ADVERTISEMENT

മട്ടാഞ്ചേരിയിൽ വെറും 4 സെന്റ് സ്ഥലത്താണ് ജസീറും സോനയും തങ്ങളുടെ ഭവനം പണിതിരിക്കുന്നത്. സീനത്ത് എന്നാണ് വീട്ടുപേര്. ഒരു കൊച്ചുപറുദീസയാണ് വീടിനകം. റെക്ടാംഗിൾ പ്ലോട്ടാണ്. നീളത്തിൽ പിറകുവശത്തേക്കാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഭംഗിക്ക് വേണ്ടിയുള്ള ഡിസൈൻ നയങ്ങളൊന്നും പ്രാവർത്തികമാക്കാതെയാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിനുള്ളിലെ സൗകര്യങ്ങൾക്കായിരുന്നു ജസീർ മുൻഗണന നൽകിയിരുന്നത്.

ഉള്ളിൽ സൗകര്യങ്ങൾ പ്ലാൻ ചെയ്തപ്പോൾ, എന്തൊക്കെയാണോ പുറത്തു വന്നിട്ടുള്ളത് അതുമാത്രമാണ് എലിവേഷന്റെ ഭംഗിയുടെ അടിസ്ഥാനം. പുറത്തു നിന്നു നോക്കുമ്പോൾ 3 നില വീടാണെന്നേ തോന്നൂ. ഒരു കാർ കയറ്റി ഇടാനുള്ള സൗകര്യമേ വീടിന് മുന്നിൽ കൊടുത്തുള്ളൂ. ബാക്കി ഭാഗം പേവിങ് ടൈലും ലാൻഡ്സ്കേപ്പിങും ചെയ്ത് ഭംഗിയാക്കി. 

4-cent-home-mattanchery

ചെറിയ സിറ്റൗട്ടാണ്. സ്റ്റെപ്പ് കയറുമ്പോൾ ഇടതു വശത്തായി ഷൂറാക്ക് കം സിറ്റിങ് അറേഞ്ച്മെന്റ് കൊടുത്തു. ഒരു കൊത്തു പണികളും നൽകാതെ സിംപിൾ ഫോമാണ്. പ്രധാന വാതിലിന് നൽകിയത്. വാതിൽ തുറന്ന് ചെല്ലുന്നത് ഫോയറിലേക്കാണ്. 

4-cent-home-mattanchery-inside

വീടിന്റെ ഹൃദയം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കോർട്ട്യാർഡാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. കോർട്ട്യാർഡിനോട് ചേർന്നുള്ള സ്റ്റെയർ ഏരിയയ്ക്ക് സ്വകാര്യത ഉറപ്പാക്കുന്നതിനായി വിഷ്വൽ ബാരിയർ നൽകി കൊണ്ട് ക്യൂരിയോസ് ഷെൽഫ് കൊടുത്തു. മെറ്റലും, മറൈൻ പ്ലൈയുമാണ് ഷെൽഫിന് നൽകിയത്. സ്റ്റെയറിന് അടിയിലായി മുഴുവൻ ലാൻസ്കേപ്പ് െചയ്തു. ചെടികളും ഇല്ലിയും മുളയും ഒക്കെ നൽകി. 

4-cent-home-mattanchery-living

ഫോയറിൽ നിന്നും നേരെ കയറുന്നത് ലിവിങ് റൂമിലേക്കാണ് ഇവിടെ ടി.വി യൂണിറ്റ്, സോഫ, സെൻട്രൽ ടേബിൾ എന്നിങ്ങനെ സൗകര്യങ്ങൾ നൽകിയത് ബാക്കിയുള്ള മറ്റു സ്േപസുകളിൽ നിന്നും വേറിട്ടാണ് ലിവിങ് റൂം നിൽക്കുന്നത്. കോർട്യാർഡിന്റെ മനോഹാരിതയാണ് വീടിനുള്ളിലെ ഏത് സ്പേസിനേയും മനോഹരമാക്കുന്നത്. ഈ കോര്‍ട്യാർഡിൽ കൂടി വേണം വീട്ടിലെ ഏതൊരു സ്പേസിലേക്കും ചെന്നെത്താൻ.

4-cent-home-mattanchery-stair

ചൂട് പുറത്തു പോകാൻ പാകത്തിലുള്ള ഒരുക്കങ്ങൾ എല്ലാം നൽകിയാണ് കോർട്യാർഡ് ഒരുക്കിയിട്ടുള്ളത്. ട്രിപ്പിൾ ഹൈറ്റിലാണ് ഇവിടം. വൃത്താകൃതിയിൽ കോൺക്രീറ്റ് സ്ലാബ് കട്ട് ചെയ്ത് ഗ്ലാസ് ഇട്ടു. 2 സൈഡിലും നാച്വറൽ വെന്റിലേഷനും കാറ്റിനും കയറിയിറങ്ങാൻ പാകത്തിന് ജാളി വർക്ക് കൊടുത്തു. പുറത്തായിട്ട് ഗ്ലാസ് ഓവർലാപ്പ് ചെയ്ത് ഇട്ടു. 1 സെ.മീ ഗ്യാപ്പ് നൽകിയാണ് ഗ്ലാസ് ഇട്ടത്. ഇത് ചൂട് വായുവിനെ പുറത്തേക്ക് പോകാൻ സഹായിക്കുന്നു. കോർട്ട്യാർഡിൽ വാട്ടർ ബോഡിയും ഇരിപ്പിട സൗകര്യങ്ങളും ഒക്കെ നൽകി. പച്ചപ്പിന്റെ സാന്നിദ്ധ്യമറിയിക്കുന്ന ഇടങ്ങളാണ് വീടിനകം മുഴുവൻ. 

4-cent-home-mattanchery-formal

കോർട്‍യാർഡിലൂടെ നടന്ന് ഡൈനിങ് സ്പേസിൽ എത്തിക്കഴിഞ്ഞാൽ ഡൈനിങ് ടേബിൾ, ചെയർ, ഹാംഗിങ് ലൈറ്റ് എന്നിങ്ങനെ നൽകി. ഡൈനിങ്ങിനോട് ചേർന്നു തന്നെയാണ് ഓപ്പൺ കിച്ചൻ. തുറന്ന നയമാണെങ്കിലും ലിവിങ്ങിൽ നിന്നു നോട്ടമെത്താത്ത വിധം ക്യൂരിയോസ് ഷെൽഫ് കൊടുത്തു. ‘C’ ഷെയ്പ്പിൽ കബോർഡുകൾ നൽകി മോഡുലർ കിച്ചനാണ് പണിതത്. ഡൈനിങ്ങിന് ഒരു വശത്ത് കിച്ചനും മറുവശത്ത് പാരന്റ്സ് ബെഡ്റൂമുമാണ് നൽകിയത്. ഇവിടെ സൗകര്യങ്ങളെ പല പല ലെവലുകളില്‍ ആയിട്ടാണ് നൽകിയിട്ടുള്ളത്. 

4-cent-home-mattanchery-bed

സ്റ്റെയർ കയറി ചെല്ലുന്ന ആദ്യത്തെ ലാന്റിങ്ങിൽ പ്രയർ റൂമും, രണ്ടാമത്തെ ലാന്റിങ്ങിൽ 2 കിടപ്പുമുറികളും കൂടാതെ കിഡ്സ് പ്ലേ ഏരിയയുമാണ് ഉള്ളത്. അവിടെ നിന്നും അഞ്ചാറ് സ്റ്റെപ്പ് കയറിയാല്‍ ചെല്ലുന്നത് മാസ്റ്റർ ബെഡ്റൂമിലേക്കാണ്. ഇതിന്റെ എല്ലാ വശങ്ങളിലും വെന്റിലേഷൻ ഉറപ്പാക്കിക്കൊണ്ടുള്ള ഡിസൈൻ രീതികൾക്കാണ് മുൻതൂക്കം കൊടുത്തത്. ഒരു ബാൽക്കണിയും ഇതിനോട് ചേര്‍ന്നു കൊടുത്തു. 

4-cent-home-mattanchery-balcony

ഈ സൗകര്യങ്ങളെ എല്ലാം വളരെ കൃത്യമായ സ്പേസ് പ്ലാനിങ്ങിലൂടെ പ്രാവർത്തികമാക്കിയിരിക്കുന്നു. എക്സ്പോസ്ഡ് കോൺക്രീറ്റ് വാളും, ഹെഡ്ബോര്‍ഡും, ഇന്റീരിയറിന്റെ അഴകളവുകൾക്കനുസരിച്ച് നിർമിച്ചെടുത്ത ഫർണിച്ചറുകളും എല്ലാം ആണ് ഇന്റീരിയറിന്റെ ആകെ ഭംഗി നിർണയിക്കുന്നത്. വീടിന്റെ പ്ലാനിങ് ഘട്ടത്തിൽ തന്നെ വാക് ത്രൂ വിഡിയോ ചെയ്ത് ക്ലൈന്റിനെ കാണിച്ചിരുന്നു. 3 ഡി വിഡിയോ അതുപോലെ തന്നെ പ്രാവർത്തികമാക്കിയാണ് ഓരോ ഇടവും ഇവിടെ മനോഹരമായി ഒരുക്കിയതെന്ന് വീടിന്റെ ഡിസൈനർ കൂടിയായ മനാഫ് പറയുന്നു. 

4-cent-home-mattanchery-kitchen

Project facts

സ്ഥലം– മട്ടാഞ്ചേരി

വിസ്തീർണം– 2800 sqft.

പ്ലോട്ട് – 4 സെന്റ്

ഉടമ– ജസീർ, സോന

ഡിസൈനർ- മനാഫ് കരീം 

മാഡ് കണ്സെപ്റ്റ്സ് 

Mob- 7558001111

പണി പൂർത്തിയായ വർഷം – ജനുവരി 2020  

English Summary- 4 cent House named Adams Paradise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com