ADVERTISEMENT

ചങ്ങനാശേരിയിലാണ് പ്രവാസിയായ ജയേഷ് ജോർജിന്റെ പുതിയ വീട്. യുകെയിൽ കുടുംബമായി താമസിക്കുന്ന ഉടമസ്ഥൻ നാട്ടിൽ വീട് പണിയാൻ തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് മോഡേൺ  ശൈലിയിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടായിരുന്നു. രൂപകൽപനയും നിർമാണചുമതലയും ഏൽപിച്ചത് ആർക്കിടെക്ട് ജെയ്സൺ ജോസഫിനെയാണ്. വീടിന്റെ ഇന്റീരിയർ ഒരുക്കിയത് ജെയ്‌സന്റെ ഭാര്യ റിച്ചുവും. ഇങ്ങനെ ദമ്പതികളുടെ കൂട്ടായ പ്രവർത്തനമാണ് ഈ വീടിന്റെ വിജയരഹസ്യം.

 

nri-house-changanacheri-aerial

മുന്നിലേക്ക് പ്രൊജക്ട് ചെയ്തുനിൽക്കുന്ന ഷോ വാളുകളാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്. പലവിധ ജ്യാമിതീയ രൂപങ്ങളുടെ കൂടിച്ചേരൽ ഇവിടെ കാണാം. വുഡൻ ഫിനിഷുള്ള പിവിസി ലാമിനേറ്റഡ് ബോർഡാണ് ഒരാകർഷണം. ബ്ലാക് ക്ളാഡിങ്ങാണ് ഷോ വാളിൽ നിറയുന്നത്.  

nri-house-changanacheri-yard

 

nri-house-changanacheri-dine

വർഷത്തിൽ മുപ്പത് ദിവസത്തോളമേ ഗൃഹനാഥനും കുടുംബവും നാട്ടിൽ ഉണ്ടാകാറുള്ളൂ. അതിനാൽ പരിപാലനം കൂടി ഉറപ്പ് വരുത്തുംവിധമാണ് സാമഗ്രികൾ തിരഞ്ഞെടുത്തത്. ഉദാഹരണത്തിന് ലാൻഡ്സ്കേപ്പിലെ ഡ്രൈവ് വേയിൽ വിരിച്ചിരിക്കുന്നത് സിന്തറ്റിക്ക് ഗ്രാസാണ്. നാട്ടിലുള്ള സമയങ്ങളിൽ ധാരാളം സന്ദർശകർ വീട്ടിൽ എത്താറുണ്ട്. അതിനാൽ കാർ പാർക്കിങ്ങിന് സൗകര്യം ഒരുക്കാൻ ധാരാളം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്.

 

nri-house-changanacheri-living

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, പ്രെയർ സ്‌പേസ്, ജിം, ബാർ, സ്വിമ്മിങ് പൂൾ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. 

 

nri-house-changanacheri-night

പ്രധാന ഹാളിൽ ജിപ്സം, പ്ലൈവുഡ് ഫിനിഷിൽ ഫോൾസ് സീലിങ്ങും തീം ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. ഇത് അകത്തളങ്ങൾ പ്രസന്നമാക്കുന്നു.

ground-floor

 

first-floor

വുഡൻ തീമിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഗോവണി, പാനലിങ് എന്നിവയിലെല്ലാം തടിയുടെ പ്രൗഢി കാണാം. വുഡ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ കൂടുതലും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. ഇതുകൂടാതെ ആർക്കിടെക്ടും ഡിസൈനറും കൂടി നേരിട്ടുപോയി വാങ്ങിയ ഫർണീച്ചറുകളുമുണ്ട്.

 

നാലു കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും വേർതിരിച്ചിട്ടുണ്ട്.

 

വളരെ കുറച്ച് ഉപയോഗം ഉള്ളതുകൊണ്ട് മിനിമൽ ശൈലിയിലാണ് അടുക്കള.

 

വീടിന്റെ ഫുൾ ക്രെഡിറ്റ് ജയേഷ് നൽകുന്നത് ആർക്കിടെക്ടിനും ഡിസൈനർക്കുമാണ്. എന്നാൽ നിർമാണവേളയിൽ ഉടനീളം  ഗൃഹനാഥൻ നൽകിയ പൂർണ സ്വാതന്ത്ര്യവും വിശ്വാസവുമാണ് ഈ വീട് മനോഹരമാക്കാൻ ആത്മവിശ്വാസം നൽകിയത് എന്ന് ആർക്കിടെക്റ്റും ഡിസൈനറും പറയുന്നു.

 

 

Project facts

Location- Changanacherry

Area- 3500 SFT

Owner- Jayesh George

Architect, Interior Designer- Jaison Joseph& Richu Jaison

Classik Architects, Kochi,Kottayam

Ph- 94003 55344     0481 562277

Completion year- Sep 2019

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com