sections
MORE

ഒരുപിടി ആഗ്രഹങ്ങൾ ഇവിടെ സഫലം! ഇത് കണ്ടുമടുക്കാത്ത വീട്

areekode-house-exterior
SHARE

മലപ്പുറം അരീക്കോടാണ് ബിസിനസുകാരനായ ഉമ്മർകോയയുടെയും കുടുംബത്തിന്റെയും വീട്. ഒരു മലഞ്ചെരിവിലാണ് പ്ലോട്ട്. ചുറ്റും ധാരാളം മരങ്ങളും ഹരിതാഭയുമുള്ള പ്രദേശം. ഇതുമായി ഇഴുകിച്ചേരുന്ന ഒരു മോഡേൺ വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. 

areekode-house-yard

കാർ പോർച്ച് പ്രൊജക്റ്റഡ് ആയി നൽകിയത് വീടിന്റെ പുറംകാഴ്ചയ്ക്ക് വേർതിരിവ് നൽകുന്നു. പല വശങ്ങളിൽ നിന്നും വ്യത്യസ്ത കാഴ്ചയാണ് വീടിനു ലഭിക്കുന്നത്. മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. നാച്ചുറൽ സ്റ്റോൺ, കടപ്പ സ്റ്റോൺ, ഗ്രാസ് എന്നിവ വിരിച്ചു ഡ്രൈവ് വേയും ലാൻഡ്സ്കേപ്പും അലങ്കരിച്ചു.

areekode-house-gate

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലതയ്‌ക്കൊപ്പം ഇടങ്ങൾ തമ്മിൽ വിനിമയവും സാധ്യമാക്കുന്നു.

areekode-house-living

നാച്ചുറൽ വുഡിന്റെ ഭംഗിയാണ് അകത്തളങ്ങളിൽ നിറയുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. തടിയുടെ ചന്തമാണ് ഗോവണിയിൽ നിറയുന്നത്. കൈവരികളിൽ ടഫൻഡ് ഗ്ലാസ് നൽകി. ഗോവണിയുടെ വശത്തെ ഭിത്തി ടിവി  വോൾ ആക്കിമാറ്റി.

areekode-house-dine

ആഡംബരത്തെക്കാൾ ഉപയുക്തതയ്ക്ക് പ്രാധാന്യം നൽകിയാണ് അടുക്കള ഒരുക്കിയത്.  മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. 

areekode-house-interior

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. വിശാലവും ഫങ്ഷനലും വ്യത്യസ്ത തീമുകൾ നിറയുന്നതുമാണ് കിടപ്പുമുറികൾ.  അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

areekode-house-bed

രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ വീട് കാണാൻ മറ്റൊരു ലുക്ക് & ഫീൽ ആണ്. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

areekode-house-night

Project facts

Location- Areekode, Malappuram

Area- 4300 SFT

Plot- 40 cent

Designer- Muhammed Muneer 

Nufail-Muneer Associates 

Mob- 9847249528

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Modern Fusion House Areekode

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA