sections
MORE

30 സെന്റ് ഉണ്ടായിട്ടും ഈ വീട് പണിതത് 6.5 സെന്റിൽ, ഒപ്പം ആദായവും; എങ്ങനെയുണ്ട് ഈ ഐഡിയ!

6-cent-home-calicut-exterior
SHARE

സാധാരണ മുറ്റം നിറഞ്ഞുനിൽക്കുന്ന വീടുകൾ പണിയാനാണ് മലയാളികൾക്കിഷ്ടം. എന്നാൽ 30 സെന്റ് പ്ലോട്ട് ഉണ്ടായിട്ടും വീടിനെ 6.5 സെന്റിലേക്ക് ഒതുക്കിപ്പണിതതിന്റെ കാരണങ്ങളും കൗതുകങ്ങളും പങ്കുവയ്ക്കുകയാണ് ഗൃഹനാഥനായ നിധീഷ്.

കോഴിക്കോട് പുതിയറ റോഡ് നിരപ്പിൽ നിന്നും രണ്ടു മീറ്റർ ഉയരത്തിലുള്ള 30 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ ഞാൻ ചെറിയ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. വീട് പണിയാൻ തീരുമാനിച്ചപ്പോൾ ഇത് വേറെ എവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കേണ്ടത് വെല്ലുവിളിയായി. അപ്പോഴാണ് ഡിസൈനർ സന്ദീപ് കൊല്ലാർക്കണ്ടി പരിശീലനകേന്ദ്രം നിലനിർത്തിക്കൊണ്ടുതന്നെ വീടുപണിയാനുള്ള ഐഡിയ പറഞ്ഞുതന്നത്.

6-cent-home-calicut

നിരപ്പുവ്യത്യാസമുള്ള ഭൂമിയുടെ ആനുകൂല്യം മുതലെടുത്ത് മുകളിലേക്ക് വളരുന്ന വീട് എന്നതായിരുന്നു ആശയം. ഇതിനായി വശത്തായി 6.5 സെന്റ് വേർതിരിച്ചു. അവിടെയാണ് നാലു നിലകളുള്ള വീട് ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്. പരമാവധി സ്ഥലവിനിയോഗത്തിനായി ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച. മുൻവശത്ത് ടൈൽ ക്ലാഡിങ് നൽകി. ഭംഗിക്കായി കുറച്ചു ഭിത്തിയിൽ ഇളംനീല ടെക്സ്ചർ പെയിന്റ് നൽകി. ഇതൊഴിച്ചാൽ അധികം ഏച്ചുകെട്ടലുകൾ ഒന്നും ചെയ്തിട്ടില്ല.  

6-cent-home-calicut-elevation

2200 ചതുരശ്രയടിയാണ് വിസ്തീർണം. ഇടങ്ങളുടെ വിന്യാസം ഇപ്രകാരമാണ്.

ബേസ്മെന്റ് ഫ്ലോർ- കാർ പോർച്ച്

ഗ്രൗണ്ട് ഫ്ലോർ- സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ , രണ്ടു കിടപ്പുമുറികൾ, ബാത്റൂം

ഫസ്റ്റ് ഫ്ലോർ - ഹാൾ, ഹോം തിയറ്റർ, രണ്ടു കിടപ്പുമുറി, ഓപ്പൺ ടെറസ്സ്

സെക്കൻഡ് ഫ്ലോർ- സ്റ്റെയർകേസ് റൂം, ഓപ്പൺ ടെറസ്

ഫർണിഷിങ് സാമഗ്രികളുടെ കാര്യത്തിലും വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. ചുറ്റുമതിലിൽ ഫ്ളയിംഡ് ഗ്രാനൈറ്റ് പതിച്ചു ഭംഗിയാക്കി. മുറ്റത്തു ഷാബാദ് സ്റ്റോൺ വിരിച്ചു. വീടിനുള്ളിൽ കോട്ട സ്റ്റോണും ലെതർ ഫിനിഷുള്ള ഗ്രാനൈറ്റുമാണ് വിരിച്ചത്.

വീട് പണിയുന്ന സമയത്ത് ഊണുമുറിയുടെ സമീപം ഒരു പേരമരം ഉണ്ടായിരുന്നു. അതിനെ വെട്ടിക്കളയാതെ നിലനിർത്തി. ഊണുമുറിയിൽ നിന്നും ഇവിടേക്ക് തുറക്കുന്ന ഒരു പാഷ്യോ നൽകി. ഇപ്പോൾ വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ഒരു കോർട്യാർഡ് ആയി ഇവിടം മാറി.

6-cent-home-calicut-dine

ഡെഡ് സ്‌പേസ് കുറച്ചാണ് ഗോവണിയുടെ ഡിസൈൻ. സ്ക്വയർ സ്റ്റെയിൻലെസ്സ് സ്റ്റീൽ റോഡുകൾ കൊണ്ടാണ് കൈവരികൾ. ഓപ്പൺ ടെറസിൽ കുറച്ചു ഭാഗം ഗ്രിൽ വർക്ക് ചെയ്‌തത്‌ യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റിയിട്ടുണ്ട്.

6-cent-home-calicut-handrail

പ്ലൈവുഡ് മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ വോൾ ടൈലുകൾ നൽകി. സമീപം വർക്കേരിയയുമുണ്ട്.

6-cent-home-calicut-kitchen

കിടപ്പുമുറികളിൽ കട്ടിൽ, വാഡ്രോബ് എന്നിവ കസ്റ്റമൈസ് ചെയ്തു. സിംഗിൾ യൂണിറ്റായാണ് ഇത് ഡിസൈൻ ചെയ്തത്. അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകി. ഹെഡ്ബോർഡിൽ പാനലിങ്, വോൾപേപ്പർ എന്നിവ നൽകി. കുട്ടികളുടെ കിടപ്പുമുറി പിങ്ക്+വൈറ്റ് തീമിൽ ഒരുക്കി.

6-cent-home-calicut-masterbed

ചുരുക്കത്തിൽ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിന്റെ കാര്യങ്ങളും ശ്രദ്ധിക്കാം എന്നതാണ് ഏറ്റവും വലിയ ഗുണം. ഇതിനായി പുതിയ സ്ഥലം കണ്ടെത്താനും സൗകര്യങ്ങൾ ഒരുക്കാനുമൊക്കെ വേണ്ടി വരുമായിരുന്നു അധിക സാമ്പത്തിക ബാധ്യത ഇങ്ങനെ ഒഴിവാക്കാനായി.

6-cent-home-calicut-exterior-night

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Puthiyara, Calicut

Plot- 6.5 cent

Area- 2200 SFT

Owner- Nidheesh

Designer- Sandeep Kollarkandi

Overaa Architects

Mob- 81380 43622

Completion year- 2019

English Summary- Space Saving House built in Commercial Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA