ADVERTISEMENT

ഷൊർണൂരിനടുത്ത് മുണ്ടക്കോട്ടുകുർശ്ശി എന്ന സ്ഥലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ സത്താർ പങ്കുവയ്ക്കുന്നു..

ഞാൻ പ്രവാസിയാണ്. ദീർഘവർഷത്തെ സ്വപ്നമായിരുന്നു നാട്ടിൽ സൗകര്യങ്ങളുള്ള ഒരു വീട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആ സ്വപ്നം സഫലമായി. 20 സെന്റിലാണ് വീട് പണിതത്. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റത്ത് താന്തൂർ സ്റ്റോൺ വിരിച്ചു. കുറച്ചു ഭാഗത്ത് ഗാർഡനും സെറ്റ് ചെയ്തിട്ടുണ്ട്.

pravasi-house-shornur-side

തുടരെ വെയിലും മഴയുമുള്ള നാടിന്റെ കാലാവസ്ഥയെ കരുതിയാണ് സ്ലോപ് റൂഫ് എലിവേഷൻ നൽകിയത്.വീടിന്റെ പുറംഭിത്തിയിൽ ലാറ്ററൈറ്റ് ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി-ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ അത്യാവശ്യം വിശാലത ഉള്ളിൽ ലഭിക്കുന്നു. കൂടാതെ ഇടങ്ങൾ തമ്മിലും വീട്ടുകാർ തമ്മിൽ ആശയവിനിമയം നിലനിർത്താൻ ഉപകരിക്കുന്നു.

pravasi-house-shornur-hall

മറൈൻ പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. ഇന്റീരിയറിൽ ഫോൾസ് സീലിങ് നൽകി എൽഇഡി ലൈറ്റുകൾ കൊടുത്തതോടെ അകത്തളം പ്രൗഢമായി. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. ഗ്രാനൈറ്റ്, ഡിജിറ്റൽ ടൈൽ, വുഡൻ ടൈൽ എന്നിവ പല ഇടങ്ങളിലായി വിരിച്ചു.

വൈറ്റ്+ ഗ്രേ തീമിലാണ് അകത്തളങ്ങളിൽ പെയിന്റ് ചെയ്തിരിക്കുന്നത്. അകത്തളങ്ങളിലെ പ്രത്യേക ഇടങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനായി വോൾപേപ്പർ ഒട്ടിച്ചിട്ടുണ്ട്. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ.

pravasi-house-shornur-kitchen

നാലു കിടപ്പുമുറികളും വിശാലമായി  ഒരുക്കി. ഹെഡ്ബോർഡിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന ഫോൾസ് സീലിങ്ങും ലൈറ്റുകളുമാണ് മുറികൾക്ക് ചാരുത നൽകുന്നത്. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ ഒരുക്കി.

pravasi-house-shornur-bed

ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന മോഡുലാർ കിച്ചൻ ഒരുക്കി. മറൈൻ പ്ലൈവുഡിൽ കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

എന്തായാലും ദീർഘനാളത്തെ അധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിൽ, കൊറോണക്കാലത്ത് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും..

 

Project facts 

Location- Mundakkotukurssi. Shoranur

Plot-20 cent

Area-2900 sq feet

Owner- Sathar 

Y.C- May 2020

Design- Spaceco design. Ernakulam  

Mob. 9744454932

Interior design.  KS. Kannan associates  

Mob 9747163732 

English Summary- NRI House Built During Covid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com