sections
MORE

വെറും 4 സെന്റിൽ സൂപ്പർ വീട്; ചെറിയ പ്ലോട്ട് ഉള്ളവർക്ക് മാതൃകയാക്കാം

4-cent-house-chittur
SHARE

നഗരത്തിലെ ഇത്തിരിസ്ഥലത്ത് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ പലതുമുണ്ട് കൊച്ചിയിലുള്ള സതീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്ടിൽ. വിശേഷങ്ങൾ സതീഷ് പങ്കുവയ്ക്കുന്നു.. 

ഞാൻ പാലക്കാട്ടുകാരനാണ്. സ്വദേശത്ത് വീട് വയ്ക്കണം എന്നായിരുന്നു ഏറെക്കാലത്തെ ആഗ്രഹം. എന്നാൽ ജോലിസംബന്ധമായി വർഷങ്ങളായി കൊച്ചിയിൽ താമസിക്കുന്നതിനാൽ കൊച്ചി തന്നെ വീട് പണിയാം എന്ന് പിന്നീട് തീരുമാനിച്ചു.

ചിറ്റൂരിൽ 4 സെന്റ് സ്ഥലമാണ് വാങ്ങിയത്. അവിടെ പരമാവധി സൗകര്യങ്ങളുള്ള വീട് പണിതു തരണമെന്ന് ആവശ്യവുമായാണ് ഞങ്ങൾ കൊച്ചി ഹാബിറ്റാറ്റിലെ എൻജിനീയറായ അനിൽ നായരെ സമീപിച്ചത്. പിന്നീട് അനിലും കൂട്ടരും എല്ലാം അങ്ങ് ഭംഗിയായി ഏറ്റെടുക്കുകയായിരുന്നു.

4-cent-house-chittur-view

എക്സ്പോസ്ഡ് ബ്രിക്കിന്റെയും മഡ് ബ്രിക്കിന്റെയും ഭംഗിയാണ് വീടിനെ സമീപവീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മൂന്നു നിലകളിലായാണ് സൗകര്യങ്ങൾ. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവ താഴത്തെ നിലയിലും, രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവ ഫസ്റ്റ് ഫ്ളോറിലും ഒരുക്കി. കൂടാതെ ടെറസിൽ കുറച്ചിട ചെറിയ പാർട്ടികൾ ഒക്കെ നടത്താൻ പാകത്തിൽ, ഗ്രില്ലും ഷീറ്റുമിട്ട് വേർതിരിച്ചു.  ഒരു ഭാഗം ടെറസ് ഗാർഡനും പ്രൊവിഷൻ നൽകി. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം. പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട് .

4-cent-house-chittur-gate

ഓരോ ഇടങ്ങളും പരസ്പരം സംവദിക്കുന്ന വിധമാണ് ക്രമീകരിച്ചത്. എന്നാൽ വേണ്ടിടത്ത് സ്വകാര്യതയും നൽകിയിട്ടുണ്ട്. കടുംനിറങ്ങളുടെ ധാരാളിത്തമില്ലാതെ ഇളംനിറങ്ങൾ നൽകിയാണ് അകത്തളം ഒരുക്കിയത്. ഞാൻ  തന്നെ വരച്ച മ്യൂറൽ പെയിന്റിങ്ങാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. 

4-cent-house-chittur-living

ലളിതമായ ഊണുമുറി. ഇതിന്റെ വശത്തെ ഭിത്തി വേർതിരിച്ചു പൂജാസ്‌പേസാക്കി മാറ്റി.  അപ്പർ ലിവിങ്ങിൽ കുട്ടികൾക്ക് പഠിക്കാനുള്ള സ്റ്റഡി സ്‌പേസും ഒരുക്കി നൽകി.

4-cent-house-chittur-dine

രണ്ടു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം നൽകി. മുകളിൽ ഒരു കോമൺ ബാത്റൂം വേർതിരിച്ചു.

4-cent-house-chittur-bed

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി വലിയ വാഡ്രോബ് മുറിയിൽ ഒരുക്കി. മുകളിലെ ഒരു കിടപ്പുമുറിയിൽ ഇരിപ്പിട സൗകര്യത്തോടെയുള്ള ബേ വിൻഡോകൾ  നൽകിയിട്ടുണ്ട്.

4-cent-house-chittur-window

വൈറ്റ്+ ഗ്രേ ഫിനിഷിലാണ് കിച്ചൻ. സ്റ്റോറേജിന് പ്രാധാന്യം നൽകി. മറൈൻ പ്ലൈവുഡ് ഫിനിഷിൽ ധാരാളം ഓവർഹെഡ് ക്യാബിനറ്റുകൾ നൽകി.

4-cent-house-chittur-kitchen

മുകൾനിലയിൽ നിന്നാൽ അകലെയുള്ള കായൽക്കാഴ്ചകൾ കാണാം. ഇവിടെ  നിന്നുള്ള കാറ്റും വീടിനെ കുളിർപ്പിക്കുന്നു.

4-cent-house-chittur-study

ചുരുക്കത്തിൽ ഞാൻ എന്റെ ഗ്രാമത്തിൽ പണിയാൻ ആഗ്രഹിച്ച വീട് ഇപ്പോൾ ഈ കൊച്ചിയുടെ ഇത്തിരിവട്ടത്തിൽ ലഭിച്ചതിൽ സന്തോഷമുണ്ട്. അതിന്റെ നല്ലൊരു ക്രെഡിറ്റും ഹാബിറ്റാറ്റിനാണ്. വീട്ടിൽ എത്തുന്ന പലരും ഇത് 4 സെന്റിൽ പണിത വീടാണെന്ന് പറയുമ്പോൾ അദ്ഭുതപ്പെടാറുണ്ട് എന്നതാണ് ക്ളൈമാക്സ്.

4-cent-house-chittur-family

Project facts

4-cent-house-chittur-plan

Location- Chittoor, Ernakulam

Plot- 4 cent

Area- 2000 SFT

Owner- Sathish

Designer- Anil Nair

Habitat Technology Group, Kochi

Mob- 9847147198

Y.C- 2019

English Summary- 4 cent City Home Kochi Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA