sections
MORE

ഈ ചെലവിൽ ആഡംബര വീട് ഒരുക്കിയെന്നോ! അതിശയം തന്നെ...

10-cent-home-kollam-exterior
SHARE

കൊല്ലം അഞ്ചലിലാണ് ജേക്കബ് ജോർജിന്റെയും കുടുംബത്തിന്റെയും വീട്. കോസ്റ്റ് ഇഫക്ടീവ് എന്ന വിശേഷണത്തിന് ഏറ്റവും അർഹമായ ഈ വീട് ഒരുക്കിയത് 40 ലക്ഷം രൂപയ്ക്കാണ്. മുടക്കിയ പണത്തിനേക്കാൾ മൂല്യമുള്ള സൗകര്യങ്ങളാണ് ഹൈലൈറ്റ്.

10 സെന്റിൽ മുറ്റത്തിനും ഗാർഡനും സ്ഥലം നൽകിയാണ് വീടിനു സ്ഥലം കണ്ടത്. എക്സ്പോസ്ഡ് ബ്രിക്കിന്റെയും കരിങ്കല്ലിന്റെയും ചുവരുകളാണ് വീടിന്റെ പുറംകാഴ്ചയുടെ ആകർഷണീയത.

10-cent-home-kollam

ഇത് ചൂടിനെതിരെ ഒരു കവചം പോലെ വീടിനെ സംരക്ഷിക്കുന്നുമുണ്ട്. മുകൾനിലയിൽ എംഎസ് ട്യൂബ് കൊണ്ട് കൈവരികളും വീടിനെ വലംവയ്ക്കുന്നു. മെറ്റൽ ഫ്രെയിം വർക്കിൽ ഷിംഗിൾസ് വിരിച്ചാണ് കാർപോർച്ച്. ഇത് പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റിനൽകി.

പോർച്ച്, ലിവിങ്, ഡൈനിങ്, പാഷ്യോ, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

10-cent-home-kollam-living

കമനീയമായ കാഴ്ചകളാണ് സ്വീകരണമുറിയിൽ കാത്തിരിക്കുന്നത്. ഒരു വശത്തെ ഭിത്തിയിൽ മരത്തിന്റെ ആകൃതിയിൽ ഡിസൈൻ കട്ടിങ് നൽകി, കൺസീൽഡ് ലൈറ്റ് കൊടുത്തു. ഇവിടെ ട്രോഫി ഷെൽഫാക്കി മാറ്റി. മറുവശത്തെ ഭിത്തി ഗ്രീൻ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു. U ഷേപ്പിൽ വിശാലമായ സോഫ സെറ്റ് നൽകി. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും മുറിയുടെ ഗ്ലാമർ കൂട്ടുന്നു. വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റുമാണ് നിലത്തു വിരിച്ചത്.

ലിവിങ്-ഡൈനിങ് ഏരിയയ്ക്കിടയിൽ മൂവബിൾ സെമി-പാർടീഷനാണ് നൽകിയത്. വീട്ടിൽ ഒരുപാട് അതിഥികൾ വന്നാൽ, അവരെ ഉൾക്കൊള്ളാൻ,  ഇത് ഒറ്റ ഹാളായി പരിവർത്തനം ചെയ്യാം എന്ന ഗുണവുമുണ്ട്.

10-cent-home-kollam-court

ലിവിങ്ങിനോട് ചേർന്നാണ് കോർട്യാർഡ്. ഇത് ഡബിൾ ഹൈറ്റിലാണ്. ഇവിടെ ഇൻഡോർ പ്ലാന്റും പെബിൾസുമൊക്കെ നൽകി ആകർഷകമാക്കി. മുകളിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് എത്തുന്നുമുണ്ട്.

10-cent-home-kollam-upper

ഡൈനിങ് ടേബിളിനു സമീപം ക്രോക്കറി ഷെൽഫ് നൽകിയിട്ടുണ്ട്.  അപ്പർ ലിവിങ്ങിലും സീറ്റിങ് സൗകര്യം ഒരുക്കി. സീലിങ്ങിലെ സ്‌കൈലൈറ്റ് മുകളിലും പ്രകാശം നിറയ്ക്കുന്നുണ്ട്.

10-cent-home-kollam-dine

സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. കട്ടിലുകളുടെ താഴെ കൺസീൽഡ് സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി. വലിയ ജനാലകൾ കാറ്റും വെളിച്ചവും മുറികളിൽ സമൃദ്ധമായി എത്തിക്കുന്നു.

10-cent-home-kollam-bed

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. ഗ്രീൻ+ വൈറ്റ് തീം ഇവിടെയും തുടരുന്നു. കൗണ്ടറിൽ ഗ്രാനൈറ്റ് ഒരുക്കി.

10-cent-home-kollam-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയ്ക്ക് ഇത്രയും സൗകര്യങ്ങൾ ഒരുക്കി എന്നതാണ് ഹൈലൈറ്റ്.

ചെലവ് കുറച്ച ഘടകങ്ങൾ

എക്സ്റ്റീരിയർ ലളിതമാക്കിയത് ചെലവ് കുറച്ചു.

എക്സ്പോസ്ഡ് ബ്രിക്ക് ശൈലി പ്ലാസ്റ്ററിങ്, പെയിന്റിങ് ചെലവുകൾ കുറച്ചു.

ഇടത്തരം തടികളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. പഴയ തടികളും പുനരുപയോഗിച്ചു.

ലിവിങ്- ഡൈനിങ് മാത്രം ഫോൾസ് സീലിങ് നൽകി. ബാക്കിയിടങ്ങൾ ലളിതമായി ഒരുക്കി.

Project facts

Location- Anchal, Kollam

Plot- 10 cent

Area-2600 SFT

Owner- Jacob George

Designer- Navin Lal

Habitat Technology Group, Punalur

Mob- 0475-2228201

Budget- 40 Lakhs

Completion year- 2019

English Summary- 40 Lakh House Plan Kollam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA