ADVERTISEMENT

പ്രവാസകാലം കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി തൻവീറിനു നാട്ടിലൊരു വീട് പണിയാനുള്ള ആഗ്രഹം കലശലായി. സ്ഥലഅന്വേഷണത്തിനൊടുവിൽ 5 സെന്റ് സ്ഥലം ഒത്തുകിട്ടി. അവിടെ പരമാവധി ചെലവ് കുറച്ച്, സൗകര്യങ്ങളുള്ള ഇരുനില വീട് പണിയണം എന്ന ആവശ്യവുമായി ഡിസൈനർ റഊഫിനെ സമീപിച്ചു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 1900 ചതുരശ്രയടിയിൽ ഒരുക്കിയത്.

ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ് റൂഫ് ബോക്സ് ആകൃതിയാണ് സ്വീകരിച്ചത്. അധികം കടുംവർണങ്ങളോ ക്ലാഡിങ് പോലെയുള്ള തോരണങ്ങളോ ഇല്ലാതെ ലളിതമായാണ് പുറംകാഴ്ച ഒരുക്കിയത്. പുറംഭിത്തിയുടെ ഭാഗമായ ഡബിൾ ഹൈറ്റ് ജനാല ഭംഗിക്കൊപ്പം വീടിനകത്തേക്ക് കാറ്റും വെളിച്ചവും സമൃദ്ധമായി എത്തിക്കുന്നു. ബാൽക്കണിയിൽ ഗ്ലാസ് സീലിങ് നൽകി.

koyilandy-house-exterior

സിറ്റൗട്ടിൽ ഇൻബിൽറ്റ് ബെഞ്ച് നൽകി. L ഷേപ്ഡ് സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. സ്വീകരണമുറിയിൽ ഡബിൾ ഹൈറ്റ് സീലിങ്ങാണ്. അതിനാൽ അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലത അനുഭവപ്പെടും. താഴത്തെ നില മാർബിളും മുകൾനില വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. അധികം പാർടീഷനുകൾ ഇല്ലാതെ അകത്തളം ഒരുക്കിയതിനാൽ കൂടുതൽ സ്‌പേസ് തോന്നിക്കുന്നു

koyilandy-house-living

ആറു പേർക്കിരിക്കാവുന്ന ലളിതമായ ഊൺമേശ. മേശയ്ക്ക് ഗ്ലാസ് ടോപ് നൽകി. സമീപം വാഷ്ഏരിയ നൽകി.

koyilandy-house-dine

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

koyilandy-house-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ് നൽകിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂമിൽ ഇൻബിൽറ്റ് സിറ്റിങ് ലഭിക്കുന്ന ബേവിൻഡോകൾ നൽകി. ഇവിടം ഓഫിസ് സ്‌പേസായി ഉപയോഗിക്കുന്നു.

koyilandy-house-bed

ചെറിയ പ്ലോട്ടിൽ മാലിന്യസംസ്കരണം പലപ്പോഴും വെല്ലുവിളിയാണ്. ഇത് പരിഹരിക്കാൻ ഇൻസിനറേറ്റർ സ്ഥാപിച്ചു. മാലിന്യം ഇതിൽ കത്തിച്ചു കളയാം. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പാത്തികളിലൂടെ താഴെയെത്തിച്ചു കിണർ റീചാർജ് ചെയ്യാനുള്ള സൗകര്യവും കൊടുത്തിട്ടുണ്ട്.

koyilandy-house-upper

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 34.5 ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. നിലവിലെ നിരക്ക് വച്ചു കുറഞ്ഞത് 40 ലക്ഷമെങ്കിലും ആകേണ്ടയിടത്താണ് ഇതെന്നോർക്കണം.

 

ചെലവ് കുറച്ചത്...

ചതുരശ്രയടി കുറച്ച് പരമാവധി സ്‌പേസ് ഉപയുക്തമാക്കി.

ഫോൾസ് സീലിങ് ഒഴിവാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

Model

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അകത്തളങ്ങൾ ലളിതമാക്കി.

Model

 

Project facts

Location- Koyilandy, Calicut

Plot- 5 cent

Area- 1900 SFT

Owner- Thanveer

Design- Raoof Kalathingal

Tessera Architects, Feroke

Mob- 9961472061

Budget- 33 Lakhs

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- 5 cent House with Cost Effective Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com