sections
MORE

അനാവശ്യ പൊങ്ങച്ചമില്ല; ഇത് കാണുന്നവരുടെ മനം കവരുന്ന വീട്!

HIGHLIGHTS
  • ഇപ്പോൾ പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് ഇവിടെ എത്തുന്നവർ അക്ഷരാർഥത്തിൽ അദ്‌ഭുതപ്പെടുകയാണ്.
renovated-home-trissur
SHARE

തൃശൂരിൽ സ്ഥിതി ചെയ്യുന്ന 40 വർഷം പഴക്കമുള്ള വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. മൂന്നു കിടപ്പുമുറികളുള്ള ഒരുനില വീടായിരുന്നു. മുറികൾ ചെറുതായിരുന്നു, കാറ്റും വെളിച്ചവും കയറുന്നതും കുറവ്. ഈ പരിമിതികൾ പരിഹരിക്കുന്നതാകണം പുതിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.

old-house-trissur
പഴയ വീട്

ബ്രിക്ക് ക്ളാഡിങ്ങാണ് എക്സ്റ്റീരിയർ നവീകരിച്ചപ്പോൾ പുതുതായി എത്തിയ അതിഥി. മുകൾനിലയിൽ ജിഐ ട്രസ് വർക്ക് നൽകി ഓടുവിരിച്ചു. ഇതിനാൽ മുകൾനിലയിൽ കൂട് താരതമ്യേന കുറവാണ്.  മെറ്റൽ ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് മേൽക്കൂര നൽകി, എക്സറ്റൻഡഡ്‌ ശൈലിയിലാണ് കാർ പോർച്ച് ഒരുക്കിയത്.

renovated-home-trissur-side

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2750 ചതുരശ്രയടിയിൽ ഉള്ളത്. അനാവശ്യ  ചുവരുകൾ പൊളിച്ചു കളഞ്ഞു ഓപ്പൺ നയത്തിലേക്ക് അകത്തളങ്ങൾ കൊണ്ടുവന്നു. പഴയ ലിവിങ് ഏരിയയുടെ ഒരു ഭിത്തി പൊളിച്ചു കളഞ്ഞതോടെ ലിവിങ് -ഡൈനിങ്- കോർട്യാർഡ് എന്നിങ്ങനെ വിശാലമായ ഓപ്പൺ ഹാൾ ലഭിച്ചു. അലങ്കാരങ്ങൾ കുത്തിനിറയ്ക്കാതെ ലളിതമായി  അകത്തളങ്ങൾ ഒരുക്കി. വാം ടോൺ ലൈറ്റുകൾ ഉള്ളിൽ പ്രസന്നത നിറയ്ക്കുന്നു.

renovated-home-trissur-hall

മുകൾനിലയിൽ മുറികൾ കൂട്ടിച്ചേർത്തു. സ്വാഭാവികമായും സ്റ്റെയർകേസ് പുതിയതായി ഉൾപ്പെടുത്തി. ഡബിൾഹൈറ്റ് കോർട്യാർഡ് ഏരിയ ആയിട്ടാണ് സ്റ്റെയർ ഒരുക്കിയത്. മുകളിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം നന്നായി ഉള്ളിലേക്കെത്തുന്നു. സിന്തറ്റിക് ഗ്രാസാണ് ഇവിടെ വിരിച്ചത്. സമീപം വാഷ് ഏരിയയും ക്രമീകരിച്ചു. സ്റ്റീൽ+ വുഡ് ഫിനിഷിലാണ് ഗോവണി. കൈവരികൾ സുതാര്യമായ ഡിസൈനിൽ ഗ്ലാസ് നൽകി. 

renovated-home-trissur-stair

പഴയ അടുക്കളയും അനുബന്ധമായി ഉണ്ടായിരുന്ന വിറകടുപ്പുള്ള ഏരിയയും പരിഷ്കരിച്ചു. മോഡുലാർ ശൈലിയിൽ കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങളുള്ള കിച്ചൻ ഒരുക്കി.  മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ പുതുതായി കൂട്ടിയെടുത്തു.

ചുരുക്കത്തിൽ ഇപ്പോൾ പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് ഇവിടെ എത്തുന്നവർ അക്ഷരാർഥത്തിൽ അദ്‌ഭുതപ്പെടുകയാണ്.

Project facts

Location- Thrissur

Area- 2750 SFT

Owner- George

Architects- Francy Varghese, Arjun Paul

Wide Architects Studio, Thrissur

Mob- 8129320207

Y.C- 2019

English Summary- Renovated House Thrissur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA