ADVERTISEMENT

തൃശൂർ പേരാമ്പ്രയിലാണ് ഡേവിഡിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ചെലവ് കുറച്ച് എങ്ങനെ നല്ലൊരു വീട് പണിയാം എന്നുള്ളതിന് ഉത്തമമാതൃകയാണ് ഈ ഭവനം. ഒരുപാട് യാത്ര ചെയ്ത് ധാരാളം ജീവിതാനുഭവങ്ങളുള്ള ആളാണ് ഡേവിഡ്. ഒരു വീട് പണിയുമ്പോൾ പ്രകൃതിക്ക് പരമാവധി ഭാരം കൊടുക്കാതെയുള്ള നിർമാണമാകണം എന്ന ദർശനമായിരുന്നു ഡേവിഡിന് ഉണ്ടായിരുന്നത്. മകൻ കാർത്തിക് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനാണ്. വീട്ടിൽ പ്രായമായ ദമ്പതികൾ മാത്രമേയുള്ളൂ. അതിനാൽ  പരിപാലനം എളുപ്പമാക്കുകഎന്നതിനും പ്രാധാന്യം നൽകി.

പ്രകൃതിസൗഹൃദ നിർമിതികൾ ഒരുക്കുന്ന കോസ്ററ്ഫോഡിലെ ഡിസൈനർ ശാന്തിലാലിനെയാണ് പണി ഏൽപിച്ചത്. മനോരമഓൺലൈനിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മുൻവർക്കുകൾ കണ്ടിഷ്ടമായാണ് പണി ഏൽപിച്ചത്.

18-lakh-home-perambra-ext-JPG

ഓട് വച്ചു വാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര ഒരുക്കിയത്. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. ഇതിൽ മഡ് പ്ലാസ്റ്ററിങ് ചെയ്തു. അതിനാൽ സിമന്റ് പ്ലാസ്റ്ററിങ്ങിന്റെ ആവശ്യമില്ല. പുറമെ പെയിന്റടിക്കേണ്ട കാര്യവുമില്ല. ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാൽ വീടിനുള്ളിൽ സുഖകരമായ തണുപ്പ് നിലനിൽക്കുന്നു.

18-lakh-home-inside

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ട് കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഒരുക്കിയത്.തുറസായ നയത്തിലാണ് കോമൺ ഇടങ്ങൾ ഒരുക്കിയത്. വാതിൽ തുറന്നു കയറുമ്പോൾ ലിവിങ്.

18-lakh-home-inside

ഇതിനുസമീപം വിശാലമായ പ്രെയർ സ്‌പേസ് നൽകി. ആർക്കും കണ്ടാൽ ഒന്ന് പ്രാർഥിക്കാൻ തോന്നുംവിധമാണ് പ്രാർഥനായിടത്തിന്റെ രൂപകൽപന. 

18-lakh-home-perambra-prayer

ഈ ഹാളിൽത്തന്നെ പിരിയൻ ശൈലിയിലുള്ള ഗോവണി നൽകി. മെറ്റലിൽ മരത്തിന്റെ പലകയടിച്ചാണ് പടികൾ നിർമിച്ചത്. പടി കയറിയെത്തുമ്പോൾ അപ്പർലിവിങ് ലൈബ്രറി സ്‌പേസാക്കിമാറ്റി.

18-lakh-home-upper

ഫെറോസിമന്റിൽ സ്ളാബ് വാർത്ത്  അലുമിനിയം ഷട്ടർ നൽകിയാണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. ഇതും ചെലവ് കുറയാൻ സഹായകരമായി. രണ്ടു കിടപ്പുമുറികൾ മാത്രമാണ് നൽകിയത്. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാനുമാകും. ലളിതമായി മുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം നൽകി.

18-lakh-home-interior

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം വെറും 18 ലക്ഷം രൂപയാണ് ചെലവായത്. വീടുപണി സാധാരണക്കാരുടെ പോക്കറ്റ് കീറുന്ന ഈ കാലഘട്ടത്തിൽ, അമിത സാമ്പത്തികബാധ്യത ആകാതെ സൗകര്യങ്ങളുള്ള, എന്നാൽ ലളിതമായ വീട് ഒരുക്കാനായി എന്നത് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം മാതൃകയാക്കാവുന്ന കാര്യമാണ്.

 

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല്, ഓട്, മര ഉരുപ്പടികൾ എന്നിവ ഉപയോഗിച്ചു.
  • ഭിത്തികൾ മഡ് പ്ലാസ്റ്ററിങ് ചെയ്തു. സിമന്റ്, പെയിന്റ് ചെലവുകൾ ലാഭിച്ചു.
  • ഫെറോസിമൻ്റ്+ അലുമിനിയം ഫാബ്രിക്കേഷനിൽ കിച്ചൻ ഒരുക്കി.
  • ഫർണിച്ചർ പഴയതു പുനരുപയോഗിച്ചു. അധികം വാങ്ങിക്കേണ്ടി വന്നില്ല.
Model

Project facts

Model

Location- Perambra, Thrissur

Area-1700 SFT

Owner- David

Design- Santhilal 

CostFord, Thriprayar 

Mob- 9747538500

English Summary- 18 Lakh Ecofriendly House Thrissur Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com