ADVERTISEMENT

കുവൈറ്റിൽ ഉദ്യോഗസ്ഥനായ മാണിക്കൽ വീട്ടിൽ സിബിയും ഭാര്യ ജെൻസിയും കുടുംബവീട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിൽ  നിന്നും, കാഞ്ഞിരപ്പള്ളി തമ്പലക്കാട് വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാൻ തീരുമാനിച്ചത് കൂടുതൽ സൗകര്യം കണക്കാക്കിയാണ്. 

kerala-home-kanjirappilly-sideview-JPG

വീടുപണിയുടെ തയാറെടുപ്പിനിടയിൽ, പല വീടുകളും പുറത്തുനിന്ന് കാണുമ്പോൾ, ഇത് തങ്ങളുടെ വീടായിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചിട്ടുണ്ട്. ഓടിട്ട മേൽക്കൂരയും നീളൻ വരാന്തയുമൊക്കെയുള്ള കേരളത്തനിമയുള്ള വീടായിരുന്നു ഇരുവരുടെയും മനസ്സിൽ. അതവർ എൻജിനീയർ ശ്രീകാന്ത് പാങ്ങപ്പാടിനോട് തുറന്നുപറഞ്ഞു.

kerala-home-kanjirappilly-living-view-JPG

റോഡിൽ നിന്നും ഉയർന്ന സ്ഥലം നിരപ്പാക്കി, പരമ്പരാഗത ശൈലിയിലുള്ള വീടാണ് ശ്രീകാന്ത് രൂപകൽപന ചെയ്തത്. പോർച്ച്, പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഒരുക്കിയത്.

kerala-home-kanjirappilly-prayer-view-JPG

പുറത്തെ പ്രകൃതിയെ വീടിനകത്തെത്തിക്കുന്ന കോർട്യാർഡുകളാണ് മറ്റൊരു സവിശേഷത. കിടപ്പുമുറിയുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടൊരുക്കിയ പൊതുവിടങ്ങൾ വീടിനുള്ളിൽ കൂടുതൽ വെളിച്ചവും വലുപ്പവും തോന്നിക്കുന്നു.

kerala-home-kanjirappilly-hall-view-JPG

വീടിന്റെ മുൻകാഴ്ചകളിലെ പൂമുഖമുള്ള നീളൻ മറയ്ക്കാതെ ഒരരികിലായി പോർച്ചും ട്രസ് റൂഫിൽ നിർമിച്ചു ഓടുപാകിയിരിക്കുന്നു. റോഡിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീടിനു ലഭിക്കുന്ന കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നത്, ചുറ്റും സ്വാഭാവിക ചരിവ് നിലനിർത്തിയൊരുക്കിയ പച്ചപ്പ് നിറഞ്ഞ പുൽമേടുകളാണ്.

kerala-home-kanjirappilly-dine-view-JPG

അന്ന് മറ്റുള്ളവരുടെ വീട് ആഗ്രഹിച്ച ഇവരുടെ വീട് കണ്ടാൽ റോഡിൽ കൂടി പോകുന്നവർ ഒരുവട്ടമെങ്കിലും ആഗ്രഹിക്കാതെ പോകില്ല.

kerala-house-kanjirappilly-bed-JPG

വീട് കാണാനെത്തുന്നവരുടെ മുഖത്തെ കൗതുകവും ഉത്സാഹവും കാണുമ്പോൾ വീട്ടുകാരുടെ മനസ്സും നിറയുന്നു. ഇപ്പോൾ സിബിയും ജെൻസിയും അഭിമാനത്തോടെ പറയുന്നു: ഈ വീട് ഞങ്ങളുടേതാണ്...

kerala-home-kanjirappilly-lawn-view

 

kerala-home-kanjirappilly-family-photo

Project facts

Location- Thambalakkad, Kanjirappilly

Area- 2200 SFT

Owner- Sibi, Jensy

Design- Sreekanth Pangappadu

PG Group Designs, Kanjirappilly

Mob- 9447114080

email- pggroupdesigns@gmail.com

English Summary- Traditional Kerala House Plan kanjirappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com