ഈ വീട് ഒരിക്കൽ കണ്ടാൽ പിന്നെ മറക്കില്ല; കാരണമുണ്ട്; പ്ലാൻ

kozhenchery-house-exterior
SHARE

കോഴഞ്ചേരിയിലാണ് ഷിജു മാത്യുവിന്റെ വീട്. ഒറ്റനോട്ടത്തിൽ ആർക്കും കൗതുകം തോന്നുന്ന, ഉള്ളിൽ നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ആവശ്യം. ഇതനുസരിച്ചാണ് രൂപകൽപന. പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയത് പണിതത്. മുറ്റത്തുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ചാണ്‌ വീടിനിടം കണ്ടത്.

kozhenchery-house-yard

മുൻവശത്തെ ലാൻഡ്സ്കേപ്പിനെ കൂടെ വീടിന്റെ ഭാഗമാക്കി മാറ്റിയതാണ് ശ്രദ്ധേയം. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം അലങ്കരിച്ചു. ലാൻഡ്സ്കേപ്പിൽ ഇരിക്കാനുള്ള സൗകര്യവും ലൈറ്റുകളും നൽകി. ഫ്ലാറ്റ്, സ്ലോപ് റൂഫുകൾ എന്നിവയ്‌ക്കൊപ്പം  ഷോവാളുകൾ  നൽകി പുറംകാഴ്ച ആകർഷകമാക്കി. ഗ്രേ, വൈറ്റ്, ബ്രൗൺ എന്നീ നിറങ്ങളുടെ സമ്മേളനമാണ് പുറംകാഴ്ചയിൽ കാണാൻകഴിയുക. ഇവയിൽ കൂടുതൽ എടുത്തുനിൽക്കുന്നത് ഓറഞ്ച് കലർന്ന ബ്രൗൺ നിറം നൽകിയ ചുവരുകളാണ്.

kozhenchery-house-side

വീടിന്റെ പിൻവശത്ത് പാടമാണ്. ഇവിടെ നിന്നുള്ള കാറ്റിനെയും കാഴ്ചകളെയും വീടിനുള്ളിലേക്ക് ആനയിക്കാൻ പാകത്തിൽ പിൻവശത്തായി നീണ്ട വരാന്തയും ജാലകങ്ങളും നൽകി. കാർ പോർച്ചിൽ നിന്നും ഇടനാഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാം.

kozhenchery-house-hall

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3,300 ചതുരശ്രയടിയിൽ ഒരുക്കിയത്.

kozhenchery-house-waterbody

തുറസ്സായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് പ്രത്യേകം നിർമിച്ചെടുത്തു. വിട്രിഫൈഡ് ടൈൽ, മാർബിൾ, വുഡൻ എന്നിവയെല്ലാം ഫ്ലോറിങ്ങിൽ ഉപയോഗിച്ചിട്ടുണ്ട്.  

kozhenchery-house-waterbody-view

വീടിനകത്തെ ശ്രദ്ധാകേന്ദ്രം വാട്ടർ ബോഡി ഹാജർ വയ്ക്കുന്ന ഡ്രോയിങ് ഏരിയയാണ്. ഡാർക്ക് ഷേഡിലുള്ള ടെക്സ്ചർ ഭിത്തിയും ചിത്രങ്ങളും നൽകി ഇവിടം ഹൈലൈറ്റ് ചെയ്തു. ഇവിടെ ഡബിൾഹൈറ്റ് മേൽക്കൂരയിൽ സ്‌കൈലൈറ്റും പർഗോളയും നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം അകത്തേക്ക് എത്തുന്നു. ഒപ്പം ചൂടുവായു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. റസ്റ്റിക് ഫിനിഷുള്ള ഫർണീച്ചറുകളാണ് ഫോർമൽ ലിവിങ്ങിൽ നൽകിയത്. വുഡൻ ഫ്ളോറിങ് നൽകിയാണ് ഫാമിലി ലിവിങ് വേർതിരിച്ചത്. 

kozhenchery-house-dinehall

ഡൈനിങ്ങും ഫോർമൽ ലിവിങും വേർതിരിച്ചത് ഉയർത്താവുന്ന ജാളി ജനാലകൾ കൊണ്ടാണ്. ഇത് പൊക്കിവച്ചാൽ ഓപ്പൺ ഹാളിന്റെ കാഴ്ചകൾ ലഭിക്കും. ജിഐ കൊണ്ടുള്ള സപ്പോർട്ടിങ് സ്ട്രക്ചറിൽ തടിപ്പലക വിരിച്ചാണ് ഊണുമേശ ഒരുക്കിയത്. ഇതിനു മുകളിലെ മേൽക്കൂരയിൽ കോവ് ലൈറ്റുകളും നൽകി.

kozhenchery-house-stair

ക്യാന്റിലിവർ ശൈലിയിലാണ് ഗോവണി. ഇവിടെ മേൽക്കൂര മുകൾ നിലയുമായി ആശയവിനിമയം സാധ്യമാകുംവിധം ഡബിൾ ഹൈറ്റിലാണ്. വുഡ്+ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഗോവണിയുടെ വശത്തെ ഭിത്തിയിൽ കടുംചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തത് അകത്തളം കൂടുതൽ ഊർജസ്വലമാക്കുന്നു.

kozhenchery-house-kitchen

ഊണുമുറിയും അടുക്കളയും ഓപ്പൺ ശൈലിയിലാണ്. മോഡുലാർ ശൈലിയിലുള്ള അടുക്കളയിൽ ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി. പിന്നിലായി വർക്കേരിയയും സ്റ്റോർ റൂമും നൽകി.

kozhenchery-house-bed

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്ബോർഡിൽ വ്യത്യസ്ത ടെക്സ്ചർ പെയിന്റുകൾ നൽകി ഹൈലൈറ്റ് ചെയ്തു. ഒപ്പം എൽഇഡി ലൈറ്റുകളും നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയെല്ലാം കിടപ്പുമുറികളിൽ നൽകിയിട്ടുണ്ട്.

kozhenchery-house-night

സന്ധ്യ മയങ്ങുമ്പോൾ പുറംഭിത്തിയിലും ലാൻഡ്സ്കേപ്പിലും നൽകിയ വിളക്കുകൾ കൺതുറക്കും. അപ്പോൾ വീട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഈ ലേഖകനും നിരവധി തവണ ഇതുവഴി കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ ഈ വീടിന്റെ ഭംഗി പല തവണ നേരിട്ട് കണ്ടാസ്വദിച്ചിട്ടുമുണ്ട്. നമുക്ക് കണ്ടു പരിചയമുള്ള വീടുകളെക്കുറിച്ച് എഴുതുന്നത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്.

Z:\DENS Studio\Shiju KZRY\DOCS\For Magazine\Shiju KZRY- Floor Plan R1 100 160517 Model (1)

Project facts

Z:\DENS Studio\Shiju KZRY\DOCS\For Magazine\Shiju KZRY- Floor Plan R1 100 160517 Model (1)

Location- Kozhencherry, Pathanamthitta

Plot- 13 Cent

Area- 3,300 sqft

Owner- Shiju Mathew

Architect- Sonu Joy

Dens Architects, Kochi, Trivandrum

Mob- 9567882249

Year of Completion- April 2019

English Summary- Unique House with Surprising Interiors Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ