sections
MORE

ഭംഗിയും സൗകര്യങ്ങളും ഒരു കുടക്കീഴിൽ; അതാണ് ഈ വീട്!

alapuzha-house-exterior
SHARE

ആലപ്പുഴയിലാണ് മുഹമ്മദ് കബീറിന്റെ പുതിയ വീട്. കേരളത്തനിമയും പുതിയകാലസൗകര്യങ്ങളും സമ്മേളിക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ചാണ് രൂപകൽപന.

പത്തു സെന്റ് സ്ഥലത്ത് അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധം മേൽക്കൂര ചരിച്ചു വാർത്തു മേച്ചിൽ ഓട് വിരിച്ചു. ഇതോടെ വീടിനു ഒരു കേരളത്തനിമ തോന്നിക്കുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,  ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2870 ചതുരശ്രയടിയിൽ ഒരുക്കിയത്. ഓരോ ഇടങ്ങളും വേർതിരിച്ചു അതിന്റെതായ വ്യക്തിത്വം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്.

വരാന്തയിൽ നിന്നും നേരിട്ട് പ്രവേശനം സ്വീകരണ മുറിയിലേക്കാണ്.  ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. C ഷേപ്ഡ് സോഫയും ടീപോയുമാണ് സ്വീകരണമുറി അലങ്കരിക്കുന്നത്.

alapuzha-house-living

തുടർന്നുവരുന്ന ഡൈനിങ് ഏരിയയും ഫാമിലി ലിവിങും തമ്മിൽ വേർതിരിച്ചു നിർത്തുന്നത് സ്റ്റെയർകെയ്സ് ആണ്.  ഇതിനടിയിൽ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ.

alapuzha-house-wash

വെനീർ പാനലിങ്ങും സിഎൻസി ഡിസൈനും നൽകി ഒരു ഭിത്തി വേർതിരിച്ചാണ് ടിവി യൂണിറ്റ് നൽകിയത്. ഫോർമൽ ലിവിങ്ങിലും വൃത്താകൃതിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി. വാം ടോൺ ലൈറ്റുകൾ വീടിനകം പ്രസന്നമാക്കി നിലനിർത്തുന്നു.

alapuzha-house-tv

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപം പാൻട്രി കൗണ്ടറും ക്രോക്കറി ഷെൽഫും നൽകി. ഡൈനിങ് ഹാളിൽ  ജിപ്സം ഫോൾസ് സീലിങ്ങും നൽകി ഹൈലൈറ്റ് ചെയ്തു.

alapuzha-house-dine

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് നൽകിയിട്ടുണ്ട്.

alapuzha-house-bed

മോഡേൺ സൗകര്യങ്ങളുള്ള മോഡുലാർ കിച്ചനോടൊപ്പം വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്.  മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

രാത്രിയിൽ ഹൈലൈറ്റർ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

alapuzha-house-exterior-night

Project facts

Location- Alappuzha

Plot- 10 cent

Area- 2870 SFT

Owner- Muhammad Kabeer 

Design - Anuroop Polleykkaran 

AR Design Alappuzha

Mob- 9400606060

Mail- ardesignalpy@gmail.com

English Summary- Fusion House Alappuzha

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA