ADVERTISEMENT

തൃശൂർ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് ചുറ്റിനും പച്ചപ്പ് കുടവിരിക്കുന്ന സ്ഥലത്ത് പ്രകൃതിയോട് ഇണങ്ങിയാണ് ഈ ആഡംബര വീട് ഒരുക്കിയിരിക്കുന്നത്. ഡിസൈനർമാരായ ഷബീറും സലീലുമാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്.

ഒന്നേമുക്കാൽ ഏക്കർ പ്ലോട്ടിൽ വിശാലമായാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത.  ഗരാജ്, പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, ഔട്‍സൈഡ് കിച്ചൻ, ആറു കിടപ്പുമുറികൾ, ഓഫിസ് റൂം, ജിം, ഹോം തിയേറ്റർ, പൂൾ എന്നിവയാണ് 11000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

luxury-green-home-mangad-exterior

രണ്ടു തട്ടുകളായി കിടന്ന പ്ലോട്ടിന്റെ പ്രത്യേകത ഉപയോഗിച്ച് രണ്ടു തട്ടുകളായി ഇടങ്ങൾ ഒരുക്കി. ആറു കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഗരാജ് ബേസ്മെന്റിലാണ്. ഇതിനു മുകളിലായി വീട്ടിലേക്കുള്ള എൻട്രി വരുന്ന ഡ്രൈവ് വേയും പോർച്ചും വരുന്നു.

luxury-green-home-mangad-aerial

കന്റംപ്രറി, ട്രഡീഷണൽ ശൈലികൾ ഇടകലർത്തിയാണ് വീടിന്റെ പുറംകാഴ്ച. ചരിച്ചു വാർത്ത മേൽക്കൂരയിൽ ഇമ്പോർട്ടഡ്‌ റൂഫ് ടൈൽ വിരിച്ചതോടെ പരമ്പരാഗത ഭംഗിയും വീടിനു കൈവന്നു.

സിറ്റൗട്ടിൽ നിന്നും രണ്ടു ഇടനാഴികളുണ്ട്. ഒന്ന് അകത്തേക്കും അടുത്തത് ഓഫിസ് റൂമിലേക്കും. വീടിന്റെ സ്വകാര്യതയ്ക്ക് തടസ്സമാകാതെ ഓഫിസ് സ്‌പേസ് ക്രമീകരിച്ചു. സിറ്റൗട്ടിൽ നിന്നും ഫോയറും വുഡൻ ബ്രിഡ്ജും കടന്ന് പ്രധാനവാതിലേക്ക് എത്തുക. ഇവിടെ ഇരുവശത്തും ധാരാളം ചെടികളും നൽകിയിരിക്കുന്നു.

luxury-green-home-mangad-foyer

എത്ര അതിഥികൾ വന്നാലും സ്വീകരിക്കാൻ പാകത്തിൽ വിശാലമാണ് ഫോർമൽ ലിവിങ്. ഇമ്പോർട്ടഡ് സോഫകളാണ് ഇവിടം അലങ്കരിക്കുന്നത്. കാർപ്പറ്റും തൂക്കുവിളക്കുകളും ഇവിടെ നൽകി.

luxury-home-mangad-formal-living-JPG

ഫോർമൽ ലിവിങ്ങിൽ ഇരട്ടി ഉയരമുള്ള മേൽക്കൂര നൽകി. വുഡൻ ഫ്ളോറിങ് നൽകി ഇടം വേർതിരിച്ചു. വശത്തെ ഭിത്തിയിൽ ഫോൾഡബിൾ ഗ്ലാസ് ഡോർ നൽകി. ഇതുവഴി പുറത്തെ ഗാർഡനിലേക്കിറങ്ങാം. മുകളിലെ ഭിത്തിയിൽ വലിയ ജനാല നൽകി. ഇതെല്ലാം ഈ ഇടത്തെ ഊർജസ്വലമാക്കി നിലനിർത്തുന്നു.

luxury-home-mangad-family-living-JPG

ആഡംബരം നിറയുന്ന സൗകര്യങ്ങൾ ഒരുക്കി വ്യത്യസ്ത തീമിലാണ് ആറു കിടപ്പുമുറികളും ഒരുക്കിയത്. വിശാലമാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, റീഡിങ് ടേബിൾ എന്നിവയെല്ലാം മുറികളിൽ ഹാജർ വയ്ക്കുന്നു. മൂന്നു കിടപ്പുമുറിയുടെ നിലം വുഡൻ ഫ്ളോറിങ് ചെയ്ത് വേർതിരിച്ചിട്ടുണ്ട്.

luxury-home-mangad-bed-JPG

വിശാലതയ്ക്ക് പ്രാധാന്യം നൽകിയുള്ള ഐലൻഡ് കിച്ചനാണ്. ഇൻബിൽറ്റ് ഫ്രിഡ്ജ്, അവ്ൻ, കൺസോളുമുണ്ട്. സ്റ്റോറേജിനായി സ്ലൈഡിങ് കബോർഡുകൾ നൽകി. സമീപം പാൻട്രി കിച്ചനുമുണ്ട്. ഇതുകൂടാതെ വീടിനു പുറത്ത് ചെറിയ ഒത്തുചേരലുകൾക്ക് ഭക്ഷണം ഉണ്ടാക്കാൻ പാകത്തിൽ ചെറിയ അടുക്കള പുറത്തുമുണ്ട്.

luxury-home-mangad-kitchen-JPG

ഗോവണി കയറി മുകൾനിലയിൽ എത്തിയാൽ വിശാലമായ ലിവിങ്, എന്റർടെയിൻമെന്റ് ഏരിയ, ലൈബ്രറി, ഹോംതിയറ്റർ, ജിം എന്നിവ ഒരുക്കിയിട്ടുണ്ട്. വീടിന്റെ പിന്നിലായി സ്വകാര്യത ലഭിക്കുംവിധമാണ് പൂളിന്റെ സജ്ജീകരണം.

ആഡംബര വീടാണെങ്കിലും പ്രകൃതി സൗഹൃദ കാഴ്ചപ്പാടുകൾ ഇവിടെ പിന്തുടർന്നിട്ടുണ്ട്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ കഴിവതും സംരക്ഷിച്ചാണ് വീട് പണിതത്. പുതിയ മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. പുരപ്പുറത്ത് സോളർ പാനലുകൾ നൽകി. വീട്ടിലേക്കുള്ള വൈദ്യുതിയുടെ നല്ലൊരു പങ്കും ഇതിലൂടെ ലഭിക്കുന്നു. സാധാരണ ചെറിയ വീട് വയ്ക്കുന്നവർ പോലും മുറ്റം ഇന്റര്ലോക്കിടുന്നത് ഇപ്പോൾ പരിഷ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇവിടെ മുറ്റം മഴവെള്ളം ഇറങ്ങുംവിധം ബേബിമെറ്റൽ വിരിച്ചു സംരക്ഷിച്ചു.

luxury-home-mangad-sitout-JPG

ചുരുക്കത്തിൽ സുന്ദരമായ കാഴ്ചകളുടെ ഒരു ഉത്സവം തന്നെയാണ് ഈ വീട്. ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്ന ഒരിടമായി ഈ വീട് മാറിക്കഴിഞ്ഞു. വീട്ടിലെത്തുന്ന അതിഥികൾക്കും പറയാൻ നല്ലതുമാത്രം.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Mangad, Thrissur

Area- 11000 SFT

Plot-1.75 acre

Designers- A.M Shabeer, R. Saleel Kumar

Shabeer Saleel Associates, Calicut

Phone : 0495 - 2743329

English Summary- Luxury House with Green Spaces Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com