ADVERTISEMENT

എറണാകുളം ചമ്പക്കരയിലാണ് ജോർജ്‌കുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് വീട് മൊത്തത്തിൽ രൂപകൽപന ചെയ്തത്. മേൽക്കൂര ചരിച്ചു വാർത്തു സിമന്റ് റൂഫ് ടൈൽ വിരിച്ചു. വെള്ള നിറം, നാച്ചുറൽ ക്ലാഡിങ്, ഗ്ലാസ് എന്നിവയുടെ മിശ്രണമാണ് പുറംകാഴ്ചയ്ക്ക് മാറ്റേകുന്നത്.

ആകെ 9 സെന്റ് പ്ലോട്ടേ ഉള്ളുവെങ്കിലും അത്യാവശ്യം മുറ്റം നൽകിയാണ് വീടിനു സ്ഥാനം  നൽകിയത്. മുറ്റത്ത് ഷാബാദ് സ്റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. വീടിന്റെ തീമിനോട് ചേർന്നുപോകുംവിധം ഗെയ്റ്റും ചുറ്റുമതിലും നൽകി.

chambakara-house-view

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഒരുക്കിയത്. ലളിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. 

chambakara-house-formal

സ്വകാര്യത നൽകിയാണ് ഫോർമൽ ലിവിങ്. ജിഐ അഴികൾ കൊണ്ട് ഇവിടം വേർതിരിച്ചു. ഓവൽ ഷേപ്ഡ് സോഫയാണ് ഫാമിലി ലിവിങ് അലങ്കരിക്കുന്നത്.

ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. ഇതിനു മുകളിൽ പർഗോള സ്‌കൈലൈറ്റ് റൂഫിങ്ങുണ്ട്. ഇതുവഴി പ്രകാശം ഹാളിൽ നിറയുന്നുമുണ്ട്. റെഡിമെയ്ഡ് യൂണിറ്റാണ് ഇവിടെ നൽകിയത്. സമീപം പ്രെയർ സ്‌പേസ് വേർതിരിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. 

chambakara-house-dine

ഗോവണി വീടിനുള്ളിലെ ഹൈലൈറ്റാണ്. സ്റ്റീൽ ഫ്രയിമിൽ ടീക് വുഡ് ഒട്ടിച്ചാണ് ഫ്‌ളോട്ടിങ് ഡിസൈനിലുള്ള സ്‌റ്റെയർ ഒരുക്കിയത്. ഇത് കയറിയെത്തുന്ന അപ്പർ ലിവിങ്ങിൽ മിനി ലൈബ്രറി സ്‌പേസ് കൂടി ഒരുക്കി.

chambakara-house-upper

സൗകര്യങ്ങൾക്കപ്പുറം അധിക അലങ്കാരങ്ങൾ ഒന്നും നൽകാതെയാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് എന്നിവ മാത്രമാണ് മുറികളിൽ  അധികമായി നൽകിയത്.

chambakara-house-bed

U ഷേപ്ഡ് മോഡുലാർ കിച്ചനാണ് ഒരുക്കിയത്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. 

chambakara-house-kitchen

മുകളിൽ യൂട്ടിലിറ്റി സ്‌പേസും അധികമായി ലഭിച്ചിട്ടുണ്ട്. വീട്ടിലെ ഊർജ ആവശ്യങ്ങളിൽ നല്ലൊരു പങ്കും സോളർ വഴി നിറവേറുന്നു. ചുരുക്കത്തിൽ പുറംകാഴ്ചയിൽ ഒരുപാട് ആഡംബരങ്ങളുള്ള വീട് എന്നു തോന്നിക്കുമെങ്കിലും ലളിതവും മിതവുമായി ഒരുക്കിയ ഇടങ്ങൾ വീടിനെക്കുറിച്ചുള്ള മുൻവിധികൾ തെറ്റിക്കുന്നു.

chambakara-house-attic

Project facts

Location- Chambakkara, Ernakulam

Plot- 9 cent

Area- 3600 SFT

Owner- Georgekutty & Shelly George

Architect- Sajith Vattappara

Designer- Surya Sugunan

Etern Architects, Panambilly Nagar

Mob- 9747100103

Y.C- 2020

English Summary- Simple Modern House  Ernakulam Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com