ADVERTISEMENT

കോഴിക്കോട് വടകരയുള്ള സലിൽദാറിന്റെയും  വന്ദിതയുടെയും വീട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. കാരണം, ലാളിത്യവും ആഡംബരവും ഇത്ര ഭംഗിയായി സമന്വയിപ്പിച്ച വീടുകൾ ഈ സ്ഥലത്ത് ചുരുക്കമാണ്.

cute-minimal-house-vadakara-view

ധാരാളം മരങ്ങൾ ഉള്ള 90 സെന്റ് പ്ലോട്ടിന്റെ ആവാസവ്യവസ്ഥയെ കഴിവതും ശല്യപ്പെടുത്താതെ മധ്യത്തിലായി വീട് പണിയുകയായിരുന്നു. നാച്ചുറൽ ലാൻഡ്സ്കേപ്പിനു നല്ലപ്രാധാന്യം നൽകിയിട്ടുണ്ട്. നാച്ചുറൽ സ്റ്റോൺ വിരിച്ച മുറ്റത്തൂടെയാണ് സിറ്റൗട്ടിലേക്ക് എത്തുന്നത്. വശങ്ങളിൽ പുൽത്തകിടിയും ചെടികളും ആമ്പൽക്കുളവും ഒരുക്കി.

cute-minimal-house-vadakara-landscape

ഗോബിൾ മേൽക്കൂരയുള്ള വീട് പഴയകാല കൊളോണിയൽ വീടുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. വീടിന്റെ പുറംകാഴ്ചയുടെ ഭംഗിയെ തടസപ്പെടുത്താതിരിക്കാൻ കാർ പോർച്ച് പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റിനൽകി.

cute-minimal-house-vadakara-JPG

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകൾ, ബാൽക്കണി എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി ഓപ്പൺ പ്ലാനിൽ മിനിമൽ തീമിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. 

minimal-house-vadakara-formal

ഈ വീട്ടിലെ ഹൈലൈറ്റ് ഫർണിഷിങ്ങിൽ ഉപയോഗിച്ച ബദൽനിർമാണസാമഗ്രികളാണ്. നാച്ചുറൽ വുഡിന്റെ ഉപയോഗം പരമാവധി കുറച്ച് പ്ലൈവുഡ്, മൈക്ക, എംഡിഎഫ്,  വെനീർ, അലുമിനിയം, മൈൽഡ് സ്റ്റീൽ എന്നിവ ഫർണീച്ചറുകൾക്കും  ജനാലകൾക്കും ഉപയോഗിച്ചു . എം.ഡി.എഫിൽ  പി.യു കോട്ടിങ് നൽകിയാണ് വാതിലുകൾ പണിതത്. ജനലുകളിൽ തടിക്ക് പകരം അലുമിനിയം ഫ്രയിമും ടഫൻഡ് ഗ്ലാസും ഉപയോഗിച്ചു.  ഇറ്റാലിയൻ മാർബിളും ടൈലുമാണ് നിലത്തുവിരിച്ചത്.

cute-minimal-house-vadakara-upper

മെറ്റൽ+വുഡ് ഫിനിഷിലാണ് ഗോവണി. മുകളിലേക്ക് കയറുന്ന ഭിത്തിയിൽ ടെക്സ്ചർ പെയിന്റും നിഷുകളിൽ ക്യൂരിയോസും നൽകി. ഗോവണിയുടെ താഴെയായി ഊണുമേശ നൽകി സ്ഥലം ഉപയുക്തമാക്കി. സമീപം ക്രോക്കറി കൗണ്ടറും നൽകി. 

minimal-house-vadakara-dine

ഗോവണി കയറിച്ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റ് നൽകി. മുകൾനിലയിൽ ഒരിടം യോഗ സ്‌പേസ് ആക്കിമാറ്റി. ഇവിടെ സ്കൈബ്ലൂ നിറമാണ് ചുവരികൾക്ക് നൽകിയത്. സമീപം ഇരിപ്പിടസൗകര്യമുള്ള ജനാലകളാണ് ഇവിടെ നൽകിയത്. ഇവിടെ ഇരുന്നാൽ പുറത്തെ ലാൻഡ്സ്കേപ്പിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കാം.

minimal-house-vadakara-yoga-room

നാലു കിടപ്പുമുറികളിലും വ്യത്യസ്തമായ നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. എന്നാൽ ഹെഡ്ബോർഡ് അലങ്കാരങ്ങൾ ഒഴിവാക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ നൽകി. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകി. അറ്റാച്ഡ് ബാത്റൂമുകളും ഒരുക്കി.

minimal-house-vadakara-bed

L ഷേപ്പിലാണ് മോഡുലാർ കിച്ചൻ. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രീൻ ക്വാർട്സ് സ്റ്റോൺ വിരിച്ചത് വേറിട്ട് നിൽക്കുന്നു. സമീപം വർക്കേരിയയും നൽകിയിട്ടുണ്ട്.

minimal-house-vadakara-kitchen

മികച്ച ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനാൽ വീടിനുള്ളിൽ ചൂട് താരതമ്യേന കുറവാണ്. ആരും അങ്ങനെ ആവശ്യങ്ങളെല്ലാം അമിത കെട്ടുകാഴ്ചകൾ ചെയ്യാതെ തന്നെ പൂർത്തിയാക്കാനായി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീട് പണിയാൻ പദ്ധതിയിട്ടിരിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ വീട്ടിലെത്തിയാൽ ആദ്യം ചോദിക്കുന്നത് വീടിന്റെ പ്ലാൻ ആണ് എന്നതാണ് മറ്റൊരു രസം..

Model

  

Project facts

Model

Plot- 90 cent

Location- Vadakara, Calicut

Area- 6000 sqft.

Owner – Salildhar & Vandita Salil

Designer- T P Ramachandran

Mugal Engineers and Planners, Vadakara

Mob- 9447846923

Completion year – 2019

English Summary- Simple Colonial House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com