അച്ഛനും മകനും കൈകോർത്തു; 17 ലക്ഷത്തിന് വീട് ഒരുങ്ങി! പ്ലാൻ, വിഡിയോ

17-lakh-home
SHARE

മനസ്സും അൽപം സാങ്കേതികജ്ഞാനവും ഉണ്ടെങ്കിൽ സ്വന്തം വീട് സ്വയം പണിയാം എന്ന്  തെളിയിക്കുകയാണ് മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും കുടുംബവും. വെറും 10 ലക്ഷത്തിനു പണി തീർത്ത ഇവരുടെ വീട്ടുവിശേഷങ്ങളിലേക്ക്...

എന്റെ പേര് സൽമാൻ പ്രവാസിയാണ്. നാട്ടിലെത്തി വീട് പണിയാൻ പദ്ധതിയിട്ടപ്പോൾ കുറഞ്ഞ ചെലവിൽ ഞങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ വീടാകണം എന്നതായിരുന്നു സ്വപ്നം. അങ്ങനെ ഉപ്പ അബ്ദുൽ ഹക്കീം പ്രാരംഭ പ്ലാൻ തയാറാക്കി. ഇന്റീരിയർ ഡിസൈൻ ചെയ്തതും ഉപ്പ തന്നെയാണ്. നിർമാണ അനുമതി ലഭിച്ച ശേഷം, കോട്ടയ്ക്കലുള്ള  D & E Architects നെ നിർമാണ മേൽനോട്ടം ഏൽപിച്ചു. സ്ട്രക്ച്ർ പൂർത്തിയായശേഷം വയറിങ്, പ്ലമിങ്, പെയിന്റിങ്  ‌തുടങ്ങിയ ജോലികൾ ഞാൻ ഏറ്റെടുത്തു. അങ്ങനെ പണിക്കൂലി ഇനത്തിൽ നല്ലൊരു തുക ഞങ്ങൾക്ക് ലഭിക്കാനായി. 

17-lakh-home-side

മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ട്രസ് വർക്ക് ചെയ്തു ഓട് വിരിച്ചു . ഇതിനു താഴെ എസിപി ഷീറ്റ് കൊണ്ട് സീലിങ്ങും നൽകി. അതിനാൽ സാധാരണ വാർക്ക വീടുകളേക്കാൾ ചൂട് കുറവാണ് വീടിനുള്ളിൽ.

17-lakh-home-hall

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1300 ചതുരശ്രയടിയിൽ ഒരുക്കിയത്.

17-lakh-home-hallside

ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളായാണ് നിർമിച്ചത്. അതിനാൽ ചെറിയ വീടാണെങ്കിലും അകത്തേക്ക് കയറുമ്പോൾ ഒരു വിശാലത അനുഭവപ്പെടും. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകി ഊണുമേശ ഒരുക്കി.

17-lakh-home-bed

കിടപ്പുമുറികളിൽ ഫാബ്രിക്കേഷൻ ചെയ്തു കബോർഡുകൾ നൽകി. ഒരു ഭിത്തിയിൽ വോൾസ്റ്റിക്കറുകളും നൽകി ആകർഷകമാക്കി.

17-lakh-home-kitchen

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കളയിലെ ക്യാബിനറ്റുകൾ. വർക്കേരിയയിൽ ഒരു മിനി ഡൈനിങ് ടേബിളും സെറ്റപ് ചെയ്തിട്ടുണ്ട്.

17-lakh-home-workarea

10 ലക്ഷം രൂപയ്ക്ക് വീടിന്റെ സ്ട്രക്ചർ പൂർത്തിയായി. എന്നാൽ അൽപം ഭംഗിയായി തന്നെ ഫർണിഷിങ് ചെയ്തേക്കാം എന്നുതീരുമാനിച്ചു. ഫർണീച്ചറുകൾ മിക്കതും ഓൺലൈനായി വാങ്ങി. അങ്ങനെ വിലക്കിഴിവും ലഭിച്ചു. ഇനി എസിയുടെ കുറവ് വേണ്ട എന്നുകരുതി രണ്ടു കിടപ്പുമുറികളിലും എസി വാങ്ങിവച്ചു. അങ്ങനെ എല്ലാംകൂടി ഫർണിഷിങ്ങിന് 7 ലക്ഷം കൂടി ചെലവഴിച്ചു. അങ്ങനെ മൊത്തം 17 ലക്ഷത്തിനു ഞങ്ങളുടെ ആഡംബര വീട് സഫലമായി.

ചെലവ് കുറച്ച ഘടകങ്ങൾ 

വീട്ടുകാർ ഏറ്റെടുത്തതിനാൽ പണിക്കൂലിയിനത്തിൽ നല്ലൊരു തുക ലാഭിച്ചു.

ഫർണീച്ചറുകൾ വിലക്കുറവിൽ ഓൺലൈനായി വാങ്ങി.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. വാതിലിനും ജനലുകൾക്കും കോൺക്രീറ്റ് കട്ടിള നൽകി.

ഫോൾസ് സീലിങ് ഒഴിവാക്കി. ലൈറ്റ് പോയിന്റുകൾ  നേരിട്ടുനൽകി.

17-lakh-home-plan

Project facts

Location- Kottakkal, Malappuram

Area- 1300 SFT

Owner & Designers- Abdul Hakeem & Salman

Mob-  9497204911

Construction cost- 10 Lakhs

Total Budget- 17 Lakhs

English Summary- Father-Son Build House by Own; 17 Lakhs Home Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.