ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് സക്കറിയയുടെ പുതിയ വീട്. ചുറ്റുമുള്ള വീടുകളിൽനിന്നെല്ലാം രൂപഭംഗി കൊണ്ട് വേറിട്ടുനിൽക്കുകയാണ് ഈ വീട്.  

ചെങ്കല്ലിന്റെ തനിമയാണ് വീട്ടിലെ ഹൈലൈറ്റ്. പരമ്പരാഗത+ സമകാലിക ശൈലികൾ കൂടിച്ചേരുന്ന എലിവേഷനിൽ നൽകിയ വെട്ടുകല്ല് പൊതിഞ്ഞ ഷോ വോളുകളാണ് വീടിന്റെ പുറംകാഴ്ചയിലെ താരം.

laterite-stone-house-exterior

റോഡിനോട് ചേർന്നുള്ള 30 സെന്റിൽ മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. വെട്ടുകല്ല് കൊണ്ടുള്ള ഡ്രൈവ് വേയിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. മുറ്റം ഒരുവശത്ത് പുൽത്തകിടിയും മറുവശത്ത് ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കാർ പോർച്ച് സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, പൂൾ എന്നിവയാണ് 2181 ചതുരശ്രയടിയിൽ ഒരുക്കിയത്. നീളൻ പൂമുഖത്തിൽ ചാരുപടികളും ഇൻബിൽറ്റ് സീറ്റിങ്ങും നൽകിയിട്ടുണ്ട്. എന്നാൽ അകത്തേക്ക് കയറുമ്പോൾ പുതിയ കാലത്തിന്റെ കാഴ്ചകളാണ് വരവേൽക്കുന്നത്.

laterite-stone-house-living

പ്ലൈവുഡ്- വെനീർ ഫിനിഷിൽ നൽകിയ വോൾ പാനലിങ്ങും, ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും സ്വീകരണമുറിയെ വർണാഭമാക്കുന്നു. വുഡൻ സെമി പാർടീഷൻ നൽകിയാണ് ഊണുമുറി വേർതിരിച്ചത്.

laterite-stone-house-pandalam-hall

സ്വകാര്യത നൽകിയാണ് ഫാമിലി ലിവിങ്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഇതിനു സമീപം ചെറിയ പൂൾ നിർമിച്ചു. രണ്ടും തമ്മിൽ വേർതിരിക്കാൻ വുഡൻ, ടഫൻഡ് ഗ്ലാസ് ഫിനിഷിൽ പാർടീഷൻ നൽകി. 

laterite-stone-house-pandalam-dine

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു വശത്തെ ഭിത്തി പാനലിങ് ചെയ്ത വേർതിരിച്ചു. ചെറിയ പാൻട്രി കൗണ്ടർ ഒരുക്കി. വായനയോട് താൽപര്യമുള്ളവരാണ് വീട്ടുകാർ. അതിനാൽ വാഷ് ഏരിയയുടെ വശങ്ങളിൽ ഷെൽഫുകൾ നൽകി ഓപ്പൺ ലൈബ്രറി സ്‌പേസ് ആക്കിമാറ്റി.

laterite-stone-house-kitchen

റസ്റ്റിക്ക് ഫിനിഷിലാണ് അടുക്കള. മറൈൻ പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

ഒരുനില ആയതിനാൽ മേൽക്കൂരകൾക്ക് പതിവിലും ഉയരം നൽകിയാണ് വാർത്തത്. ക്രോസ് വെന്റിലേഷനും വെളിച്ചവും ഉറപ്പാക്കാൻ ധാരാളം ജാലകങ്ങളും നൽകി. വീട്ടുകാർ തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ ഒരുനില വീടുമതി എന്ന ആശയം ഫലം കണ്ടു എന്നിവർ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ സ്ഥലത്തെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ വീട്.

 

Model

Project facts

Location – Pandalam, Thumpamon

Plot – 30 cent

Area- 2181 sqft.

Owner – Zackariah

Architect – Manu Aluvilayil

Designer- Santhosh Samaria

Design Space, Adoor

Mob- 9847810124

Year of Completion - 2019

English Summary- Fusion House with Laterite Stone Cladding; Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com