ADVERTISEMENT

കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് നെൽസന്റെ പുതിയ വീട്. ഗൃഹനാഥൻ്റെ സ്വന്തം ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീട് പണിയുമ്പോൾ  കഴിയുന്നതും പ്രകൃതിയോടിണങ്ങി വേണമെന്നുള്ളത് നെൽസണ്‌  നിർബന്ധമുണ്ടായിരുന്നു. അതിനാൽ പുറംചുവരുകൾ പ്ലാസ്റ്റർ ചെയ്യാതെ ചെങ്കല്ല് ചെത്തിയാണ് കെട്ടിയിരിക്കുന്നത്. മേൽക്കൂരയ്ക്ക് ട്രസ്സ് റൂഫ് നൽകി ഓട് പാകിയിരിക്കുന്നു. അകം ഭിത്തികൾക്ക് മഡ്ഡ് പ്ലാസ്റ്ററിങ്  ആണ് ചെയ്തിരിക്കുന്നത്.നിലം പഴമയുടെ ഭംഗിയിൽ ഓക്സ്സൈഡ് ചെയ്ത് മാറ്റുകൂട്ടിയിരിക്കുന്നു. ചെങ്കല്ലിൽ ചെത്തിയ സോപാനവും തൂണും പൂമുഖത്തിന് അഴകു പകരുന്നു.

23-lakh-mud-house-night

പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1270 സ്ക്വയർഫീറ്റിൽ ഒരുക്കിയത്. ഒരു അറ്റാച്ച് ടോയ്ലറ്റും ഒരു കോമൺ ടോയ്ലറ്റും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

23-lakh-mud-house-living

സെമി ഓപ്പൺ ശൈലിയിൽ ഇടങ്ങൾ ഒരുക്കിയത് പരമാവധി സ്ഥല ഉപയുക്തത നൽകുന്നു. അതീവ ലളിതമായാണ്  അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ അലങ്കാരങ്ങൾ ഒന്നുംതന്നെയില്ല .

23-lakh-mud-house-dine

തടിയുടെ ഉപയോഗം നിയന്ത്രിച്ചതും ഫലം കണ്ടു. പ്ലൈവുഡ് കൊണ്ടാണ്  ഫർണിച്ചർ. ഊണുമേശയ്ക്ക് സ്റ്റെയിൻലെസ്സ് സ്റ്റീലും+ഗ്ലാസും ഉപയോഗിച്ചു. വാഡ്രോബുകളും കബോർഡുകളും ഫെറോസിമന്റ വാർത്തശേഷം ഫാബ്രിക്കേഷൻ ചെയ്തു.

23-lakh-mud-house-kitchen

കൊടുംവേനലിലും അകത്ത് മനം കുളിർപ്പിക്കുന്ന നല്ല തണുപ്പാണ്. തീർന്നില്ല, സ്‌ട്രക്‌ചറും  ഫർണിച്ചറും ഇൻ്റീരിയറും അടക്കം 23 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. നിലവിലെ നിരക്കുകൾ വച്ച്  ഇത്രയും ചതുരശ്രയടിയുള്ള  വീട് പണിയാൻ കുറഞ്ഞത് 28 ലക്ഷമെങ്കിലുമാകും എന്ന വസ്തുത  കൂട്ടിവായിക്കുമ്പോഴാണ് ഈ വീടിന്റെ മഹത്വം ബോധ്യമാവുക.

23-lakh-mud-house-plan

 

Project facts

സ്ഥലം: കൊട്ടിയൂർ, കണ്ണൂർ

വിസ്തീർണ്ണം: 1270 സ്ക്വയർ ഫീറ്റ്

ഉടമ: നെൽസൺ സണ്ണി

Mob: 9633272269

ചെലവ്: 23 ലക്ഷം

English Summary- Summer Cool Mud House for 23 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com