sections
MORE

കുറഞ്ഞ ചെലവിൽ ഭംഗിയുള്ള വീട്;കാണാൻ ആൾത്തിരക്ക്! മികച്ച മാതൃക

kanjirappally-manoj-house
SHARE

കാഞ്ഞിരപ്പള്ളിയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന മനോജ് തന്റെ പഴക്കമേറിയ കുടുംബവീട് പൊളിച്ച സ്ഥലത്താണ് പുതിയ വീട് പണിയാൻ തീരുമാനിച്ചത്. ടൗണിൽ നിന്നും കുറച്ചുമാറിയുള്ള കുന്നുംപുറത്താണ് തറവാട് സ്ഥിതിചെയ്തിരുന്നത്. അതേസ്ഥലത്ത് വീണ്ടും വീട് പണിയുമെന്ന്  തീരുമാനിച്ചപ്പോഴേ അടുപ്പമുള്ളവർ ചോദ്യം തുടങ്ങി- ടൗണിനടുത്ത് സ്ഥലം വാങ്ങി വീടുപണിതാൽ പോരെ എന്ന്. എന്നാൽ ശുദ്ധവായുവും പച്ചപ്പുമുള്ള മേലാട്ടുതകിടിയിൽ തന്നെ വീടുപണിയാം എന്ന കാര്യത്തിൽ മനോജും കുടുംബവും ഉറച്ചുനിന്നു.

kanjirappally-manoj-house-exterior

പരമ്പരാഗത ശൈലിയിൽ ഒറ്റനില വീട് എന്ന ആശയം സുഹൃത്തും എൻജിനീയറുമായ ശ്രീകാന്ത് പങ്ങപ്പാടിനെ അറിയിച്ചു. പഴയ വീടിന്റെ ഉപയോഗശൂന്യമായ സാമഗ്രികൾ ഉൾക്കൊള്ളുവാനും തീരുമാനിച്ചു.

kanjirappally-manoj-house-formal

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1580  ചതുരശ്രയടിയിൽ ഒരുക്കിയത്.

kanjirappally-manoj-house-hall

12 മണിക്കൂറും പകൽവെളിച്ചം  നിറയുന്ന കോർട്യാർഡാണ്‌ ലിവിങും ഡൈനിങ്ങും തമ്മിൽ വേർതിരിക്കുന്നത്. 

kanjirappally-manoj-house-court

ഹാളിന്റെ മധ്യഭാഗത്തായി പകൽവെളിച്ചം  നിറയുമ്പോൾ കൂടുതൽ വലുപ്പവും തോന്നിക്കുന്നു.

kanjirappally-manoj-house-dine

പ്രധാനവാതിലിനു അഭിമുഖമായി ഒരുക്കിയ കോർട്യാർഡിൽ പൂജാമുറിയും സജ്ജീകരിച്ചു.

kanjirappally-manoj-house-living

സ്വകാര്യത നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം  നൽകി. ഒരു കോമൺ ടോയ്‌ലറ്റും ഒരുക്കി.

kanjirappally-manoj-house-bed

സ്‌ട്രക്‌ചറും  ഫർണിഷിങ്ങും സഹിതം 27.5 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ചതുരശ്രയടിക്ക് 1700 രൂപയേ ചെലവായുള്ളൂ. നിലവിലെ നിരക്കുമായി താരതമ്യം ചെയ്താൽ ഇത് ലാഭകരമാണ്. ഇപ്പോൾ ഈ പ്രദേശത്തുകൂടി പോകുന്നവർ ഈ വീടൊന്നു നോക്കാതെ പോവുകയില്ല. ചുരുക്കത്തിൽ മനോജിന്റെ വീട്  കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ ഒരു താരമായിരിക്കുകയാണ്.

kanjirappally-manoj-house-kitchen

ചെലവ് കുറച്ച വഴികൾ

കാർ പോർച്ചും വർക്കേരിയയും  റൂഫ് വാർക്കാതെ ജിഐ ട്രസ് ചെയ്ത്  ഓടുവിരിച്ചു. എന്നാൽ റൂഫ് എലിവേഷനിൽ ചേർന്നുതന്നെ നിലകൊള്ളുന്നു.

kanjirappally-manoj-house-truss

അടുക്കള, മറ്റു ഷെൽഫുകൾ ഫെറോസിമന്റിൽ പണിതശേഷം മറൈൻ പ്ലൈവുഡ് ഷട്ടർ കൊടുത്തു പെയിന്റ് ഫിനിഷ് നൽകി.

പഴയ വീടിന്റെ ഓടുകൾ കഴുകി പെയിന്റ് അടിച്ച്  പുനരുപയോഗിച്ചിരിക്കുന്നു.

ജനൽ, കട്ടിള എന്നിവയ്ക്ക് പൂവരശ്, മഹാഗണി തടികൾ ഉപയോഗിച്ചു.

Project facts

Location- Kanjirappally

Area- 1580 SFT

Owner- Manoj

Design- Er. Sreekanth Pangapattu

PG Group of Designs, Kanjirappally

Mpb- 9447114080

English Summary- Traditional Cost Effective House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA