ADVERTISEMENT

നിർമിക്കുന്നതിന് മുൻപ് പേര് നിശ്‌ചയിക്കപ്പെട്ട വീടാണ് തിരുവനന്തപുരത്തുള്ള ഗുൽമോഹർ. ഒരു ഉദ്യാനം പോലെ സുന്ദരമായ വീട് വേണം എന്ന വീട്ടുകാരുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ വീട്. പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കറാണ് (Habitat Technology Group) വീട് രൂപകൽപന ചെയ്തത്.

ചരിഞ്ഞ പ്ലോട്ട് അതേപടി നിലനിർത്തി പരിസ്ഥിതിസൗഹൃദമായാണ് വീട് പണിതത്. അതിനാൽ ഉയരവ്യത്യാസം അകത്തളങ്ങളിൽ പ്രകടമാണ്. മണ്ണ് ഒരു പ്രധാന നിർമാണവസ്തുവായി ഉപയോഗിച്ചു. എക്സ്പോസ്ഡ് ബ്രിക്ക് വർക്കുകളുടെ തനിമ വീടിനകത്തും പുറത്തും നിറയുന്നു. ഭിത്തിയിലെ ഷോ വാളിൽ ഗ്രേ നാച്ചുറൽ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് ഏകദേശം 2000 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫില്ലർ സ്ലാബ് ശൈലിയിൽ ഓട് വച്ചാണ് മേൽക്കൂര വാർത്തത്. അതിനാൽ ചൂട് താരതമ്യേന കുറവുമാണ്. വാതിൽ, ജനൽ എന്നിവയ്ക്ക് പഴയ തടി പുനരുപയോഗിച്ചു.

സിറ്റൗട്ടിൽ നൽകിയ വെർട്ടിക്കൽ ഗാർഡനാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. സിറ്റൗട്ടിൽ ഇരിപ്പിടമായി ഉപയോഗിക്കാവുന്ന ഷൂ റാക്ക് നൽകി.

gulmohar-garden

പ്രധാന വാതിൽ തുറന്നു കയറുമ്പോൾ ഇടത് വശത്തായി സ്വീകരണമുറി. വലതുവശത്ത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ കോർട്യാർഡ്. മേൽക്കൂരയിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്കെത്തുന്നു. നിലത്ത് സിന്തറ്റിക് ഗ്രാസ് വിരിച്ചു. മുള കൊണ്ടുള്ള ജാളികളാണ് കോർട്യാർഡിന്റെ ഭിത്തികളിലെ ആകർഷണം.

gulmohar-court

രണ്ടു പടി മുകളിലായി ഊണുമുറി. ഇവിടെ നിന്ന് ചെറിയ പാഷ്യോയിലേക്ക് ഇറങ്ങാൻ ഗ്ലാസ് വാതിലുണ്ട്. ഇത് തുറന്നിട്ടാൽ കാറ്റ് വീടിനുള്ളിലൂടെ കയറിയിറങ്ങും.

gulmohar-dine

ഗോവണിയുടെ കൈവരികളിൽ ട്രീറ്റ് ചെയ്ത മുള ഉപയോഗിച്ചു. ആദ്യ ലാൻഡിങ്ങിൽ ലൈബ്രറി സ്‌പേസ് ഒരുക്കി. ഗോവണിയുടെ ഭാഗത്തെ സീലിങ്ങിലും സ്‌കൈലൈറ്റ് നൽകി. ഇതുവഴിയും പ്രകാശം മുകൾനിലയിൽ നിറയുന്നു.

gulmohar-skylit

എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങും ബുദ്ധന്റെ മനോഹരമായ പെയിന്റിങ്ങും നിറയുന്ന സ്‌പേസാണ് മുകൾനിലയിൽ ഹൈലൈറ്റ്. ഇതിനു സമീപം സ്റ്റഡി സ്‌പേസും വേർതിരിച്ചു.

gulmohar-stair

താഴെ ഒന്നും മുകളിൽ രണ്ടും രണ്ടും കിടപ്പുമുറികൾ നൽകി. കാറ്റും വെളിച്ചവും കടന്നുവരാൻ വലിയ ജാലകങ്ങൾ മുറികളിൽ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് ക്രമീകരിച്ചു.

gulmohar-bed

ലളിതവും ഉപയുക്തവുമാണ് അടുക്കള. സ്റ്റോറേജിനായി ക്യാബിനറ്റുകൾ നൽകി. സമീപം വർക്കേരിയയും ക്രമീകരിച്ചു.

gulmohar-kitchen

മികച്ച നാച്ചുറൽ ലൈറ്റിങ്ങും വെന്റിലേഷനും ലഭിക്കുന്നതിനാൽ വീട്ടിൽ ഫാനും ലൈറ്റുമൊന്നും അധികം ഉപയോഗിക്കേണ്ട കാര്യമില്ല.

gulmohar-studyarea

ചുരുക്കത്തിൽ ഗുൽമോഹർ എന്ന പേര്  സൂചിപ്പിക്കുന്നതുപോലെ പൂക്കളെ കാണുമ്പോൾ നിറയുന്ന സന്തോഷമാണ് വീടിന്റെ ഹൈലൈറ്റ്.

gulmohar-budha

Project facts

Location- Thiruvananthapuram

Area- 2000 SFT

Architect- G. Shankar

Habitat Technology Group

Ph- 0471 234 4904

ചിത്രങ്ങൾ, വിഡിയോ- അജിത് തോമസ് 

English Summary- Gulmohar Eco friendly House Swapnveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com