ADVERTISEMENT

മലപ്പുറം വളാഞ്ചേരിയിൽ റോഡ് നിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന 25 സെന്റ് പ്ലോട്ടിലാണ് പ്രവാസിയായ  മുഹമ്മദ് ഹക്കീം വീട് വയ്ക്കാൻ തിരഞ്ഞെടുത്തത്. ഉയരക്കൂടുതലുള്ള പ്ലോട്ടിൽ ഒരുപാട് ഉയരമുള്ള വീട് പണിയുന്നത് കാഴ്ചയ്ക്ക് അഭംഗിയായതിനാൽ ഉയരം കുറവ് തോന്നുന്ന വിധമാണ് വീടിന്റെ രൂപകൽപന.എലവേഷനിലെ കമാനാകൃതിയിലുള്ള മേൽക്കൂരയുടെ ഉദ്ദേശ്യവും ഇതുതന്നെ. എന്നാൽ ഉള്ളിൽ ഞെരുക്കം അനുഭവപ്പെടുന്നുമില്ല. 

curved-house-valancheri-exterior-JPG

പരമാവധി കാഴ്ച ലഭിക്കാൻ പിന്നിലേക്കിറക്കിയാണ് സ്ഥാനം കണ്ടത്. പ്രധാന ഗേറ്റ് കൂടാതെ വിക്കറ്റ് ഗേറ്റും നൽകിയിട്ടുണ്ട്. മുറ്റം നാച്ചുറൽ സ്റ്റോണും ബഫലോ ഗ്രാസും വിരിച്ചു ഭംഗിയാക്കി.

curved-house-valancheri-sitout-JPG

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3053 ചതുരശ്രയടിയിൽ ഒരുക്കിയത്. താഴത്തെ നിലയിൽ ഇറ്റാലിൻ മാർബിളും മുകൾ നിലയിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്. 

curved-house-valancheri-living

ഗ്രേ, വൈറ്റ് ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വീടിന് റസ്റ്റിക് ഫിനിഷ് നൽകുന്നു. അതോടൊപ്പം വെനീർ, വുഡ് ഫിനിഷിലുള്ള ഫർണിഷിങ്ങും പാനലിങ്ങും അകത്തളം പ്രൗഢമാകുന്നു.  

curved-house-valancheri-dine-JPG

സ്വകാര്യത നൽകിയാണ് ഫോർമൽ ലിവിങ്. ഇവിടെ L സീറ്റർ സോഫ നൽകി. ഡൈനിങ്ങിന്റെ മുൻവശത്ത് നൽകിയ ബാൽക്കണിയും എലവേഷന്റെ ഭാഗമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിടെ ഗ്രില്ലിട്ടു. സ്റ്റെയർ ഏരിയയുടെ ഭിത്തിയിൽ വുഡൻ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. വുഡ്, ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ.

curved-house-valancheri-stair

സെമി ഓപ്പൺ ശൈലിയിലാണ് പ്രധാന അടുക്കളയും ഊണുമുറിയും. ഫാമിലി ലിവിങ്  ഡൈനിങ്ങിനും കിച്ചനും ഇടയിലായി വരുന്നു. ഇവിടെ ഭിത്തി വോൾപേപ്പർ നൽകി അലങ്കരിച്ചു. ടിവി യൂണിറ്റ് നൽകി. 

curved-house-valancheri-hall-JPG

എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. മുകൾനിലയിലാണ് മാസ്റ്റർ ബെഡ്‌റൂം. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി. ഹെഡ്ബോർഡിന്റെ ഭിത്തിയിൽനിന്നും സീലിങ്ങിലേക്ക് പടരുന്നവിധമാണ് ഇവിടെ വെനീർ പാനലിങ് നൽകിയത്. ഈ മുറിയോടനുബന്ധിച്ച് ബാൽക്കണിയും നൽകി. ഗ്ലാസ് ഡോർ കം ജനാലയിലൂടെയാണ് ബാൽക്കണിയിലേക്ക് പ്രവേശിക്കുന്നത്.

curved-house-valancheri-bed-JPG

ഗ്രേ, വൈറ്റ് തീമിലാണ് കിച്ചൻ. വെനീർ, വൈറ്റ് ഗ്ലോസി മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. വർക്കേരിയയിലും സമാനസൗകര്യങ്ങൾ തുടരുന്നു.

curved-house-valancheri-kitchen-JPG

അകത്തളങ്ങൾ  സ്ഥലഉപയുക്തത നൽകുംവിധം ക്രമീകരിച്ചത് വഴി ജീവസുറ്റ അന്തരീക്ഷം തങ്ങളിലും പ്രതിഫലിക്കുന്നതായി വീട്ടുകാർ പറയുന്നു. ചുരുക്കത്തിൽ, പുറംകാഴ്ചയിൽ തോന്നുന്ന കൗതുകം മാത്രമല്ല, മികച്ച ഡിസൈനിങ് കൂടിയാണ് ഈ വീടിനെ വേറിട്ടതാകുന്നത്.

Model

 

Model

Project facts

Location  - Valancheri, Malappuram

Plot- 25 cent

Area – 3053.36 Sqft.

Owner - Muhammed Hakeem

Designer – Shanavas Kuruppath

Mob- 9048492757         

Year of Completion – 2018

 

Content Summary : Unique House with Plot Based Plan; Contemporary Home Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com