ADVERTISEMENT

മലയാളച്ചന്തമുള്ള വീടായിരിക്കണം. അടിസ്ഥാനസൗകര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. ബജറ്റിനുള്ളിൽ  തീർക്കണം. സുനീഷ്- ഗ്രീഷ്മ ദമ്പതികൾ സ്വന്തം വീടിന് വേണ്ടിതയാറാക്കിയ പട്ടികയാണിത്. ആവശ്യങ്ങൾ പരിചയക്കാരനായ ഡിസൈനർ വാജിദ് റഹ്മാനെ അറിയിച്ചു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. കുറച്ചു മാസങ്ങൾകൊണ്ട് സുന്ദരമായ വീട് സഫലമായി.

27-lakh-manjeri-side

മലപ്പുറം മഞ്ചേരിയിൽ 8 സെന്റ് പ്ലോട്ടിലാണ് വീട്. പ്രാദേശികമായി ശേഖരിച്ച ചെങ്കല്ല് കൊണ്ടാണ് വീട് പണിതത്. ഭിത്തി കുറച്ച് ഭാഗം പ്ലാസ്റ്റർ ചെയ്യാതെ ക്ലീയർകോട്ട് പൂശിയിരിക്കുന്നു. ജിഐ ട്രെസ്സ് ഒരുക്കി ഡബിൾ ലെയർ ഓടു വിരിച്ചാണ് റൂഫ്. ജിഐയും അലുമിനിയവും കൊണ്ടാണ് ഡബിൾ ഹൈറ്റ് ജാലകങ്ങൾ. വീടിന്റെ ആകൃതി തന്നെ അലങ്കാരമാകുന്ന രീതിയിലാണ് എലിവേഷൻ.

27-lakh-manjeri-night

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പൂജ റൂം, പാൻട്രി, കിച്ചൻ, രണ്ട് കിടപ്പുമുറി എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിൽ. മുകൾ നിലയിൽ ഒരു ബാത് അറ്റാച്ഡ് കിടപ്പുമുറിയും ബാൽക്കണിയും മാത്രമേയുള്ളൂ. 1627 ചതുരശ്രയടി വിസ്തീർണത്തിലാണ് സൗകര്യങ്ങൾ. ഡബിൾഹൈറ്റും ഓപ്പണിംഗുകളും പരമാവധി  പ്രകാശം ഇന്റീരിയറിൽ  എത്തിക്കുന്നു.

27-lakh-manjeri-living

പ്രിമിയം ബ്രാൻഡിലുള്ള സെറാമിക് ടൈലാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ട് മുതൽ ഇതാണ് തറയിൽ വിരിച്ചിരിക്കുന്നത്. സ്വീകരണമുറിയിലെ ഫർണിച്ചർ റബ് വുഡിലുള്ളതാണ്. ടിവി യുണിറ്റ് മൾട്ടി പർപ്പസ് ഫർണിച്ചറാണ്. ടിവി. പാനലും ഷോക്കേസും ഉൾപ്പെടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പെബിൾകോർട്ടും ഗ്രീനറിയും സ്കൈലൈറ്റും നൽകിയതോടെ ലിവിങ് ജീവസുറ്റതായി. ഗ്ലാസ്സ് ഓട് വഴിയാണ് സൺലൈറ്റ് ഉള്ളിലെത്തിക്കുന്നത്.

27-lakh-manjeri-hall

ഡൈനിങും പാൻട്രിയും ഓപ്പൺ കൺസപ്റ്റിലാണ്. വുഡും ഗ്ലാസ്സും കൊണ്ടാണ് ഊൺമേശ. സ്ഥലം പാഴാക്കാതെ വാൾമൗണ്ടഡ് ആണ് വാഷ് കൗണ്ടർ. ഡൈനിംഗിലെ വാൾ ഫുൾലെങ്ത് ഗ്ലാസ്സാണ്. ചുമരുകളിൽ ഗ്രീൻ നിറമാണ് പൂശിയിരിക്കുന്നത്. പാൻട്രി അലുമിനിയവും ഗ്രാനൈറ്റും കൊണ്ടാണ്. കിച്ചനിൽ നിന്നു ഭക്ഷണമെത്തിക്കാൻ ഒരു വിൻഡോ ഓപ്പണിംഗും നൽകിയിട്ടുണ്ട്. പാൻട്രിയിൽ  ഭക്ഷണം കഴിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.

27-lakh-manjeri-stair

ഡൈനിങ്ങിനോട് ചേർന്നാണ് ഗസ്റ്റ്  ബെഡ്റൂമും പൂജമുറിയും. ഡൈനിംഗിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. ജിഐയും വുഡും കൊണ്ടാണ് സ്റ്റെയർക്കേസ്. പണം സമയം സ്ഥലം എന്നിവ ലഭിക്കുന്നതാണ് ഇത്തരത്തിലുള്ള ഗോവണി. സ്റ്റെയറിന് അടിഭാഗത്താണ് കോമൺ ടോയ്ലെറ്റ്. ഗോവണി കയറിയെത്തുന്നത് മുകൾനിലയിലെ ബെഡ്റൂമിലേക്കാണ്. കിടപ്പുമുറിയോടൊപ്പം ഒരു ബാൽക്കണിയും നൽകിയിട്ടുണ്ട്. അലുമിനിയത്തിലാണ് ഫുൾലെങ്ത് വാർഡ്രോബ്.

27-lakh-manjeri-dine

കിച്ചന് വിശാലത നൽകുന്നത് ഡബിൾ ഹൈറ്റാണ്. ക്യാബിനറ്റും കൗണ്ടറും അലുമിനിയത്തിലാണ്. സ്റ്റോറേജിന് അവശ്യത്തിന് സ്ഥലം ലഭിക്കുന്ന രീതിയിലാണ് അടുക്കളയുടെ ക്രമീകരണം.

27-lakh-manjeri-kitchen

ഒരുകുടുംബത്തിന് സ്വസ്ഥജീവിതത്തിന് ഇണങ്ങുന്ന വിധത്തിൽ വീട് ചിട്ടപ്പെടുത്തിയപ്പോൾ മൊത്തം ചെലവ് 27ലക്ഷം രൂപയാണ്. തദ്ദേശസാമഗ്രികൾ ഉപയോഗിച്ചതും കോൺക്രീറ്റിന്റെ ഉപയോഗം ചുരുക്കിയതുമാണ് ചെലവ് പിടിച്ച് നിർത്തിയത്.

27-lakh-manjeri-bed

 

Project facts

Location: Malappuram, Manjeri

Plot: 8 cent

Area: 1627 Sqft 

Owner:  Suneesh &  Greeshma

Designer: Vajid Rehman

HierArchitects

Manjeri.Malappuram

Budget : 27 Lakhs 

Year of Completion : 2020

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- Cost Effective House Manjeri Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com