6 സെന്റിൽ ഇത്ര മനോഹരമായ വീടോ! എന്താണ് ഗുട്ടൻസ്? പ്ലാൻ

small-plot-house-tripunitura
SHARE

സ്ഥലപരിമിതി മറികടന്നു വിശാലമായ വീട് ഒരുക്കുന്ന കാര്യത്തിൽ മാതൃകയാക്കാവുന്നതാണ് തൃപ്പൂണിത്തുറയിലുള്ള അനിൽ കുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. അകത്തേക്ക് കയറിയാൽ ഇടുക്കം അനുഭവപ്പെടരുത്, ക്രോസ് വെന്റിലേഷൻ സുഗമാകണം. നല്ല വെളിച്ചം ലഭിക്കണം. ചെറിയ പ്ലോട്ടിൽ വീട് പണിയാനിറങ്ങുമ്പോൾ  കുന്നോളം ആവശ്യങ്ങളുണ്ടായിരുന്നു. 

ദീർഘചതുരാകൃതിയിലുള്ള  6.80 സെന്റ് പ്ലോട്ടാണിവിടെ. ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ പുറമെ നിന്നും വീടിന്റെ പൂർണമായ കാഴ്ച ലഭിക്കുകയില്ല. അതിനാൽ പുറമെയുള്ള കെട്ടുകാഴ്ചകൾക്ക് അധികം പ്രാധാന്യം നൽകിയിട്ടില്ല. തെക്കു  വശത്തുനിന്നും ഒരു വീതി കുറഞ്ഞ പാസേജ് വഴിയാണ് പോർച്ചിലേക്ക്  എത്തുന്നത്. ബോക്സ് ആകൃതിയിൽ ഒരുക്കിയ എലിവേഷനിൽ നാച്ചുറൽ ക്ലാഡിങ് പതിച്ചു.

small-plot-house-tripunitura-inside

പോർച്ച് , സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാ സ്പേസ്, കിച്ചൻ, വർക്കേരിയ , നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓഫിസ് സ്‌പേസ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ചതുരശ്രയടിയിൽ ഒരുക്കിയത്. വെള്ള വിട്രിഫൈഡ് ടൈൽ, വുഡൻ ടൈൽ എന്നിവയാണ് നിലത്തുവിരിച്ചത്. വൈറ്റ്-വുഡൻ-ബെയ്ജ് തീമിലാണ്  പുറവും ഒരുക്കിയത് എന്ന് നിരീക്ഷിച്ചാൽ മനസിലാകും.

small-plot-house-tripunitura-formal

വാതിൽ തുറന്നകത്തേക്ക് കയറിയാൽ വശത്തായി ഫോർമൽ ലിവിങ് കാണാം. ഇത് ലളിതമായാണ് ഒരുക്കിയത്. മിനിമൽ ഫർണിച്ചർ മാത്രമേ ഇവിടെ ഇട്ടിട്ടുള്ളൂ. എന്നാൽ ഫാമിലി ലിവിങ് ആഡംബരമായി ഒരുക്കി. കുഷ്യൻ സോഫകളും ടിവി യൂണിറ്റും ഇവിടെ നൽകി. പേരിനു മാത്രം ലളിതമായി ജിപ്സം ഫോൾസ് സീലിങ്  നൽകി. 

small-plot-house-tripunitura-upper

ഗോവണിയുടെ സമീപമാണ് ആറു  പേർക്കിരുന്നു കഴിക്കാൻ പാകത്തിലുള്ള ഊണുമേശ. ഈ ഏരിയ  ഡബിൾ ഹൈറ്റിൽ ഒരുക്കിയത് വിശാലത നൽകുന്നു. ഗോവണിയുടെ താഴെയായി വാഷ് ബേസിൻ ക്രമീകരിച്ചു.

small-plot-house-tripunitura-stair

വുഡ്+ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി എത്തുമ്പോൾ ആദ്യം കാണുക ഓഫിസ് സ്‌പേസാണ്. ഇവിടെ കംപ്യൂട്ടർ  ടേബിൾ നൽകി. അപ്പർ ഹാളിൽ ലിവിങും വേർതിരിച്ചിട്ടുണ്ട്. ടെറസിലേക്ക് ഗ്ലാസ് സ്ലൈഡിങ് ഡോർ വഴിയാണ് പ്രവേശനം.

small-plot-house-tripunitura-dine

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം  സൗകര്യം നൽകിയിട്ടുണ്ട്. നിലത്ത് വുഡൻ ടൈൽ വിരിച്ചു മുറികൾ വേർതിരിച്ചു. വോക് ഇൻ വാഡ്രോബാണ്  മറ്റൊരാകർഷണം. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കോട്ടും വാഡ്രോബുകളും.

small-plot-house-tripunitura-bed

മിനിമൽ  തീമിലാണ് അടുക്കള. നിലത്ത് റസ്റ്റിക് ഫിനിഷുള്ള ടൈലുകൾ വിരിച്ചു. പ്ലൈവുഡ്+മൈക്ക  ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും  നൽകി.

small-plot-house-tripunitura-kitchen

വീടിന്റെ പുറംകാഴ്ച കണ്ടു മുൻവിധിയോടെ അകത്തേക്ക് കയറുന്നവർ പിന്നീട് ഇത് ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യം മറക്കും എന്നതാണ് ഏറ്റവും വലിയ കൗതുകം.

small-plot-house-tripunitura-gf

Project facts

small-plot-house-tripunitura-ff

Location- Tripunithura, Ernakulam

Plot- 6.80 cent

Area- 2180 sqft.

Owner – Anil Kumar & Athira Menon

Architect- Surag Viswanathan Iyer

Eminence Architects, Tripunithura

Mob- 9895347562

Completion year-2019

English Summary- Spacious House in Small Plot Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ