sections
MORE

എന്താണ് ഇതിന്റെ ഗുട്ടൻസ്? 23 വർഷം പഴക്കമുള്ള വീട് മാറിയത് കണ്ടോ!

kothamangalam-house-newface
SHARE

23 വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ വർധിച്ചപ്പോഴാണ് കാലാനുസൃതമായി പുതുക്കിപ്പണിയാൻ ഉടമസ്ഥൻ തീരുമാനിച്ചത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം, വിശാലത ഉണ്ടാകണം, ഒപ്പം പുതിയകാല ജീവിതശൈലിയോട് യോജിക്കുകയും വേണം. ഇതായിരുന്നു ഡിമാൻഡ്. ഇപ്രകാരമാണ് വീട് പുതുക്കി രൂപകൽപന ചെയ്തത്.

പൊളിച്ചുപണികൾ  കഴിവതും കുറച്ച്, അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് മാറ്റം സാധ്യമാക്കിയത്. ഒരു കിടപ്പുമുറിയും രണ്ടു ബാത്റൂമുകളുമാണ് പുതുതായി കൂട്ടിച്ചേർത്തത്. പുറംകാഴ്ചയിൽ ഷോവാൾ ഹൈറ്റ് കൂട്ടി എലിവേഷന് പുതിയ മാനം നൽകി.

kothamangalam-old-house
പഴയ വീട്

അകത്തളങ്ങളിൽ ഫ്ളോറിങ് എല്ലാം മാറ്റി പുതിയത് വിരിച്ചു. പുതിയ ഫർണിച്ചർ, സീലിങ്, പാനലിങ് വർക്കുകൾ, എൽഇഡി സ്പോട്-ഹാങ്ങിങ് ലൈറ്റുകൾ എന്നിവയെല്ലാം അകത്തളം നവീനമാക്കി മാറ്റുന്നു. ഇന്റീരിയർ അളവുകൾക്കനുസരിച്ച് ഫർണിച്ചർ പ്രത്യേകം പണിതെടുക്കുകയായിരുന്നു. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷാണ് അകത്തളങ്ങളിൽ പ്രൗഢി പകരുന്നത്.

kothamangalam-newface-exterior

ലിവിങ് ഏരിയയിൽ നൽകിയ ബുദ്ധന്റെ വാൾ പെയിന്റിങ്, ഭംഗിക്കൊപ്പം  അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. സെമി ഓപ്പൺ- പാർടീഷൻ ശൈലിയിലാണ് ഇടങ്ങൾ തമ്മിൽ വേർതിരിച്ചത്.

kothamangalam-newface-living

ഡൈനിങ് ഹാളിന്റെ ഔർ ഭിത്തിയിലും പെയിന്റിങ് നൽകി ഹൈലൈറ്റ് ചെയ്തു. സൈക്കിളും വിളക്കുമരവും പക്ഷികളും നിറയുന്ന പെയിന്റിങ് അകത്തളത്തിന് പ്രത്യേക ഭംഗി പകരുന്നു.

kothamangalam-newface-dine

രണ്ടു പഴയ ശൈലിയിലുള്ള കിടപ്പുമുറികളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത്. അതിനൊപ്പം ഒരു മുറി കൂടിചേർത്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി.

kothamangalam-newface-bed

അടുക്കളയും പൊളിച്ചുപണി ഒഴിവാക്കി പുതുക്കിയെടുത്തു. മോഡുലാർ സൗകര്യങ്ങളും അധിക സ്റ്റോറേജിനായി കബോർഡുകളും നൽകി. സമീപം വർക്കേരിയയും ഒരുക്കി.

kothamangalam-newface-kitchen

പൊതുവിൽ പുതുക്കിപ്പണി എന്നുപറയുമ്പോൾ മൊത്തം ഇടിച്ചുനിരത്തി പുതിയത് പണിയുക എന്നതാണ് പലരും പിന്തുടരുന്നത്. എന്നാൽ ഇവിടെ അതിനു വിപരീതമായി, മാറ്റം വേണ്ട ഇടങ്ങങ്ങളെ മാത്രം വിപുലമാക്കിയുള്ള പുതുക്കലാണ് നടത്തിയത്. അതിനാൽ ചെലവും കയ്യിൽനിന്നു. ചുരുക്കത്തിൽ ജീവിതശൈലിയും സാഹചര്യങ്ങളും മാറുമ്പോൾ വീടിനെ അതിനൊത്ത് അപ്‌ഡേറ്റ് ചെയ്തു.

Project facts

Location- Kothamangalam

Plot- 5 cent

Area- 1369SFT (Old) - 1723SFT (New)

Owner- Vishnu R Nair

Design- Delarc Architects& Inreriors, Ernakulam

Mob- 9072848244

Y.C- 2020

English Summary- 23 year old house renovation

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA