sections
MORE

ഇത് വരുമാനമാർഗം കൂടിയാകുന്ന വീട്! എങ്ങനെയെന്നോ? പ്ലാൻ

10-cent-revenue-home
SHARE

തൃശൂർ ജില്ലയിൽ ഒല്ലൂരിലുള്ള പുതിയ വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു..

രണ്ടു വശത്തുനിന്നും റോഡ് കടന്നുപോകുന്ന 10 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. രണ്ടു വശത്തു നിന്നും കാഴ്ച് ലഭിക്കുംവിധമാണ് വീട് രൂപകൽപന ചെയ്തത്. സമകാലിക ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച. ഗ്രേ+ വൈറ്റ് നിറങ്ങളാണ് പുറംഭിത്തികളിൽ നൽകിയത്.  മുകൾനില ഒരു വരുമാനമാർഗമാക്കുംവിധം വാടകയ്ക്ക് കൊടുക്കാൻ പാകത്തിൽ വേണമെന്ന് ഡിസൈനറോട് പറഞ്ഞിരുന്നു. അതിനാൽ മുകളിലും കിച്ചൻ പ്രൊവിഷൻ നൽകിയിട്ടുണ്ട്. മുകളിലേക്ക്  പുറത്തുകൂടെ സെപ്പറേറ്റ് എൻട്രിയും നൽകിയിട്ടുണ്ട്.

10-cent-revenue-home-view

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഹോം തിയറ്റർ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയത്. മുകൾനിലയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയും ഒരുക്കി. മൊത്തം 3600 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

10-cent-revenue-house

സ്വാഭാവിക പ്രകാശത്തിന് പ്രാധാന്യം നൽകിയാണ് അകത്തളം ചിട്ടപ്പെടുത്തിയത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അധികഭംഗി നൽകുന്നു. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അധികഭംഗി നൽകുന്നു. 

10-cent-revenue-hall

വലുതും ചെറുതുമായ മൂന്ന് കോർട്യാർഡുകൾ ഉള്ളിലുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും അകത്തെത്തുന്നു. ഓപ്പൺ ഹാളിന്റെ ഭാഗമാണ് ലിവിങ് -ഡൈനിങ്. അതിനാൽ അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലത അനുഭവപ്പെടും. 

ഡൈനിങ്ങിന്റെ വശത്തുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്ക് കടക്കാം. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകൾ പച്ചപ്പ് നിറയ്ക്കുന്നു. 

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ് നൽകിയത്. ഓപ്പൺ കൗണ്ടറും ഇവിടെ നൽകി. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

10-cent-revenue-home-kitchen

ഡെഡ് സ്‌പേസ് ഒഴിവാക്കിയാണ് ഗോവണിയുടെ ഡിസൈൻ. ഗോവണിയുടെ താഴെയായി പ്രൊജക്ടർ സ്‌പേസ് ഒരുക്കി. അങ്ങനെ മിനി ഹോം തിയറ്റർ ഇവിടെ സാധ്യമായി.

10-cent-revenue-home-theatre

മൂന്നു കിടപ്പുമുറികൾക്കും കോർണർ വിൻഡോകൾ നൽകിയിട്ടുണ്ട്. ഇത് കാറ്റും വെളിച്ചവും നന്നായി അകത്തേക്ക് എത്തിക്കുന്നു. കൂടാതെ കിടപ്പുമുറികളിലും കോർട്യാർഡുകൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്.

10-cent-revenue-home-bed

രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ വീട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇനിയാണ് പ്രധാന  കാര്യം. ആഗ്രഹിച്ചതുപോലെ മുകളിൽ ഞങ്ങൾക്ക് ഒരു വാടകക്കാരെ കൂടി കിട്ടി. അതുവഴിയുള്ള വരുമാനവും. അങ്ങനെ രണ്ട് കുടുംബങ്ങളാണ് ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഇപ്പോൾ അന്തിയുറങ്ങുന്നത്. എന്തായാലും വരുമാനമാർഗം കൂടിയാകുന്ന വീട് സാധ്യമായതിൽ ഞങ്ങൾ ഹാപ്പിയാണ്.

GROUND SECTION

Project facts

GROUND SECTION

Location- Ollur, Thrissur

Plot- 10 cent

Area- 3600 SFT

Owner- Shabareesh

Design- Sonu VG

Mob- 8907210384

Completion year- 2019

English Summary- Revenue generating House thrissur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA