ഇത് സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന വീട്; പ്ലാൻ

thrissur-lux-house
SHARE

വീട്ടുടമസ്ഥൻ വിദേശത്താണെങ്കിലും ബന്ധങ്ങൾക്ക് എന്നും വില കൽപിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് കുടുംബസ്വത്തായി കിട്ടിയ സ്ഥലം തന്നെ വീട് വയ്കാനായി തിരഞ്ഞെടുത്തത് . കുടുംബക്കാരെല്ലാം വീടിനു ചുറ്റും താമസിക്കുന്നുണ്ട് . 30 സെന്റ് പ്ലോട്ടിനെ പരമാവധി പ്രയോജനപ്പെടുത്തിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

തികച്ചും ഗ്രാമാന്തരീക്ഷമായതിനാൽ അകത്തും പുറത്തും സ്വച്ഛത നിറയുന്ന ഇടങ്ങളാണ്. എലിവേഷൻ കൊളോണിയൽ സമകാലിന ശൈലികളുടെ മിശ്രിതമാണ് . സൗകര്യങ്ങൾ എല്ലാം തന്നെ താഴത്തെ നിലയിൽ നൽകി ഒറ്റ ബെഡ്‌റൂം മാത്രമാണ് മുകളിലത്തെ നിലയിൽ നൽകിയിരിക്കുന്നത് . 

thrissur-lux-house-living

ഫോയറിൽ നിന്ന് തുടങ്ങുന്ന പാസ്സേജിനു ഇരു വശത്തായിട്ടാണ് ഫോർമൽ ലിവിങും ഫാമിലി ലിവിങും നല്കിയത് . ജിപ്സവും വെനിറും സീലിങ്ങിനെ മനോഹരമാക്കുന്നെങ്കിൽ വാൾപേപ്പറുകളും ഫർണീഷിങ്ങുമെല്ലാം ഇന്റീരിയർ പ്രൗഢി വർധിപ്പിക്കുന്നു . 

thrissur-lux-house-hall

ഫ്‌ളോട്ടിങ് സ്പേസുകളാണ് എല്ലാം. ഇവിടെ ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും എല്ലാം എടുത്തു പറയേണ്ട സവിശേഷത ഭിത്തിയുടെ ഒരു വശം മുഴുവനായി നൽകിയിട്ടുള്ള സ്ലൈഡിങ് ഗ്ലാസ് ഡോറുകളുമാണ് . ഫോർമൽ ലിവിങ്ങിന്റെ റോളിങ്ങ് ഷട്ടർ മാറ്റിയാൽ ഗ്ലാസ് ഡോറാണ്‌ . ഇവിടെ നിന്നുള്ള കാഴ്ച ചെന്നെത്തുന്നത് സഹോദരന്റെ വീട്ടിലേക്കാണ്.

thrissur-lux-house-drawing

പുറത്തെ ലാൻഡ്സ്കേപിലേക്കു മിഴി തുറക്കും വിധമാണ് ഡൈനിങ്ങ് ഏരിയായുടെ ക്രമീകരണവും , വീടിന്റെ പ്രധാന വാതിൽ തുറന്നാൽ കാഴ്ച ചെന്നെത്തുന്ന ഒരിടമുണ്ട് . റീഡിങ് സ്പേസ് . ക്രിയേറ്റീവ് സ്പേസ് ആക്കി മാറ്റിയത് പ്രത്യേകതയാണ് . ഇന്റീരിയറിന്റെ അഴകളവുകൾ സമാസമാക്കുന്ന ഫർണീച്ചറുകളും ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്ന മാറ്റ് ഫിനീഷ് വിട്രിഫൈഡ് ടൈൽസുകളും , ന്യൂട്രൽ നിറങ്ങളും , ഉചിതമായ ലൈറ്റ് ഫിറ്റിങ്‌സുമെല്ലാം ഇന്റീരിയറിലെ നയനമനോഹരമാക്കുന്ന ഘടകങ്ങളാണ് . 

thrissur-lux-house-dine

തുറന്ന സ്പേസുകളാണ് എല്ലാം എങ്കിലും പരസ്പരം ചേർന്നു പോകുംവിധമുള്ള ഡിസൈൻ നയങ്ങളാണ് ഓരോ സ്പേസിനെയും വ്യത്യസ്തമാക്കുന്നത് . പാൻട്രി സ്പേസ് മാത്രം നൽകി വേർതിരിച്ചിരിക്കുന്ന ഡൈനിങ് കം കിച്ചണിലേക്ക് പ്രകൃതിഭംഗി ആവോളമെത്തുന്നുണ്ട്.

thrissur-lux-house-kitchen

സദാ പ്രസന്നത നിറഞ്ഞു നിൽക്കുന്ന സ്പേസുകളാണ് ഇവ. വാൾപേപ്പറുകളുടെയും സീലിംഗുകളുടെയും വ്യത്യസ്തതയാണ് റൂമുകളുടെ മനോഹാരിത. നീളൻ പാസ്സേജിലൂടെ ആണ് ബെഡ്‌റൂമിലേക്കും മുകളിലേക്ക്  നൽകിയിട്ടുള്ള ഗോവേണിയിലേക്കും ചെന്നെത്തുന്നത്. വീടിനു ഇടതുവശത്തായി ഒരു പാർട്ടി സ്പേസും  ക്രമീകരിച്ചിരിക്കുന്നു. 

thrissur-lux-house-bed

ഇങ്ങനെ സ്‌നേഹബന്ധങ്ങളെ ഊട്ടിഉറപ്പിക്കാനും അതെന്നും വീടുപോലെതന്നെ നിലനിൽക്കണം എന്നുള്ളത് കൊണ്ടുമാണ് വീട്ടുകാരുടെ ഈ ഇഷ്ടത്തെ നിവർത്തിച്ചു കൊണ്ട് വീട് ഒരുക്കിയതെന്നു ഡിസൈനേഴ്‌സും പറയുന്നു.

Model

Project facts

Model

Location- Pavaratty, Thrissur

Area- 3000 SFT

Plot - 30 cent

Owner- Gigie

Design- Woodnest interiors chalakudi

Mob- 7025936666

Completion year - 2019

English Summary- Colonial  House Thrissur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA