കൃത്രിമ മേക്കപ്പ് ഒന്നുമില്ല; പക്ഷേ കാമ്പുള്ള ജീവിതമുണ്ട്; അതല്ലേ പ്രധാനം; പ്ലാൻ

nri-ponnani-house-ext
SHARE

മലപ്പുറം പൊന്നാനിയിലാണ് പ്രവാസിയായ ഫാരിസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ വലിയ ആഡംബരങ്ങൾ ഒന്നും വേണ്ട, എന്നാൽ അകത്തളങ്ങൾ വിശാലമാകണം, കാറ്റും വെളിച്ചവും നന്നായി ലഭിക്കണം. ഇതായിരുന്നു വീട്ടുകാരുടെ  ആവശ്യം. അതിനാൽ ക്ലാഡിങ്, ഫോൾസ് സീലിങ് എന്നിവ അകത്തും പുറത്തും യഥാക്രമം ഒഴിവാക്കി. പ്ലെയിൻ ഡിസൈനിലാണ് പുറംകാഴ്ച. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു വേർതിരിച്ചു.

പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,ഡൈനിങ് , കിച്ചൻ, നാലുകിടപ്പുമുറികൾ , പ്രയർ സ്‌പേസ്, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഒരുക്കിയത്.  

nri-ponnani-house

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ വിശാലമായ പോർച്ച് നൽകി. സിറ്റൗട്ടിൽ സീലിങ്ങിൽ നിന്നും ഹാങ്ങ് ചെയ്യുന്ന ജാളി പാനലിങ് നൽകിയത് ശ്രദ്ധേയമാണ്. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. ഇത് ഉള്ളിലേക്ക് കയറുമ്പോൾ വിശാലത പ്രദാനം ചെയ്യുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ ചിലത് കസ്റ്റമൈസ് ചെയ്തു. ചിലത് വാങ്ങി. അകത്തളങ്ങൾ ഇളംനിറത്തിൽ ഒരുക്കി.

nri-ponnani-house-dine

ഊണുമുറിയിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴി ചെറിയ പാഷ്യോ സ്‌പേസിലേക്കിറങ്ങാം. ഇവിടെ വീണ്ടും ഫോൾഡിങ് ഗ്ലാസ് ഡോർ നൽകി. ഇതുവഴി മുറ്റത്തേക്കിറങ്ങാം. ഈ രണ്ടു വാതിലുകൾ തുറന്നിട്ടാൽ വിശാലമായ ഡൈനിങ് ഹാൾ ആക്കിമാറ്റാം. മാത്രമല്ല കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുകയും ചെയ്യും.

nri-ponnani-house-patio

ഊണുമുറിക്ക് സമീപം കൺസീൽഡ് സ്‌റ്റോറേജ് സ്‌പേസുള്ള ബേവിൻഡോകൾ നൽകി ഫാമിലി ലിവിങ് വേർതിരിച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിലെ ജനാലകളും ഇപ്രകാരം സിറ്റിങ്‌, സ്റ്റോറേജ് സ്‌പേസാക്കി മാറ്റിയത് ഗുണകരമായി.

nri-ponnani-stair

താഴെ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ നൽകി. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ വേർതിരിച്ചു.

nri-ponnani-bed

പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കിച്ചനെയും ഡൈനിങ്ങിനെയും ബന്ധിപ്പിച്ച് ഒരു പാൻട്രി കൗണ്ടറുമുണ്ട്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.  സമീപം വർക്കേരിയ വേർതിരിച്ചു.

nri-ponnani-kitchen

ചുരുക്കത്തിൽ പുറംകാഴ്ചയിൽ ലളിതമായും എന്നാൽ ഉള്ളിൽ നിറയെ ജീവനുള്ള ഇടങ്ങളുമുള്ള സ്വപ്നഭവനം അങ്ങനെ സഫലമായി. ഇവിടെ എത്തുന്നവർക്കും വീട് സന്തോഷം നൽകുന്ന അനുഭവമാണ്.

nri-ponnani-plan

Project facts

Location- Ponnani, Malappuram

Area- 3100 SFT

Plot- 11 cent

Owner- Faris Fazal, Faseena

Designer- Mujeeb

B.I.R.D Calicut

Mob- 9846905585

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- NRI House Simple features Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA