sections
MORE

ഈ ചെലവിൽ ഇങ്ങനെ ഒരു വീട് ഒരുക്കിയെന്നോ? അദ്ഭുതം തന്നെ! പ്ലാൻ

unique-home-pathanathitta
SHARE

പത്തനംതിട്ട പത്തനാപുരത്തുള്ള ബെന്നറ്റിന്റെ വീട് പതിവ് ശൈലികളിൽനിന്നും വ്യത്യസ്തമാണ്. അതെന്താണെന്ന് വീട്ടുകാർ പങ്കുവയ്ക്കുന്നു...

റോഡ് നിരപ്പിൽനിന്നും താഴെയുള്ള വീടായിരുന്നു പണ്ട്. സ്ഥലപരിമിതി, കാറ്റും വെളിച്ചവും കുറവ് തുടങ്ങിയ അസൗകര്യങ്ങൾ മൂലമാണ് വീട് പുതുക്കാൻ തീരുമാനിച്ചത്. എന്റെ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു ബജറ്റും നിശ്ചയിച്ചു.

മുകളിൽ ഒരു നില കൂട്ടിച്ചേർക്കുകയാണ് പ്രധാനമായി ചെയ്തത്. അതോടെ വീട് റോഡ് നിരപ്പിലായി. റോഡിൽ നിന്നും വീടിന്റെ മുകൾനിലയിലേക്ക് കയറി, അവിടെനിന്നും താഴേക്ക് ഇറങ്ങുംവിധമാണ് പുതിയ വീടിന്റെ രൂപകൽപന. ബോക്സ് ആകൃതിയിലുള്ള എലിവേഷനും വൈറ്റ്+റെഡ് കളർ കോംബിനേഷനും വീടിന് കൗതുകമുള്ള പുറംകാഴ്ച സമ്മാനിക്കുന്നു.

unique-home-pathanathitta-aerial

മാറ്റങ്ങൾ...

മുകൾനിലയിൽ സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഒരു കിടപ്പുമുറി എന്നിവ നിർമിച്ചു. ഇവിടെ നിന്നും താഴേക്കിറങ്ങാം.

unique-home-pathanathitta-living

താഴത്തെ പഴയ ഇടുങ്ങിയ മുറികൾ വിശാലമാക്കി. ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവ ഒരുക്കി. പഴയ നിലം മാറ്റി വിട്രിഫൈഡ് ടൈൽ വിരിച്ചു. ഗോവണിയുടെ സ്റ്റെപ്പിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. പഴയ വയറിങ് പൂർണമായി മാറ്റി. 

unique-home-pathanathitta-dine

അടുക്കള പൂർണമായും റീഫർണിഷ് ചെയ്തു. പ്ലൈവുഡ്+ പിയു കോട്ടിങ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. സമീപം വർക്കേരിയയും സ്റ്റോർ റൂമും നൽകി.

unique-home-pathanathitta-kitchen

താഴത്തെ നില കുഴിയിലായതിനാൽ കാറ്റും വെളിച്ചവും കയറാൻ മാർഗം കണ്ടു. സ്റ്റെയർ വരുന്ന ഭാഗത്ത് പുറംഭിത്തിയിൽ ടഫൻഡ് ഗ്ലാസും ഹുരുഡീസ് ബ്ലോക്കും കൊണ്ടും ഷോ വാൾ നൽകി. ഇത് കാഴ്ചയിലെ ഭംഗിക്കപ്പുറം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു.

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പും അടക്കം 29 ലക്ഷം രൂപയിൽ പുതിയ വീട് ഒരുക്കാൻ കഴിഞ്ഞു.

unique-home-pathanathitta-night

ചെലവ് കുറച്ച ഘടകങ്ങൾ

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. പഴയ ഫർണിച്ചർ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു.

ഭിത്തി കുറച്ചു ചുറ്റുമതിൽ കെട്ടി. മുകളിൽ ജിഐ ട്യൂബ് നൽകി.

സിറ്റൗട്ട്, സ്റ്റെപ്പ് എന്നിവിടങ്ങളിൽ ഗ്രാനൈറ്റ് ഒഴിവാക്കി. പകരം ബ്ലാക് ടൈൽ നൽകി.

unique-home-pathanathitta-ff

ഗോവണിയുടെ കൈവരിക്ക് തടി ഒഴിവാക്കി. പകരം ജിഐ ട്യൂബ് നൽകി.

unique-home-pathanathitta-gf

Project facts

Location- Pathanapuram, Pathanamthitta

Area- 1820 SFT

Owner- Bennet Mathew & Namitha

Total Cost- 29 Lakhs

Designers- Unnikrishnan S, Rijo Varghese, Anil Prasad

Better Design Studio, Adoor 

Mob-9207248450, 9744663654

English Summary- Renovated House in Contour Plot Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA