sections
MORE

'എത്ര കണ്ടിട്ടും മതിവരുന്നില്ല'; ഈ വീട്ടിൽ എത്തുന്നവർ പറയുന്നു!

HIGHLIGHTS
  • ഓരോ സ്‌പേസുകളും ഊർജസ്വലമായി ഒരുക്കിയത് വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്ക്കുന്നു
cherthala-house-exterior
SHARE

ചേർത്തലയാണ് ജോമോൻ ജോസഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ ഗൃഹത്തിന്റെ വിശേഷങ്ങൾ നോക്കാം.

62 സെന്റിൽ ഫലവൃക്ഷങ്ങളുടെ ഹരിതാഭയും കുളവും സ്വിമ്മിങ് പൂളുമെല്ലാം പുറംകാഴ്ചയെ പ്രൗഢഗംഭീരമാക്കുന്നതിൽ അകമ്പടിയേകുന്നു. പ്ലോട്ടിന്റെ പിൻവശത്താണ് വീടിനു സ്ഥാനം എന്നതിനാൽ മുറ്റത്തിന്റെ കാഴ്ചവിരുന്നിനെ ഉള്ളിലേക്കെത്തിക്കാൻ ഗ്ലാസ് ഓപ്പണിങ്ങുകളും വലിയ ജനാലകളും നൽകി. രണ്ടു L ഷേപ്പുകളുടെ സംയോജനമാണ് എലിവേഷൻ. രണ്ടു ബ്ലോക്കുകളിലായാണ് സൗകര്യങ്ങൾ വിന്യസിച്ചിരിക്കുന്നത്.

cherthala-house-elevation

തുറന്ന നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലത തീർക്കുന്നു. ഫർണിച്ചറിലും ഫർണിഷിങ്ങിലുമൊക്കെ മിനിമലിസം കൊണ്ടുവന്നു. പുറത്തെ പച്ചപ്പിന്റെ തുടർച്ച അകത്തേക്കും കൊണ്ടുവന്നു. 

cherthala-house-living

ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്ന തടിപ്പണികളെല്ലാം പഴയ ബോട്ടുകൾ പൊളിച്ച തടിയാണ്. കോട്ടസ്‌റ്റോൺ, ബാലിസ്‌റ്റോൺ, ലൈംസ്റ്റോൺ തുടങ്ങിയവകൊണ്ടാണ് ഫ്ളോറിങ്ങും ക്ലാഡിങ്ങും. തടിയുടെ ലൂവറുകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളും പുറത്തെ മനോഹാരിതയെയും കാറ്റിനെയും  അകത്തേക്കെത്തിക്കുന്നു.

cherthala-house-stair

തുറന്ന നയത്തിൽ ഒരുക്കിയ ഡൈനിങ്ങും മോഡുലാർ കിച്ചനും വീട്ടുകാരുടെ പ്രത്യേക താൽപര്യാർഥം ഒരുക്കിയതാണ്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

cherthala-house-dine

താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികൾ നൽകി. വീട്ടുകാരുടെ ഫോട്ടോ പതിപ്പിച്ച പെയിന്റിങ്ങുകളും ചുവരുകളും മുറികളും അകത്തളവും അലങ്കരിക്കുന്നു.

cherthala-house-bed

ചുരുക്കത്തിൽ ഓരോ സ്‌പേസുകളും ഊർജസ്വലമായി ഒരുക്കിയത് വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്ക്കുന്നു. വീട്ടിലെത്തുന്ന അതിഥികൾക്കും കാഴ്ചകൾ കണ്ടു മതിവരുന്നില്ല.

cherthala-house-kitchen

Project facts

Location- Cherthala

Plot- 62 cent

Area- 4030 SFT

Owner- Jomon Joseph

Architect- Biju Balan

Laurels Designers Workshop, Calicut

Mob- 9847232232

Y.C- 2019

English Summary- Luxury House Cherthala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA