sections
MORE

കല്യാണവും പാലുകാച്ചലും ഒരേദിവസം! അപൂർവമാണ് ഈ ജീവിതകഥ

marriage-housewarming-manjeri
SHARE

മഞ്ചേരി പട്ടർകുളത്താണ് സർക്കാർ ജീവനക്കാരനായ സഫറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിവാഹത്തിന് മുൻപ് സ്വന്തമായി, ചെലവ് കുറഞ്ഞ, എന്നാൽ സൗകര്യങ്ങളുള്ള ഒരു വീട് വയ്ക്കണം എന്നതായിരുന്നു സഫറിന്റെ ആഗ്രഹം. അങ്ങനെ ഡിസൈനർ ഫൈസൽ നിർമാണിനെ സമീപിച്ചു. അങ്ങനെ ഇക്കഴിഞ്ഞ ഒക്ടോബറിൽ നവവധുവിന്റെ കയ്യും പിടിച്ച് സഫർ കയറിയത് പുതിയ സ്വപ്നവീട്ടിലേക്കായിരുന്നു.  ജീവിതത്തിലെ രണ്ടു മംഗളകർമങ്ങൾ ഒരേദിവസം നടന്നു എന്ന അപൂർവതയും സഫറിന് സ്വന്തം. 

marriage-housewarming-manjeri-view

ചെറുപ്രായത്തിൽ തന്നെ സാമ്പത്തികബാധ്യതകൾ വരുത്താതെ വീട് സഫലമാക്കി എന്നതാണ് ഇവിടുത്തെ സവിശേഷത. ആകെയുള്ള 6 സെന്റിൽ അത്യാവശ്യം മുറ്റം മാറ്റിയിട്ടാണ് സൗകര്യങ്ങൾ നിറഞ്ഞ വീട് ഒരുക്കിയത്. മുറ്റം ഇന്റർലോക് ചെയ്യാൻ പോയില്ല. പകരം ബേബി മെറ്റൽ വിരിച്ചു.

ഫ്ലാറ്റ്-പ്ലെയിൻ ഡിസൈനിലാണ് പുറംകാഴ്ച്. വൈറ്റ്+ കോഫി ഗ്രേ തീമിലാണ് വീടിന്റെ കളർ വിന്യാസം. വെള്ള നിറമാണ് പുറംഭിത്തിയിൽ കൂടുതൽ നൽകിയത്. ഒരു ഭിത്തി ഗ്രേ ഫിനിഷിൽ ഒരുക്കി. കാറ്റും വെളിച്ചവും നന്നായി ലഭിക്കാൻ ധാരാളം ജനാലകളും സ്ട്രക്ചറിൽ നൽകി. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 1247 ചതുരശ്രയടിയിൽ ഒരുക്കിയത്. കാർ പോർച്ച് തൽക്കാലം സ്‌ട്രക്‌ചറിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്താൽ മതിയാകും.

പരമാവധി വിശാലത ലഭിക്കാൻ സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. വാതിൽ തുറന്നു പ്രവേശിക്കുന്നത് L ഷേപ്ഡ് ഹാളിലേക്കാണ്. ഇവിടെ ലിവിങ്-ഡൈനിങ് ഏരിയകൾ വിന്യസിച്ചു. മിക്ക ഫർണിച്ചറുകളും ഇന്റീരിയർ ആവശ്യപ്പെടുന്നത് പോലെ കസ്റ്റമൈസ് ചെയ്തെടുത്തതാണ്. ഐവറി ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. 

marriage-housewarming-manjeri-living

മെറ്റൽ ഫ്രെയിമിൽ ലാമിനേറ്റഡ് വുഡ് നൽകിയാണ് ഡൈനിങ് ടേബിൾ നിർമിച്ചത്. നീല  ഷെയറുകൾ റെഡിമെയ്ഡ് ആയി വാങ്ങി.

marriage-housewarming-manjeri-hall

ജിഐ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. വോൾ ടൈലുകളും മിററും നൽകി ഈ ഭിത്തി ഹൈലൈറ്റ് ചെയ്തു.

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയും നൽകി. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

marriage-housewarming-manjeri-bed

ഡൈനിങ്ങിലേക്ക് കാഴ്ച ലഭിക്കുംവിധം സെമി ട്രാൻസ്പരന്റ് വാതിലാണ്  കിച്ചണിൽ നൽകിയത്. കിച്ചണിൽ ഓവർഹെഡ് ക്യാബിനറ്റുകൾ കുറച്ചു. പകരം താഴെയാക്കി. അലുമിനിയം കോംപസിറ്റ്‌ പാനൽ കൊണ്ടാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

marriage-housewarming-manjeri-kitchen

പരിപാലിക്കാൻ എളുപ്പമുള്ള കുറച്ചു ചെടികൾ മാത്രമാണ് ഗാർഡനിൽ നൽകിയത്. സ്ട്രക്ചറിനു 26 ലക്ഷവും ഫർണിഷിങ്ങിന് 4 ലക്ഷവും സഹിതം 30 ലക്ഷം രൂപയ്ക്ക് ഭംഗിയും സൗകര്യങ്ങളുമുള്ള വീട് സഫലമായി.

ഇനിയാണ് ക്ലൈമാക്സ്. വിവാഹശേഷം ഭാര്യവീട്ടുകാർക്ക് പാലുകാച്ചൽ ചടങ്ങിനും പങ്കെടുക്കാനായി. പുതിയ വീട്ടിലെത്തിയ പുതിയ ബന്ധുക്കളും വീട് കണ്ടു വലിയ മതിപ്പോടെയാണ് മടങ്ങിയത്.. അങ്ങനെ ഒരേദിവസം ജീവിതത്തിലെ രണ്ടു പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സഫറും കുടുംബവും..

ചെലവ് ചുരുക്കിയത്..

  • ഫലപ്രദമായ സ്‌പേസ് പ്ലാനിങ്. 
  • കട്ടിള, ജനൽപ്പാളികൾ എന്നിവ മെറ്റൽ കൊണ്ട് നിർമിച്ചു.
  • വില കൂടിയ തടിയുടെ ഉപയോഗം കുറച്ചു. അപ്രധാന വാതിലുകൾക്ക് റെഡിമെയ്ഡ് ഡോറുകൾ നൽകി.
  • കിച്ചൻ ക്യാബിനറ്റ് അലുമിനിയം കോംപോസിറ്റ് പാനൽ ഉപയോഗിച്ചു.
  • പുട്ടി അടിക്കാതെ ചുവരുകൾ പെയിന്റ് ചെയ്തു.
  • ഫോൾസ് സീലിങ് ഒഴിവാക്കി, ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ചിത്രങ്ങൾ- അജീബ് കോമാച്ചി 

Project facts

Location- Manjeri, Pattarkulam

Plot- 6 cent

Area- 1247 SFT

Owner- Safar

Design- E-cube from Team Nirman, Manjeri

Mob-6238600106

Y.C- Oct 2020

Budget- 30 Lakhs

English Summary- Marriage Housewarming on Same Date Manjeri

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA