ADVERTISEMENT

കോഴിക്കോട് തൊണ്ടയാടാണ് ഡോക്ടർ ദമ്പതികളായ ശ്രീജിത്തിന്റെയും ഡയാനയുടെയും  പുതിയ ഫ്ലാറ്റ്. കൊടുവള്ളിയിൽ ആയുർവേദ ഹോസ്പിറ്റൽ  നടത്തുകയാണ് ഇരുവരും. ഒരു നിക്ഷേപമെന്ന നിലയിലാണ് നഗരത്തിൽ പുതിയ ഫ്ലാറ്റ് വാങ്ങിയത്. ഇന്ന് മിനുക്കുപണികൾക്കുശേഷം കുടുംബമായി ഗൃഹപ്രവേശം നടത്തുകയാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ചതുരശ്രയടിയുള്ള ഫ്ലാറ്റിലുള്ളത്. അകത്തേക്ക് കയറുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യുംവിധം ലളിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇളംനിറങ്ങളാണ് ചുവരുകൾക്ക് അടിച്ചത്. മിനിമൽ ശൈലിയിൽ ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും ചെയ്തു. ഫർണിച്ചറുകൾ മിക്കതും തേക്കും  മഹാഗണിയും കൊണ്ട് നിർമിച്ചു.

new-flat-calicut-dine-JPG

ലിവിങ്ങിൽ തന്നെ ടിവി യൂണിറ്റും നൽകി. പൂജ യൂണിറ്റ് ഒരു പാർടീഷൻ എലമെന്റായും വർത്തിക്കുന്നു. ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്. പ്ലൈവുഡ് കൊണ്ടുള്ള ഫ്രയിമിൽ നാനോവൈറ്റ് വിരിച്ചാണ് ഊണുമേശ നിർമിച്ചത്. വാഷ് ഏരിയയിൽ ബ്രിക് ക്ലാഡിങ് പതിച്ചു. ഇറക്കുമതി ചെയ്ത തൂക്കുവിളക്കുകൾ ഇവിടെ നൽകി.

new-flat-calicut-pooja-JPG

മാസ്റ്റർ ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം, കിഡ്സ് ബെഡ് എന്നിങ്ങനെ മുറികളെ വേർതിരിച്ചു. മാസ്റ്റർ ബെഡ്‌റൂം കാര്യമായി അലങ്കരിച്ചു. അറ്റാച്ഡ് ബാത്രൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയുണ്ട്. മറ്റു മുറികളിൽ ലളിതമായ ഒരുക്കങ്ങളേയുള്ളൂ.

new-flat-calicut-bed-JPG

പ്ലൈവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് മോഡുലാർ കിച്ചൻ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

new-flat-calicut-kitchen-JPG

വൈകുന്നേരം ചടങ്ങിന്  എത്തുന്ന അതിഥികളെയും കാത്ത് ഒരുങ്ങിനിൽക്കുകയാണ് ഇപ്പോൾ ഫ്ലാറ്റ്. 

 

Project facts

Location- Thondayad, Calicut

Owner- Dr. Sreejith, Dr. Dayana

Area- 1650 SFT

Design- Muhammed Vaseem, Nafla Bhai

Down to Earth, Calicut

Mob- 98473 07274

ചിത്രങ്ങൾ-  അജീബ് കൊമാച്ചി 

English Summary- Flat Ready for Housewarming

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com