sections
MORE

5 സെന്റിൽ വീടും ഓഫിസും; അധികച്ചെലവ് ലാഭിക്കാം; മാതൃക

5-cent-home-trivandrum
SHARE

നഗരത്തിലെ ചെറിയ പ്ലോട്ടുകളിൽ ബഹുവിധ സൗകര്യങ്ങളോടെ വീട് ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയാണ് തിരുവനന്തപുരത്തുള്ള  ആനന്ദിന്റെ ഈ വീട്. വെറും 5 സെന്റ് പ്ലോട്ടിൽ വീടിനൊപ്പം ഓഫിസും ഒരുക്കിയിരിക്കുന്നു.വീടിന്റെ സ്വകാര്യതയെ ബാധിക്കാതെയും ഓഫിസ് പ്രവർത്തനങ്ങൾക്ക് ഭംഗം വരാതെയുമാണ് രൂപകൽപന.

സമകാലിക ശൈലിയിൽ ഒരുക്കിയ എലിവേഷനും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും ക്രോസ് വെന്റിലേഷന് നൽകിയ ബ്രീതിങ് വോളും ചുറ്റുമതിലുമെല്ലാം പുറംകാഴ്ചയെ ആകർഷകമാക്കുന്നു.ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് പരമാവധി വിശാലത ഉറപ്പുവരുത്തുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്,  മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ഓഫിസ്, ഓപ്പൺ ടെറസ് എന്നിവയാണ് 2570 ചതുരശ്രയടിയിൽ ഒരുക്കിയത്.

5-cent-home-trivandrum-court

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവിടങ്ങളിൽ നിന്നും നോട്ടമെത്തുന്ന സ്റ്റെയറും,  സമീപം ഡബിൾ ഹൈറ്റിൽ ഒരുക്കിയ സ്‌കൈലൈറ്റ് കോർട്യാർഡുമാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഇവിടെയും ഭിത്തി നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു.

5-cent-home-trivandrum-hall

കോർട്യാർഡ് സീലിങ്ങിൽ വൃത്താകൃതിയിൽ സിഎൻസി കട്ടിങ് ഡിസൈൻ നൽകിയത്, പ്രഭാതത്തിലെ സൂര്യരശ്മികളും രാത്രിയുടെ മനോഹാരിതയുമെല്ലാം ഉള്ളിലെത്തിക്കുന്നു.

5-cent-home-trivandrum-dine

ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷ്യോയിലേക്ക് ഇറങ്ങാൻ പാകത്തിൽ ഡോർ കം വിൻഡോ നൽകി. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ഡൈനിങ്ങിനെയും കിച്ചനെയും വേർതിരിക്കുന്ന പാർടീഷനിൽ ടീക് പാനലിങ് നൽകി, ഇരുവശവും ഷെൽഫ് കൊടുത്തു.

5-cent-home-trivandrum-upper

സ്റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ നിന്നും ഓഫിസിലേക്ക് കയറാം. ഇതുകൂടാതെ പുറത്തുനിന്നും ഓഫിസ് സ്‌പേസിലേക്ക് കയറാൻ സെപ്പറേറ്റ് ഗോവണിയും നൽകിയിട്ടുണ്ട്. ഓഫിസ് സ്റ്റാഫിന് ഭക്ഷണം കഴിക്കാൻ മുകൾനിലയിൽ ഡൈനിങ് സ്‌പേസ് വേർതിരിച്ചിട്ടുണ്ട്. ഇവിടെ റൂഫിങ്ങിന് ജിഐ പൈപ്പ് നൽകി ഗ്ലാസ് ഇട്ടു. ഭിത്തിയിൽ സ്റ്റോൺ ക്ലാഡിങ് നൽകി പച്ചപ്പിനും ഇടം കൊടുത്തു. ഒരു കോഫി ടേബിളും ഇവിടെ ഒരുക്കി.

ആദ്യ ലാൻഡിങ്ങിൽ നിന്നും മൂന്നു സ്റ്റെപ്പ് കയറിയാൽ അപ്പർ ലിവിങ്ങിലെത്താം. ഇരുനിലകളും തമ്മിൽ കമ്യൂണിക്കേഷൻ സാധ്യമാകുംവിധമാണ് ക്രമീകരണം. താഴെ ഇരുന്നാൽ മുകളിൽ ഇരിക്കുന്നവരെയും മറിച്ചും കാണാം.

താഴത്തെ നിലയിൽ ഒന്നും, മുകളിൽ രണ്ടും കിടപ്പുമുറികൾ നൽകി. ഹെഡ്‌സൈഡ് വോളിൽ വുഡൻ പാനലിങ് നൽകി മുറികൾ ഹൈലൈറ്റ് ചെയ്തു.

5-cent-home-trivandrum-bed

മറൈൻ പ്ലൈവുഡ്, ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടർ ടോപ്പിനു ഗ്രാനൈറ്റ് കൊടുത്തു. ഇവിടെ നൽകിയ ഓപണിംഗിലൂടെ സ്റ്റെയറും കോർട്യാർഡുമെല്ലാം കാണാനാകും.

5-cent-home-trivandrum-kitchen

ചുരുക്കത്തിൽ ഓഫിസും വീടും വേറിട്ട് നിൽക്കുന്ന രീതിയിൽ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒരുക്കിയതാണ് വീടിനെ പ്രസക്തമാകുന്നത്. ഓഫിസ് വീട്ടിൽ തന്നെ ഒരുക്കിയതോടെ വാടകയുടെ അധികസാമ്പത്തിക ബാധ്യത ഒഴിവാക്കാനുമാകും.

Model

Project facts

Model

Location- Trivandrum

Plot-5 cent

Area- 2570 SFT

Owner- Anand Raj & Remya

Design- Radhakrishnan

SDC Architects, Trivandrum

Mob- 9447206623

English Summary- 5 cent Office House Trivandrum Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA