sections
MORE

ഇത് എല്ലാവർക്കും പ്രിയപ്പെട്ടതായി മാറുന്നതിന് കാരണമുണ്ട്!

HIGHLIGHTS
  • ഒരു വീട്ടിലെ പല അംഗങ്ങൾക്കും വ്യത്യസ്ത അഭിരുചികളുണ്ട്. ഇതെല്ലാം തൃപ്തിപ്പെടുത്തുന്നതിനൊപ്പം കൗതുകങ്ങളും...
mixed-house-changanachery
SHARE

ചങ്ങനാശേരിയിലാണ് ഷാജിയുടെയും സുബിനയുടെയും പുതിയ വീട്. തങ്ങളുടെ സ്വപ്നഗൃഹത്തെ കുറിച്ച് ഇരുവർക്കും വ്യക്തമായ ആശയങ്ങൾ ഉണ്ടായിരുന്നു. പൊതുവെ കാണുന്ന പെട്ടി ഡിസൈൻ വേണ്ട. സ്ലോപ് റൂഫ് കൊടുക്കുമ്പോൾ ട്രഡീഷണൽ ശൈലി മാത്രമായി പോവുകയും ചെയ്യരുത്. എലിവേഷനിൽ ഇപ്പോൾ കാണുന്ന ശ്രദ്ധേയമായ മിക്സഡ് ഡിസൈൻ ഘടകങ്ങൾ വന്നതങ്ങനെയാണ്.

റൂഫിങ് ഒരു ഡിസൈൻ എലമെന്റായി വർത്തിക്കുംവിധം ക്രമീകരിച്ചു. സ്‌റ്റോൺ ക്ലാഡിങ്, വുഡൻ ടൈൽ ക്ലാഡിങ്, ഗ്രിൽ വർക്കുകൾ എല്ലാം പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ- ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറന്ന നയത്തിലാണ് അകത്തളക്രമീകരണം എങ്കിലും സ്വകാര്യത വേണ്ടിടത്ത് സെമി-പാർടീഷനുകൾ നൽകുന്നു.

mixed-house-changanachery-dine

സിറ്റൗട്ടിൽ നിന്നും ഫോയർ വഴിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഫോയറിൽ നിന്നും നോട്ടമെത്തുന്നത് കോർട്യാർഡിലേക്കാണ്. ഓഫ്‌വൈറ്റ്+ വുഡൻ തീമിന്റെ ഏകീകരണം വീടിന്റെ മിക്ക ഇടങ്ങളിലും കാണാം. ഗസ്റ്റ് ലിവിങ്ങിൽ നൽകിയിരിക്കുന്ന ഫുൾ ലെങ്ത് ജനാലയിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

mixed-house-changanachery-hall

പാനലിങ്, പാർടീഷൻ, വോൾ പേപ്പർ വർക്കുകൾ എല്ലാം നിശ്ചിത ഇടങ്ങളിൽ മാത്രം ചുരുക്കി. വിബോർഡിന്റെയും തേക്കിൻറെയും ഫർണിഷിങ്ങാണ് ഉള്ളിലുള്ളത്.  ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് ഓപ്പണിങ് കൊടുത്തു. ഇവിടെനിന്നും ഇറങ്ങുന്നത് ഒരു പാഷ്യോ സ്‌പേസിലേക്കാണ്.

mixed-house-changanachery-patio

തടിയുടെയും ഗ്ലാസിന്റെയും ചന്തമാണ് സ്‌റ്റെയറിന്. മുകളിലെത്തിയാൽ അപ്പർ ലിവിങ്, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഉള്ളത്. 

mixed-house-changanachery-upper

മുകളിലും താഴെയുമായി അഞ്ചു കിടപ്പുമുറികളാണ് നൽകിയത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്,  ഡ്രസിങ്  സ്‌പേസ് എന്നിവ നൽകി. ഓരോ വീട്ടംഗത്തിന്റെയും ഇഷ്ടാനുസരണമാണ് മുറികളുടെ ക്രമീകരണം. വീട്ടുകാരുടെ ആവശ്യങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകി ഒരുക്കിയത് താഴത്തെ നിസ്കാരമുറിയാണ്. സ്വകാര്യത നൽകിയാണ് ഇതിന്റെ ക്രമീകരണം. 

mixed-house-changanachery-bed

ഡൈനിങ് കം കിച്ചണിൽ വിബോർഡിൽ നൽകിയ പാൻട്രി കൗണ്ടറാണ് ശ്രദ്ധേയം. വൈറ്റ്, വുഡ് കോംബിനേഷനിലാണ് കിച്ചൻ. കൗണ്ടറിൽ വൈറ്റ് ഗ്രാനൈറ്റ് വിരിച്ചു. പാൻട്രി യൂണിറ്റിൽ തന്നെ ക്രോക്കറി ഷെൽഫും നൽകി. ഷോ കിച്ചന് അനുബന്ധമായി വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്.

mixed-house-changanachery-kitchen

ചുരുക്കത്തിൽ ആർക്കിടെക്ടിന് രൂപകൽപനയിൽ നൽകിയ സ്വാതന്ത്ര്യം ഈ വീടിന്റെ ഓരോ ഇടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഒരു വീട്ടിലെ പല അംഗങ്ങൾക്കും വ്യത്യസ്ത അഭിരുചികളുണ്ട്. ഇതെല്ലാം തൃപ്തിപ്പെടുത്തുന്നതിനൊപ്പം കൗതുകങ്ങളും ഒളിപ്പിച്ചതാണ് ഈ വീട് ഇത് കാണുന്നവർക്കെല്ലാം പ്രിയപ്പെട്ടതായി മാറ്റുന്നത്.

Project facts

Location- Changanacherry

Plot- 11 cent

Area- 3200 SFT

Owner- Shaji TA

Architect- Nijasmon KS

Hayath Architects, Changanacherry

Mob- 8129656242

Y.C- 2020

English Summary- Luxury House Changanassery

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA