sections
MORE

ക്ളീഷേ കാഴ്ചകളില്ല; അകത്തേക്ക് കയറിയാൽ ആരും കൊതിക്കും ഇങ്ങനെ ഒരു വീട്!

unique-home-kandanad
SHARE

എറണാകുളം ഉദയംപേരൂരിനടുത്ത് കണ്ടനാടാണ് തോമസുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഇത് രൂപകൽപന ചെയ്തത് ബിൽഡറായ ആന്റണി ജോസഫും മക്കളും ആർക്കിടെക്ടുകളുമായ ആംജോയും എയ്സലും ചേർന്നാണ്.

വ്യത്യസ്തമായ കാഴ്ചയുള്ള, കാറ്റും വെളിച്ചവും ലഭിക്കുന്ന വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ഡിമാൻഡ്. L ആകൃതിയിലുള്ള 15 സെന്റ് പ്ലോട്ടാണ് ഇവിടെ. അതിലുള്ള കിണറും തെങ്ങും നിലനിർത്തിയാണ് വീടൊരുക്കിയത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ജിഐ ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത സ്‌ക്രീൻ ആണ് വീടിന്റെ പുറംകാഴ്ച വേറിട്ടതാക്കുന്നത്. ബ്രിക്ക് ക്ലാഡിങ് പതിച്ച ചുവരുകളും ഇതിന് അകമ്പടിയേകുന്നു.

unique-home-kandanad-view

പോർച്ച്, സിറ്റൗട്ട്, ലിവിങ്‌, ഡൈനിങ്ങ്,  മൂന്നു കോർട്യാർഡുകൾ, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്,  ബാൽക്കണി എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഒരുക്കിയത്.  ഓപ്പൺ നയത്തിൽ ഇടങ്ങൾ ക്രമീകരിച്ചതും കോർട്യാർഡുകളുടെ സാന്നിധ്യവും ഉള്ളിൽ കാറ്റും വെളിച്ചവും നിറയ്ക്കുന്നു. 

unique-home-kandanad-stair

സ്‌റ്റെയർകേസിന്റെ അടിയിൽ ഒരു വാട്ടർബോഡി നൽകിയിട്ടുണ്ട്. ഇതിൽ അലങ്കാരമൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു.

തൂണുകൾ ഇല്ലാതെ ഫ്‌ളോട്ടിങ് ശൈലിയിലാണ് സിറ്റൗട്ട്. സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ്. ലിവിങ്, ഡൈനിങ്, താഴത്തെ ഇടനാഴി എന്നിവിടങ്ങളിൽ കോർട്യാർഡുകൾ നൽകി. വീട്ടമ്മ ചെടികൾ ഇഷ്ടമുള്ളയാളാണ്. അങ്ങനെ ഓരോ കോർട്യാർഡുകളും പച്ചപ്പിന്റെ തുരുത്തുകളായി മാറിയിട്ടുണ്ട്.

unique-home-kandanad-interior

ഗോവണി കയറിയെത്തുമ്പോൾ ലിവിങ് സ്‌പേസുമുണ്ട്. ഇത് റോളിങ് ഷട്ടർ കൊണ്ട് വേർതിരിച്ചു. ഇത് ഉയർത്തിയാൽ ഓപ്പൺ ടെറസ് കൂടി ചേരുന്ന ഭാഗം ഒരു വലിയ ഹാളാക്കി മാറ്റാം. പാർട്ടികളും മറ്റും നടക്കുമ്പോൾ ഈ സ്‌പേസ് വിനിയോഗിക്കാം.

unique-home-kandanad-dine

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. ബേവിൻഡോകളാണ് മറ്റൊരു സവിശേഷത. അതിനാൽ കിടപ്പുമുറികളിൽ ഇരിക്കാൻ വേറെ ഫർണിച്ചർ ആവശ്യമില്ല.

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ നൽകി.

ചുരുക്കത്തിൽ കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടിന്റെ പരിമിതിയെ മികച്ച ടീം വർക്കിലൂടെ മറികടന്നു വീടിന്റെ ശിൽപികളായ അച്ഛനും മക്കളും. ആഗ്രഹിച്ച പോലെ കാറ്റും വെളിച്ചവും നിറയുന്ന ഒരു പച്ചത്തുരുത്ത് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി..

Project facts

Location- Kandanad, Ernakulam

Area- 3600 SFT

Owner- KJ ThomasKutti

Design- A & B Constructions, Kadavanthra, Kochi

Mob- 9746270663

English Summary- Unique House Kandanad Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA