ADVERTISEMENT

മലപ്പുറം തിരൂരിനടുത്ത് വെട്ടം എന്ന സ്ഥലത്താണ് പ്രവാസിയായ ഷാഹുലിന്റെ പുതിയ വീട്. സമകാലിക ശൈലിക്കൊപ്പം കൊളോണിയൽ ഘടകങ്ങളും കലർത്തിയ രൂപഭംഗിയുള്ള വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. ഡിസൈനർ സാലിമാണ് വീട് രൂപകൽപന ചെയ്തത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്. ബാൽക്കണി എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്.

tirur-house-exterior

വെള്ള നിറത്തിന്റെ തെളിമയാണ് വീടിന്റെ അകം പുറം കാഴ്ചകളെ നിർവചിക്കുന്നത്. കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കാൻ ധാരാളം ജനാലകളും ഓപ്പണിങ്ങുകളും നൽകി. മറൈൻ പ്ലൈ, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇവിടെയും വൈറ്റ് തീം തുടരുന്നു. ലിവിങ്, കിച്ചൻ എന്നിവിടങ്ങളിൽ വുഡൻ, ഗ്രേ ഫിനിഷ് നൽകി വേർതിരിച്ചു. ജിപ്സം ഫോൾസ് സീലിങ്ങിലും വുഡൻ എലമെന്റുകൾ നൽകി. എൽഇഡി ലൈറ്റുകൾ അകത്തളം പ്രസന്നമാക്കുന്നു.

tirur-house-living

L ഷേപ്ഡ് ലെതർ സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി ഹൈലൈറ്റ് ചെയ്തു. സുതാര്യമായ നയത്തിൽ സസ്‌പെൻഡഡ്‌ ശൈലിയിൽ ഒരുക്കിയ സ്‌റ്റെയറാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ലിവിങ്- ഡൈനിങ് ഇടങ്ങളെ വേർതിരിക്കുന്ന സെമി-പാർടീഷനായും ഇത് വർത്തിക്കുന്നു. മെറ്റൽ+ ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർ ഒരുക്കിയത്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊൺമേശയും കസേരകളും ഒരുക്കി. ഇവിടം ഡബിൾ ഹൈറ്റിലാണ്. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

tirur-house-stair

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി.

tirur-house-bed

നടുക്ക് കൗണ്ടർ നൽകി ഐലൻഡ് ശൈലിയിലാണ് കിച്ചൻ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കിയത്.

tirur-house-kitchen

വീടിന്റെ സമീപത്തു കൂടി പുഴയുടെ കൈവഴി ഒഴുകുന്നുണ്ട്.  ഇവിടെ നിന്നുള്ള കാറ്റും വീടിനെ തണുപ്പിക്കുന്നു.

Project facts

Location- Vettom, Tirur

Area- 2900 SFT

Plot- 30 cent

Owner- Shahul

Designer- Salim P M 

AS Design Forum, Malappuram

Mob- 6238803316

Y.C- 2020 

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob-9746852557

English Summary- Colonial House Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com