമ്പോഴും പുപ്പലോ ചിതലോ വരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. തേക്ക് കൊണ്ടാണ് വാതിൽ, ജനൽ, ഫർണീഷിങ്ങ് എന്നിവയൊക്കെ ചെയ്തത്. ലിവിങ്ങിലും ഡൈനിങ്ങിലും തേക്ക് കൊണ്ടുള്ള റെഡിമെയ്ഡ് ഫർണീച്ചറാണ് നൽകിയത്. വെനീർ ലാമിനേഷൻ കൊണ്ട് സീലിങ്ങും ചെയ്തു. 

28-lakh-nri-house-calicut-kitchen

ആകെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിൽ രണ്ടെണ്ണം അറ്റാച്ച്ഡ് കിടപ്പുമുറിയോട് കൂടിയതാണ്. ഗസ്റ്റ് കം പാരന്റ്സ് ബെഡ്റൂം മാത്രമാണ് വളരെ മിനിമൽ ശൈലിയിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ളത്. മറ്റുള്ളവയെല്ലാം വലുപ്പത്തിലും സൗകര്യങ്ങളിലും ഭംഗിയിലും മുൻപിൽ തന്നെയാണ്.

ഒന്നിനും വിട്ടുവീഴ്ച്ച വരുത്താതെ തന്നെ ഒരുക്കിയിട്ടും സ്ട്രക്ച്റും എക്സ്റ്റീരിയറും ഇന്റീരിയറും ലാന്റ്സ്കേപ്പിങ്ങും എല്ലാം അടക്കം 28 ലക്ഷം മാത്രമേ ആയുള്ളു എന്നറിയുമ്പോഴാണ് ഏവരും അതിശയപ്പെടുന്നത്.   

28-lakh-nri-house-calicut-view

Project facts

28-lakh-nri-house-calicut-plan

Location-Koduvally, Calicut

Area-1350 Sqft.

Plot-9 Cents

Owner- Bijeesh

Designers-Bilal, Anu Shamin, Niyas

Innovo Interiors,Calicut

9809442227

Cost-28 Lakhs

Completed in-2019

English Summary- Easy to Maintain NRI Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com