അസൂയപ്പെടുത്തുന്ന കാഴ്ചകൾ; ഇത് തൃശൂരിലെ യൂറോപ്യൻ വീട്; പ്ലാൻ

european-house-thrissur
SHARE

തന്റെ വീട് ആ പ്രദേശത്ത് കയ്യൊപ്പ് ചാർത്തുന്ന നിർമിതിയാകണം എന്ന് ഷിഹാബുദീന് നിർബന്ധമുണ്ടായിരുന്നു. തൃശൂർ ശോഭ സിറ്റിക്കടുത്ത് കണ്ണായ സ്ഥലത്താണ് 35 സെന്റ് പ്ലോട്ട്. അങ്ങനെയാണ് യൂറോപ്യൻ ശൈലിയുടെ ഗമയുമായി ഈ വീട് ഒരുങ്ങിയത്.

european-house-thrissur-landscape

സ്ലോപ് റൂമിൽ വിരിച്ച അമേരിക്കൻ ഷിംഗിൾസ്, വെള്ള ജനലുകൾ, മൊത്തത്തിലുള്ള ഗ്ലോസി തീം..ഇതൊക്കെ  വീടിന്റെ വിദേശ ശൈലി വിളിച്ചോതുന്നു. പ്രധാന വാതിലിന്റെ വശത്തായി സിറ്റിങ് സ്‌പേസും ഔട്ടർ കോർട്യാർഡും ക്രമീകരിച്ചു. വീട്ടിലേക്ക് കയറുന്നതിനു മുൻപുതന്നെ പച്ചപ്പിന്റെ കാഴ്ചകൾ മനംനിറയ്ക്കും.

european-house-thrissur-sitout

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ആറു കിടപ്പുമുറികൾ,  കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 5700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

european-house-thrissur-aerial

വർണകാഴ്ചകളുടെ ഉത്സവമാണ് വീടിനുള്ളിൽ നിറയുന്നത്. മൊത്തത്തിൽ ബെയ്ജ്, ബ്രൗൺ തീമിലാണ് ഇന്റീരിയർ ഒരുക്കിയത്. ഭിത്തിയിൽ നിറയുന്ന വോൾ ആർട്ടുകൾ, വോൾ പേപ്പർ, ക്യൂരിയോസ്, ബെയ്ജ് നിറം പിന്തുടരുന്ന ഫോൾസ് സീലിങ് എന്നിവയെല്ലാം ഉള്ളിൽ പ്രൗഢി നിറയ്ക്കുന്നു. വലിയ സൈസിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്.

european-home-interior

ഓരോ ഇടങ്ങളും സ്വയം ഒരു അലങ്കാരമായി മാറുംവിധമാണ് രൂപകൽപന. ഉദാഹരണത്തിന് ഗോവണി വീടിനുള്ളിൽ താരമാണ്. വുഡ്- ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഗോവണിയുടെ താഴെ ബാക്ക് ലിറ്റ് നൽകിയത് ഈ ഏരിയയുടെ മാറ്റുകൂട്ടുന്നു. 

european-house-thrissur-guest-living

ധാരാളം അതിഥികളെ ഒരുമിച്ചു സ്വീകരിക്കാൻ പാകത്തിൽ വിശാലമാണ് ഫോർമൽ ലിവിങ്.  ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. വശത്തെ ഭിത്തിയിൽ നൽകിയ വോൾപേപ്പറാണ് ഇവിടം ഹൈലൈറ്റ് ചെയ്യുന്നത്.

european-house-thrissur-familu-living

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള വലിയ ഊണുമേശയാണ് മറ്റൊരാകർഷണം.  പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിച്ചു ഭക്ഷണം കഴിക്കാം. ഇതിനു വശത്തായി വെർട്ടിക്കൽ ഗാർഡൻ നൽകി. അതിനു പിന്നിലായി സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളും. ഇതുവഴി വശത്തെ ഗാർഡന്റെ പച്ചപ്പിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കാറ്റു സമൃദ്ധമായി വീടിനുള്ളിൽ കയറിയിറങ്ങും.

european-house-thrissur-stair

ആറു കിടപ്പുമുറികളും ആഡംബരത്തിന്റെ കാഴ്ചകളാണ് പ്രദാനം ചെയ്യുന്നത്. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സിറ്റിങ് സ്‌പേസ്, വർക്കിങ് ടേബിൾ എന്നിവയെല്ലാം കിടപ്പുമുറിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.

european-home-masterbed

സെമി ഓപ്പൺ ശൈലിയിലുളള പാൻട്രിയാണ് മറ്റൊരാകർഷണം. പിന്നിലായി വർക്കിങ് കിച്ചനും വർക്കേരിയയും നൽകി. പ്ലൈവുഡ്-ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. ജിപ്സം ഫോൾസ് സീലിങ്ങും ഹെഡ്ബോർഡ് വോൾപേപ്പറും നൽകി മുറികൾ വ്യത്യസ്തമാക്കിയിട്ടുമുണ്ട്.

european-house-thrissur-kitchen

ചുരുക്കത്തിൽ കെട്ടിലും മട്ടിലും സമീപവീടുകളേക്കാൾ ഗമയോടെ തലയുയർത്തി നിൽക്കുകയാണ് ഈ വീട്. രാത്രിയിൽ വിളക്കുകൾ തലയുമ്പോൾ കാണാനാവുക വീടിന്റെ മറ്റൊരു മുഖമാണ്...ആഗ്രഹിച്ചതുപോലെ വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി..

european-house-ff

Project facts

european-house-gf

Location- Near Sobha City, Thrissur

Plot- 35 cent

Area- 5700 SFT

Owner- Shihabudeen & Safiya

Architect- Nufail & Shabana

Nufail-Shabana Architects, Calicut

Mob- 9048241331/ 8086188885

Completion year- 2019

English Summary- European Model Luxury House Thrissur; Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ