ADVERTISEMENT

കൊല്ലം ജില്ലയിലെ കല്ലടയിലുള്ള അനിൽകുമാറിന്റെ വീട് കാണാൻ ഇപ്പോൾ നിരവധി സാധാരണക്കാർ എത്താറുണ്ട്. കാരണം, ഈ മനോഹരമായ വീട് നിർമിച്ചത് വെറും 7 ലക്ഷം രൂപയ്ക്കാണ് എന്നതുതന്നെ. കേന്ദ്രസർക്കാരിന്റെ പിഎംവൈ പദ്ധതിയുടെ സഹായവും വീടിനു ലഭിച്ചു. എന്നാൽ അകത്തെ സൗകര്യങ്ങൾ കണ്ടാൽ ഇത് സർക്കാർ പദ്ധതി പ്രകാരം നിർമിച്ച വീടാണെന്ന് പറയുകയേയില്ല. അയൽക്കാരൻ കൂടിയായ ഡിസൈനർ അരുണും സംഘവുമാണ് വീടിന്റെ ശിൽപികൾ.

പരമ്പരാഗത ശൈലിയിൽ ഓടുമേഞ്ഞ വീടിന്റെ പുറംകാഴ്ച ആരെയും ആകർഷിക്കും. ഇന്റർലോക്ക് മഡ് ബ്രിക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. ഇത് പ്ലാസ്റ്ററിങ്ങും പെയിന്റും ചെയ്യേണ്ട കാര്യമില്ല. സിമന്റും പുട്ടിയും ലാഭിക്കാം. പഴയ ഓടുപയോഗിച്ച് ‘ഫില്ലർ സ്ലാബ്’ രീതിയിലാണ് മേൽക്കൂര വാർത്തത്. ഇതിനു താഴെ ഫോൾസ് സീലിങ്ങും നൽകി. 

വെറും 600 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്-ഡൈനിങ് ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ, കോമൺ ബാത്റൂം എന്നിവയാണ് ഉള്ളിലെ സൗകര്യങ്ങൾ.

7-lakh-house-kollam-hall

വീടിന്റെ സിറ്റൗട്ടാണ് മറ്റൊരു ഹൈലൈറ്റ്. ജിഐ സ്ക്വയർ ട്യൂബുകൾ കൊണ്ടാണ് ഇവിടെ മേൽക്കൂര താങ്ങിനിർത്തിയിരിക്കുന്നത്. ഇവിടെ നീളൻ പലക നൽകി ഇരിപ്പിടവും ഒരുക്കി.

7-lakh-house-kollam-living

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 7 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

 

ചെലവ് കുറച്ച ഘടകങ്ങൾ

  • ഒന്നിന് 35 രൂപ വിലയുള്ള ഇന്റർലോക്ക് മഡ് ബ്ലോക്ക് ഉപയോഗിച്ച്  ചുവരുകൾ കെട്ടി. പ്ലാസ്റ്ററിങ്, പുട്ടി എന്നിവയ്ക്ക് വേണ്ട പണം ലാഭിച്ചു.
  • പഴയ തടി, ഓട്, കല്ല് എന്നിവ പുനരുപയോഗിച്ചു. അകത്ത് തടിപ്പണികൾ കുറച്ചു.
  • ടൈലിനു പകരം സിമന്റ് ഓക്സൈഡ് ഉപയോഗിച്ചു ഫ്ളോറിങ് ചെയ്തു.
Layout4 (2)

 

Project Facts

Location- Kallada, Kollam

Area-600 Sqft

Owner- Anilkumar

Design- Arun Murali, Raseem

INSIGHT architectural ideas, Kundara

Mob- 99959 70912    9961061363

English Summary- 7 Lakh House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com