sections
MORE

എത്ര സുന്ദരമാണ് ഈ വീട്! നിർമിച്ചത് വെറും 5 സെന്റിൽ ചെലവ് കുറച്ച്

5-cent-house-aluva
SHARE

5 സെന്റ് പ്ലോട്ടാണ് വീട് വയ്ക്കാൻ ഉണ്ടായിരുന്നത്. ഉള്ള സ്ഥലത്തെ വളരെ സൗകര്യപ്രദമായി ഉപയോഗിച്ച് 3 ബെഡ്‌റൂം വീട് വേണം  എന്നാണ് വീട്ടുടമ ആവശ്യപ്പെട്ടത് . ഈ ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ടാണ് സമകാലീന ശൈലിയിൽ , ഡിലാർക് ഇന്റീരിയർസ് വീട് പണി തീർത്തു കൊടുത്തത്. വീട്ടുകാരുടെ ബജറ്റിൽ നിന്നുകൊണ്ട് എല്ലാ  പണികളും പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്.

5-cent-house-aluva-exterior

കാർ പാർക്കിങ് സൗകര്യവും മുറ്റവും കോമ്പൗണ്ട് വെല്ലും അതിനോട് ചേർന്നു ചെറിയൊരു ഗാർഡനും നൽകി കൊണ്ടാണ് എലിവേഷൻ മനോഹരമാക്കിയത്. ബോക്സ് ടൈപ്പ് ഡിസൈനും പാഷ്യോയും സ്റ്റോൺ ക്ലാഡിങ്ങുമെല്ലാം സമകാലിക ശൈലിയുടെ പൂരകങ്ങളായി  വർത്തിക്കുന്നു. 

5-cent-house-aluva-living

കയറി വരുമ്പോൾ ചെറിയൊരു സിറ്റൗട്ട് കാണാം. സിറ്റൗട്ടിനോട് ചേർന്നുതന്നെയാണ് ഫോർമൽ ലിവിങ്. ലിവിങ്ങിനോട് ചേർന്നു തന്നെയാണ് സ്റ്റെയറിനു സ്ഥാനം. ലിവിങ്ങിൽ നൽകിയിട്ടുള്ള ടി വി യൂണിറ്റ് സ്റ്റെയറിനു മറ തീർക്കുന്നുണ്ട് . കൂടാതെ ഡൈനിങ്ങ്, കിച്ചൻ, ഒരു ബെഡ്‌റൂം ഇത്രയുമാണ് താഴെ ഉള്ളത്. 

5-cent-house-aluva-hall

വെണ്മയ്ക്കാണ്  ഇന്റീരിയറിൽ മുൻ‌തൂക്കം നൽകിയത് എങ്കിലും ഹൈലൈറ്റെഡ് വാളും ഫർണീച്ചറിലെയും ഫർണീഷുകളിലെയും നിറക്കൂട്ടുകൾ അകത്തളങ്ങളെ നയനമനോഹരമാക്കുന്നുണ്ട്. സിമ്പിൾ ഫോമിലാണ് ഡൈനിങ്ങ് ഏരിയയുടെ ക്രമീകരണം. പ്ലൈവുഡ് മൈക്ക ലാമിനേഷനാണ് ഡൈനിങ്ങ് ടേബിളിനു. ചെയറിനു തേക്ക് ഉപയോഗിച്ചു . 

5-cent-house-aluva-court

ഗ്ലോസി ഫിനീഷ് ലാമിനേഷന്റെ ചന്തമാണ്‌ അടുക്കളയ്ക്ക് . ഹൈ-എൻഡ് കിച്ചനാണ് . പർപ്പിൾ & വൈറ്റ് തീമിലാണ് കിച്ചൻ ഒരുക്കിയത്. 'L ' ഷേപ്പിലാണ് കൗണ്ടർ ചെയ്തിട്ടുള്ളത് . ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിനു നൽകിയത്.

5-cent-house-aluva-dine

സ്റ്റെയർ കയറി മുകളിൽ എത്തിയാൽ ഒരു ഓപ്പൺ ബാൽക്കണി ഉണ്ട്. ഫ്രോസ്റ്റഡ് ടഫൻറ് ഗ്ലാസ് റൂഫിങ് കൊടുത്തു.   ഫ്ലോറിങ്ങിനു  ആർട്ടിഫിഷ്യൽ ഗ്ലാസ് വിരിച്ചു ഭംഗിയാക്കി . മഴയും വെയിലും ഏൽക്കാതെ ഇവിടെ ഇരുന്നു വിശ്രമിക്കാം . ചൂരൽ ഫർണീച്ചറാണ് ഇവിടെ ഇട്ടിരിക്കുന്നത് . ബാംബൂ കർട്ടനും  ഇട്ടിട്ടുണ്ട് . 

5-cent-house-aluva-kitchen

മുകൾനിലയിൽ 2 കിടപ്പു മുറികളാണ് നൽകിയത്. കിടപ്പുമുറികളിലും നിറങ്ങളുടെ സാന്നിധ്യം നൽകിയിരിക്കുന്നത് കാണാം. കൃത്യമായ വെന്റിലേഷനും, നിറങ്ങളുടെ സംയോജനവും മുറികളെ ലളിതവും സുന്ദരവുമാക്കുന്നു. വാർഡ്രോബ് യൂണിറ്റുകളും എല്ലാം എല്ലാ മുറികളിലും ഏർപ്പെടുത്തിയിരിക്കുന്നു .

5-cent-house-aluva-bed

ഇങ്ങനെ എല്ലാ ആവശ്യങ്ങളും വീട്ടുകാരുടെ ആഗ്രഹത്തിനൊത്തു പൂർത്തിയാക്കി . ഇവിടെ ആഗ്രഹങ്ങൾക്കൊത്തു പ്ലാൻ ത്രീഡി വരച്ചപോലെ തന്നെ വീട് പണിതെടുത്തു. ഓരോ സ്പേസിനെ പറ്റിയും , അതിന്റെ ആവശ്യകതയും അനാവശ്യകതയും പറയുമ്പോൾ അതിനെ ഉൾകൊള്ളാനും പ്രാവർത്തികമാക്കാൻ കാണിച്ച വീട്ടുകാരുടെ മനസും ഈ പ്രോജക്ടിനെ ഭംഗി ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്ന് ഡി ലാർക് പ്രിൻസിപ്പൽ ഡിസൈനറായ ലിൻസൺ പറയുന്നു.

Project facts

Place- Chowara, Aluva

Plot- 5 cent

Area- 1563 sq.ft

Owner-Pramod, Mary

Design- D Lark architect & Interiors Aluva

Mob-9072848244

English Summary- Budget House  in  5 cent plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA